Updated on: 25 September, 2021 2:59 PM IST
The Spices Board aims to auction 75,000 kilograms of cardamom online in one day

ഒരു ദിവസം കൊണ്ട് 75000 കിലോഗ്രാം ഏലം ഓൺലൈൻ വഴി ലേലം ചെയ്യാൻ സ്പൈസസ് ബോർഡ് ലക്ഷ്യമിടുന്നു.

ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി, സ്പൈസസ് ബോർഡ് ഏലത്തിന്റെ ഒരു ബൃഹത്   ഇ-ലേലം 2021 സെപ്റ്റംബർ 26 ഞായറാഴ്ച  സംഘടിപ്പിക്കുന്നു. രാജ്യത്ത് ഏലത്തിനായി നടത്തുന്ന  ഏറ്റവും വലിയ ഇ-ലേലത്തിൽ പങ്കെടുക്കുന്നതിലൂടെ സുഗന്ധവ്യഞ്ജന വ്യാപാരികളുമായി ബന്ധപ്പെടാൻ സുഗന്ധവ്യഞ്ജന കർഷകർക്ക് കഴിയും.

ഇടുക്കിയിലെ പുറ്റടിയിലുള്ള ബോർഡിന്റെ ഇ-ലേല കേന്ദ്രത്തിൽ  ആണ് 75000 കിലോഗ്രാം ചെറിയ ഏലയ്ക്കയുടെ ഇ-ലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്ര വാണിജ്യ വകുപ്പ്,  സുഗന്ധവ്യഞ്ജന ബോർഡ് എന്നിവ സംയുക്തമായി, സാമ്പത്തിക വളർച്ചയും കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ടു നടത്തുന്ന വാണിജ്യ സപ്താഹ് പരിപാടി പരമ്പരയുടെ  ഭാഗമായാണ്  ഇ-ലേലം സംഘടിപ്പിക്കുന്നത്.

വൻകിട കയറ്റുമതിക്കാരും വ്യാപാരി സമൂഹവും ഈ  ബൃഹത്  ഏലം ലേലത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-ലേലം സെപ്റ്റംബർ 26 ഞായറാഴ്ച  രാവിലെ ആരംഭിച്ച് അന്നുതന്നെ അവസാനിക്കും.

നിങ്ങളുടെ കയ്യിൽ എത്തുന്ന ഏലക്കായ കൃത്രിമനിറങ്ങൾ പുരണ്ടതാണോ?

ഏലം പൂക്കുന്ന ഹൈറേഞ്ച് 

English Summary: The Spices Board aims to auction 75,000 kilograms of cardamom online in one day
Published on: 25 September 2021, 02:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now