സംസ്ഥാനത്തെ ഉയർന്നു നിന്ന റബ്ബർ വില കുത്തനെ കുറയുന്നു.സംസ്ഥാന സർക്കാർ 180 രൂപ താങ്ങുവില പ്രഖ്യാപിച്ചപ്പോൾ അതിനുമുകളിലായിരുന്നു റബ്ബർ വില. ഇപ്പോൾ ഒരു കിലോക്ക് 150-160 രൂപയില്‍ നിന്ന ഷീറ്റു വില രണ്ടു വർഷത്തിന് ശേഷമാണ് 180 കടന്നത്. 2021 ലാണ് റബ്ബർ വിലയിൽ വലിയ കുതിപ്പ് രേഖപ്പെടുത്തിയത്. 191 രൂപവരെ അന്ന് റബ്ബറിന് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം താങ്ങുവിലയെ മറികടന്ന റബ്ബർ ഉത്പാദനവും സംസ്ഥാനത്തിൽ മന്ദഗതിയിലാണ് നടന്നിരുന്നത്. കാലാവസ്ഥ വ്യതിയാനം റബ്ബർ ഉത്പാദനത്തെ ബാധിച്ചതോടെ കർഷകരും നിരാശയിലായിരുന്നു. ആർ.എസ്.എസ് ഫോർ ഗ്രേഡ് റബറിന്റെ ബോർഡ് വില 186ല്‍ നിന്നും 182 രൂപയും വ്യാപാരി വില 182ല്‍ നിന്ന് 177രൂപയിലേക്കും ഇടിഞ്ഞു.തറവിലയ്ക്ക് മുകളില്‍ വില ഉയർന്നതോടെ സബ്സിഡി ഇനത്തില്‍ സർക്കാരിന് ലാഭം നേടാനായിരുന്നു.രാജ്യാന്തര വില ബാങ്കോക്കില്‍ 229 രൂപയില്‍ നിന്നും 214 രൂപയിലേക്ക് താഴ്ന്നു.ആഭ്യന്തര, രാജ്യാന്തര വിലയിലെ അന്തരം ഇതോടെ 28 രൂപയായി കുറഞ്ഞു.
സംസ്ഥാന സർക്കാർ തറവില ആയി 180 രൂപ ഉയർത്തിയെങ്കിലും ഏപ്രില്‍ ഒന്നിന് മാത്രമേ പ്രാബല്യത്തില്‍ വരുകയുള്ളൂ. വെട്ടാരംഭിക്കാത്തതിനാല്‍ റബർ വില വരും മാസങ്ങളിലും ഉയർന്നു നില്‍ക്കുമെന്ന പ്രതീക്ഷയും ഇതോടെ അസ്തമിക്കുകയാണ്.വിദേശത്ത് റബർ ഉത്പാദനം കുറഞ്ഞതാണ് അന്താരാഷ്ട്ര വില ഉയരാൻ കാരണം.റബർ ബോർഡ് കയറ്റുമതി സബ്സിഡിയായ് കിലോയ്ക്ക് അഞ്ചു രൂപ പ്രഖ്യാപിച്ചെങ്കിലും അതിൻ്റെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല.