മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം റിസപ്ഷന്‍ സെന്ററിന്റെയും വെര്‍മി പാര്‍ക്കിന്റെയും ഉദ്ഘാടനവും വിത്ത് സംസ്‌കരണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജയശ്രീ കൃഷ്ണന്‍ കുട്ടി നിര്‍വഹിച്ചു.
പ്രവര്‍ത്തനമാരംഭിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം റിസപ്ഷന്‍ സെന്ററില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നിര്‍ദേശങ്ങളും ലഭിക്കും. കൃഷിക്കാവശ്യമായ മണ്ണിര കമ്പോസ്റ്റ്, കമ്പോസ്റ്റ് നിര്‍മിക്കാനാവശ്യമായ മണ്ണിര എന്നിവ കര്‍ഷകര്‍ക്ക് വെര്‍മി പാര്‍ക്കില്‍ നിന്നും ലഭിക്കും.
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്താനും തുടര്‍ പരിപാടികള്‍ക്ക് രൂപം നല്‍കാനും 18-ാമത് സയന്റിഫിക് അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നു.
കേരള അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു, അത്താരി ഡയറക്ടര്‍ ഡോ. വി വെങ്കിടസുബ്രഹ്‌മണ്യന്‍, കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി ക്യാമ്പസ് ഡീന്‍ ഡോ. കെ.കെ സത്യന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.സി ഇബ്രാഹിം കുട്ടി, കെ.വി.കെ. ശാസ്ത്രജ്ഞര്‍, മറ്റു കൃഷി, അനുബന്ധ വകുപ്പുകളിലെ ജില്ലാതല മേധാവികളും, തൃശൂര്‍, പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം മേധാവിമാരും കര്‍ഷകരും യോഗത്തില്‍ പങ്കെടുത്തു.
കാര്‍ഷികസേവനങ്ങള്‍ ഒരു കുടക്കീഴില്‍
കൃഷി വിജ്ഞാന കേന്ദ്രം മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിലേക്ക്