വളർത്തു മൃഗങ്ങളിൽ നിന്നും പടരുന്ന രോഗങ്ങൾ

Thursday, 09 August 2018 12:56 PM By KJ KERALA STAFF

വീട്ടിലെ ഒരംഗത്തെപ്പോലെയാണ് നമുക്ക് വളർത്തു മൃഗങ്ങൾ. മനുഷ്യരെക്കാൾ നന്ദിയുള്ളവരുമാണ് അവ . യാത്ര ചെയ്യുമ്പോഴും, കിടപ്പുമുറിയിലും, ആഹാരം കഴിക്കുമ്പോഴും എല്ലാം വളര്‍ത്തു മൃഗങ്ങളെ നമ്മൾ ഒപ്പം കൂട്ടാറുണ്ട്. എന്നാൽ വളര്‍ത്തുമൃഗങ്ങളുമായി ആത്മബന്ധം നല്ലതാണെങ്കിലും അതിരു കടന്ന അടുപ്പംം ആരോഗ്യപരമായി അത്ര നല്ലതല്ലെന്നാണു ഡോക്ടർമാരുടെ നിഗമനം .

മനുഷ്യനുമായി ഏറെ അടുത്തിടപഴകുന്ന വളര്‍ത്തുമൃഗമാണ് നായ. ഉടമയോട് ഇത്രമാത്രം സ്നേഹവും നന്ദിയും ബഹുമാനവും കാത്തുസൂക്ഷിക്കുന്ന മൃഗം വേറെയില്ല. മറ്റ് വളര്‍ത്തു മൃഗങ്ങളേക്കാള്‍ വീട്ടില്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത് നായകള്‍ക്കാണ്. കുടുംബാംഗങ്ങളുമായി ചങ്ങാത്തം കൂടാനും കളിക്കാനും വലിയ ഇഷ്ടവുമാണ്. എന്നാല്‍ നായയെ വീട്ടില്‍ വളര്‍ത്തുന്നത് വളരെ ശ്രദ്ധയോടെ വേണം.

Dogs

അലസമായി നായയെ വളര്‍ത്തുന്നത് അപകടം വരുത്തിവയ്ക്കും. പേ വിഷബാധ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മനുഷ്യനിലേക്ക് പകരാന്‍ നായ കാരണമാകും.നായയുടെ വായ മനുഷ്യരെക്കാള്‍ വൃത്തിയുള്ളതാണെന്നു ചിന്തിക്കുന്നവരുണ്ട്. നായ്ക്കളുടെയും പൂച്ചകളുടെയും വായിലും തുപ്പലിലും ധാരാളം അണുക്കളുണ്ട്. ഇവയുമായി സംസര്‍ഗം അണുബാധകള്‍ക്കും മറ്റു രോഗങ്ങള്‍ക്കും കാരണമായേക്കാം.നായയുടെ മൂക്കില്‍ നിന്നുള്ള ശ്രവവും ചെറു രോമങ്ങളും കുട്ടികളുടെ ദേഹത്തും വസ്ത്രത്തിലും പറ്റിപ്പിടിക്കും. ഇത് ശരീരത്തിനുള്ളില്‍ പോകാനും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. വളർത്തു മൃഗങ്ങളുടെ വിസർജ്യങ്ങളും മറ്റും വീടിനകത്ത് ഉണ്ടാകാൻ പാടില്ല. ഇതും രോഗങ്ങൾക്കു കാരണമാകാം.മൃഗ പരിപാലനത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം.

മൃഗങ്ങളുടെ ശരീരദ്രവങ്ങൾ പരിപാലനത്തിനിടെ കഴിവതും നമ്മുടെ ശരീരത്തില്‍ വീഴാതെ ശ്രദ്ധിക്കണം.മൃഗങ്ങളുടെ ശാരീരിക ശുചിത്വം ഉറപ്പു വരുത്തുകയും അവയുടെ മേൽ ചെള്ള് തുടങ്ങിയ ജീവികൾ വളരാതെ നോക്കുകയും വേണം .

 

 

 

CommentsMore from Livestock & Aqua

ആടുവളർത്തൽ - മികച്ചയിനങ്ങൾ തിരഞ്ഞെടുക്കാം

  ആടുവളർത്തൽ - മികച്ചയിനങ്ങൾ തിരഞ്ഞെടുക്കാം നാടൻ ആടുകളെ വീട്ടിലെ കഞ്ഞിവെള്ളവും കുറുന്തോട്ടിയും, തൊട്ടാർവാടിയും കൊടുത്തു വളർത്തി ആയൂർവേദ മരുന്നുകൾക്കും പാലിനും വേണ്ടി ഉപയോഗിക്കുന്ന ഒരു പതിവുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. എന്നാൽ വ്യവസായിക രീതിയിൽ ആടുവളർ…

November 05, 2018

ചെലവുകുറഞ്ഞ മത്സ്യത്തീറ്റ വീട്ടിൽ ഉണ്ടാക്കാം

ചെലവുകുറഞ്ഞ മത്സ്യത്തീറ്റ വീട്ടിൽ ഉണ്ടാക്കാം വളർത്തുമൽസ്യങ്ങളോട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയമാണ്. പാക്കറ്റുകളിൽ ലഭിക്കുന്ന തീറ്റ വിലകൊടുത്തു വാങ്ങിയാണ് മിക്കവാറും ഇവയെ വളർത്തുന്നത്. തിരക്കിനിടയിൽ മിക്കവാറും മറന്നുപോയാൽ വേറെ എന്ത് തീറ്റ നൽക…

November 03, 2018

കന്നുകാലികളിലെ രോഗങ്ങൾക്ക് നാട്ടുചികിത്സ

കന്നുകാലികളിലെ രോഗങ്ങൾക്ക് നാട്ടുചികിത്സ കർഷകരുടെ പേടിസ്വപ്നമാണ് കന്നുകാലികളിലെ രോഗങ്ങൾ. കന്നുകാലികളിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് ചില നാട്ടുമരുന്നുകൾ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതിനത്തിൽ പെട്ട കന്നുകാലികൾ ആണെങ്കിലും രോഗലക്ഷണം കണ്ടുതുടങ്ങുമ്…

October 24, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.