റബ്ബറിന്റെ വില്പന നിരക്ക് 170 രൂപ കടന്ന് കുതിക്കുന്നു. കോട്ടയം വിപണിയിൽ കിലോയ്ക്ക് 171 രൂപ വിലയുണ്ട്.അടുത്തകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
പ്രധാന റബ്ബർ ഉത്പാദക രാജ്യങ്ങളിൽ സീസൺ കഴിയുന്ന സാഹചര്യം അന്താരാഷ്ട്ര വിപണിയിൽ ക്ഷാമത്തിന് വഴിയൊരുക്കി.
രാജ്യത്തേക്കുള്ള റബ്ബർ ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കൂടിയതും നിരക്ക് വർധനയ്ക്ക് കാരണമായി.
ലോക്ഡൗണിനു ശേഷം വ്യവസായ മേഖലയിലുണ്ടായ ഉണർവ്വും വില ഉയരാൻ ഇടയാക്കിയിട്ടു ണ്ട്.
കഴിഞ്ഞ ഒരു മാസമായി റബ്ബറിന്റെ നിരക്ക് കിലോയ്ക്ക് 165-167 നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. റബ്ബറിന്റെ താങ്ങുവില ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാന സർക്കാർ 170 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.