ആലപ്പുഴ: ആലപ്പുഴ ജില്ല ഞാറ്റുവേലചന്തയുടേയും കർഷകസഭ കളുടേയും ജില്ലാതല ഉദ്ഘാടനവും മoത്തിൽ പാടശേഖരത്തിലെ വിത ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവ്വഹിച്ചു.
District Panchayat President G. Venugopal inaugurated the district level opening of Kattu Velachandra and Karshaka Sabhas in Alappuzha district
അമ്പലപ്പുഴ തെക്ക് കൃഷി ഭവനിലെ ഇക്കോ ഷോപ്പ് അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.അശ്വതി ഞാറ്റുവേല മുതൽ തിരുവാതിര ഞാറ്റുവേല വരെ കർഷക സഭകളും ഞാറ്റുവേലച്ചന്തകളും എല്ലാ കൃഷിഭവനുകളിലും നടപ്പിലാക്കുകയാണ് .കാർഷിക മേഖലയ്ക്ക് വരദാനമായ തിരുവാതിര ഞാറ്റുവേലയോട് ചേർന്ന് ഫലവൃക്ഷത്തൈകളും പച്ചക്കറിത്തൈകളും കൃഷിഭവൻ വഴി സൗജന്യമായി വിതരണം ചെയ്യും. നാളികേര കൗൺസിൽ പദ്ധതിയുടെ ഭാഗമായുള്ള സബ്സിഡി നിരക്കിലുള്ള തെങ്ങിൻ തൈ വിതരണത്തിന്റെയും ഫലവൃക്ഷത്തൈ വിതരണം രണ്ടാം ഘട്ട ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ യോഗത്തിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ആത്മ പ്രൊജക്ട് ഡയറക്ടർ അലീനി ആൻറണി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ലതാ മേരി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ബിബി വിദ്യാനന്ദൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീതാ ബാബു, ബിന്ദു ബൈജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്, കൃഷി അസി.ഡയറക്ടർ എച്ച്. ഷബീന, ആത്മ ഡി.പി.ഡി ബിജി, കൃഷി ഓഫീസർ അഞ്ജു വിജയൻ കാർഷിക വികസന സമിതിയംഗങ്ങൾ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പുത്തൻ പ്രതീക്ഷകളുമായി ഞാറ്റുവേല കൃഷികൾക്ക് തുടക്കം