Features

ഏലം പൂക്കുന്ന ഹൈറേഞ്ച് 

cardamom
cardamom


സുഗന്ധ വ്യഞ്ജനങ്ങളിലെ റാണിയായ ഏലത്തെക്കുറിച്ചുള്ള ഒരു ചരിത്രം "ഇടുക്കി എന്ന മിടുക്കി " എന്ന ഫേസ്ബുക് പേജിൽ ഷെയർ ചെയ്തു കിട്ടിയത് കൃഷിജാഗ്രൺ വായനക്കാർക്കായി പോസ്റ്റ് ചെയ്യുന്നു.

അതെ, സുഗന്ധവ്യഞ്ജന റാണിയുടെ തറവാടായ  ഹൈറേഞ്ചിലേ ഏലംകൃഷിയുടെ ചരിത്രം.

ലോകത്ത് ആദ്യമായി ഏലം കൃഷി ചെയ്തത് എവിടെയെന്ന് അറിയുമോ…നമ്മുടെ പാമ്പാടുംപാറയിൽ …അയർലന്റിൽ നിന്ന് കപ്പൽ  കയറിയെത്തിയ ഒരു സായിപ്പാണ് .പാമ്പാടുംപാറയുടെ മണ്ണിൽ  ലോകത്ത് ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ  ഏലം കൃഷിയ്ക്ക് തുടക്കമിട്ടത്...

cardamom
cardamom


യൂറോപ്യന്മാരെന്ന് കേൾക്കുമ്പോൾ ഓർമ്മവരുന്നത് നമ്മുടെ രാജ്യത്തെ അടക്കി ഭരിച്ച വിദേശ ശക്തികളെയാണ്…
പക്ഷെ ചരിത്ര പുസ്തക താളുകളിൽ ഒന്നും ഇടംപിടിയ്ക്കാത്ത..നമ്മുടെ നാടിന്റെ ഇന്നത്തെ കാർഷിക പ്രൗഢിയ്ക്ക് പിന്നിൽ  ഒരു സായിപ്പുണ്ട് . അയർലന്റുകാരനായ ജോൺ  ജോസഫ് മർഫി. 

ജന്മം കൊണ്ട് അയർലന്റ് സ്വദേശിയാണെങ്കിലും ജീവിതത്തിന്റെ വലിയൊരു കാലവും കേരളത്തിൽ ജീവിച്ച കാർഷിക വിദഗ്ദൻ

cardamom plant
cardamom plant

ഏത് കടുത്ത വേനലിലും പാമ്പാടുംപാറയിലൊരു തണുപ്പുണ്ട്…കോടമഞ്ഞിന്റെ സ്വന്തം മൂന്നാറിന് പോലും അവകാശപെടാനില്ലാത്ത സുഖശീതളിമ.. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയ്ക്ക് കുട ചൂടി ആകാശം മുട്ടെ വളർന്നു  നിൽക്കുന്ന മര മുത്തശ്ശിമാർ ഒരുക്കുന്ന തണുപ്പിന്റെ കൂടാരം….

നൂറ്റാണ്ടുകൾക്കു  മുമ്പുതന്നെ ഇടുക്കിയുടെ മലഞ്ചെരുവുകളിലെ സുഗന്ധ വ്യഞ്ജനങ്ങൾ ലോക പ്രശസ്തമായിരുന്നു. നമ്മുടെ ഏലവും കുരുമുളകും ഇഞ്ചിയുമൊക്കെ തേടി നിരവധി പായ്കപ്പലുകളാണ് മലയാളകരയുടെ തീരത്ത് നങ്കൂരമിട്ടത്. 

നമ്മുടെ കാടുകളിൽ സ്വഭാവികമായി വളർന്നിരുന്ന ഏലം തിരുവിതാംകൂർ  മഹാരാജിവിന്റെ ആജ്ഞ പ്രകാരം ശേഖരിയ്ക്കുകയായിരുന്നു പതിവ്. ആദിവാസികളുടേയും തമിഴരുടേയും സഹായത്തോടെയാണ് ഏലക്കാ ശേഖരിച്ചിരുന്നത്


മർഫിയുടെ വരവും ഏലത്തിന്റെ പുതു ചരിത്രവും

1872ൽ അയർലന്റിലെ ഡബ്ലിനിൽ ജനിച്ച ജോണ് ജോസഫ് മർഫി തന്റെ 25-ാം വയസിൽ  കേരളത്തിൽ  എത്തി. കൃഷിയിലുള്ള താത്പര്യമായിരുന്നു അദേഹത്തെ കേരളത്തിലേയ്ക്ക് ആകർഷിച്ചത്. 
Born in Dublin, Ireland in 1872, John Joseph Murphy came to Kerala at the age of 25. His interest in agriculture attracted him to Kerala
തുടക്കത്തിൽ മൂന്നാറിലെ തേയിലതോട്ടങ്ങളിലായിരുന്നു മർഫിയുടെ സേവനം. മൂന്നാർമലനിരകളിൽ തേയില കൃഷി വ്യാപകമാക്കുന്നതിന് അദേഹം ഒട്ടേറെ സംഭാവനകൾചെയ്തു

cardamom
cardamom

ഉടുമ്പൻചോലയിലെ ഏലക്കാടുകൾ

ഇക്കാലഘട്ടത്തിലാണ് ഉടുമ്പൻചോലയ്ക്ക് വടക്ക് ശാന്തൻപാറ മുതൽ തെക്ക് വണ്ടന്മേട് വരെയുള്ള ഭൂപ്രദേശത്തെ കാടുകളിൽ ഏലം സ്വഭാവികമായി വളരുന്നത് മർഫിയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പാമ്പാടുംപാറയിൽ എത്തിയ അദേഹം ഇവിടുത്തെ മണ്ണും കാലാവസ്ഥയും ഏലം കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമാണെന്ന് മനസിലാക്കുകയും തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ശ്രമം ആരംഭിക്കുകയും ചെയ്തു.


പാമ്പാടുംപാറ എസ്റ്റേറ്റ്

തിരുവിതാംകൂർ മഹാരാജിവിൽ നിന്ന് ഏലം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് അനുവാദം നേടിയ മർഫി കൃഷിയ്ക്ക് തുടക്കം കുറിച്ചു. കാടിനുള്ളിൽ  സ്വഭാവികമായി വളർന്നിരുന്ന ഏലത്തിന്റെ തൈകൾ ശേഖരിച്ച് ഒരു തോട്ടം ഒരുക്കി. അതാണ് ഇന്നത്തെ പാമ്പാടുംപാറ എസ്റ്റേറ്റ്. 100 ഏക്കറിൽ തുടങ്ങിയ കൃഷി അദേഹം 1300 ഏക്കറായി വളർത്തി.

cardamom farm
cardamom farm a long view

വെല്ലുവിളികളുടെ തുടക്കം

പണ്ട് ഇഞ്ചക്കാടുകൾ നിറഞ്ഞതായിരുന്ന ഇന്നത്തെ പാമ്പാടുംപാറയിലെ ഭൂരിപക്ഷം പ്രദേശങ്ങളും. ഇവിടം കൃഷി യോഗ്യമാക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ക്ലേശകരമായ ജോലി ഏറ്റെടുക്കാൻ  തൊഴിലാളികൾ തയ്യാറായിരുന്നില്ല. ഇവരെ പ്രോത്സാഹിപ്പിക്കാനായി ഇഞ്ചകാട്ടിലേയ്ക്ക് നാണയതുട്ടുകൾ മർഫി വാരി വിതറിയിരുന്നു. 

നാണയ തുട്ടുകൾക്കായി തൊഴിലാളികൾ മത്സരിച്ച് ഇഞ്ച കാടുകൾ  തെളിച്ചു. അങ്ങനെ ഭൂമി കൃഷി യോഗ്യമാക്കി.പാമ്പാടുംപാറയിൽ ഉത്പാദിപ്പിച്ചിരുന്ന ഏലം മദ്രാസ് തുറമുഖം വഴിയാണ് കയറ്റി അയച്ചിരുന്നത്.പാമ്പാടുംപാറയിൽ നിന്നും കമ്പത്തേയ്ക്ക് തലചുമടായി ഏലം എത്തിയ്ക്കുന്നതിന് പ്രത്യേക ജോലിക്കാരെ നിയമിച്ചിരുന്നു. 

cardamom
cardamom

സ്വഭാവികമായി വളർന്നിരുന്ന ഏലത്തിൽ നിന്നും ശേഖരിയ്ക്കുന്നതിനേക്കാൾ നിറത്തിലും ഗുണത്തിലും ഉന്നത നിലവാരം പുലർത്തിയിരുന്നു മർഫിയുടെ തോട്ടത്തിൽ ഉത്പാദിപ്പിച്ച ഏലക്കായ്ക്ക്. ഇതോടെ ആവശ്യക്കാരേറി. അങ്ങനെ കൂടുതൽ  ആളുകളെ ഏലത്തിന്റെ വ്യാവസായിക ഉത്പാദനത്തിലേയ്ക്ക് ആകർഷിയ്ക്കുവാൻ മർഫിയ്ക്കായി.

ഏലം കൃഷിയുടെ വ്യാപനം

പാമ്പാടുംപാറയിലെ വിജയം ഏലം കൃഷിയിടെ വികസനത്തിന് ഊന്നൽ  നല്കുന്നതിലേയ്ക്ക് മർഫിയെ നയിച്ചു. കൂടുതൽ ആളുകൾഏലം കൃഷി ആരംഭിച്ചു. 1903ൽ കമ്പം ആസ്ഥാനമായി രൂപീകരിച്ച ഏലം പ്ലാന്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി അദേഹം തെരഞ്ഞെടുക്കപെട്ടു. ഒരിക്കൽ  അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ മർഫിയുടെ ക്ഷണ പ്രകാരം തിരുവിതാംകൂർ  ദിവാൻ  പങ്കെടുത്തു. 

കൃഷിയിലെ പ്രതിസന്ധികൾ ദിവാനെ മനസിലാക്കിക്കുന്നതിന് അദേഹത്തിന് സാധിച്ചു. പ്രകൃതിയ്ക്കും വന സമ്പത്തിനും ജൈവവ്യവസ്ഥയ്ക്കും കോട്ടം വരുത്താതെ അടിക്കാട് വെട്ടിയുള്ള ഏലം കൃഷിയ്ക്കാണ് അദേഹം പ്രാമുഖ്യം നല്കിയത്. യോഗത്തെ തുടര്ന്ന് 1905ല് തിരുവിതാംകൂർ സർക്കാർ ഏലം കൃഷിയുടെ പ്രചാരണത്തിനായി കാർഡമം റൂൾസ് പാസാക്കി.

കുറച്ച് കാലത്തിന് ശേഷം മർഫി ഏന്തയാറിലേയ്ക്ക് പോയി. 1946ല് തമിഴ്നാട് സ്വദേശിയായ എസ്. ഭാസ്കർ മർഫിയുടെ പക്കൽ  നിന്നും തോട്ടം വിലയ്ക്ക് വാങ്ങി. ഭാസ്കറിന്റെ മകൻ  പ്രഭാകറാണ് ഇപ്പോഴത്തെ തോട്ടം ഉടമ

മർഫിയുടെ ഓർമകൾ

പാമ്പാടുംപാറയുടെ മണ്ണിൽ  ഇപ്പോഴും മർഫിയുടെ ഓർമകളുണ്ട് പഴയ എസ്റ്റേറ്റ് ബംഗ്ലാവും ഏലം സ്റ്റോറും തൊഴിലാളികൾക്കായി നിർമ്മിച്ച കോവിലുമെല്ലാം അതേ പടി ഇവിടെ നിലനിർത്തിയിട്ടുണ്ട്. ഇവയേക്കാളെല്ലാമുപരി ഏലം കൃഷിയ്ക്കായി അന്തരീക്ഷ ഊഷ്മാവ് വർധിയ്ക്കാതിരിക്കാൻ  അദേഹം നട്ട് വളർത്തിയ ആയിരകണക്കിന് മഴമരങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. പാമ്പാടുംപാറയിലെ സുഖശീതളിമയ്ക്ക് ഒരു വിദേശിയുടെ സമ്മാനം.

 

cardamom
cardamom

നമ്മുടെ ഏലം. ലോകമെങ്ങും

ഇന്ന് ഉടുമ്പൻചോലയിലെ  ഏലമലക്കാടുകളാണ് രാജ്യത്ത് ഏറ്റവും അധികം ഏലം ഉത്പാദിപ്പിക്കപെടുന്ന മേഖല. ലോകത്ത് ഏറ്റവും ഗുണവും നിറവുമുള്ള ഏലവും ഉത്പാദിപ്പിക്കപെടുന്നത് നമ്മുടെ നാട്ടിൽ തന്നെ. Today, the cardamom forests of Udumbanchola are the largest cardamom growing region in the country. Our country produces the best and most colorful cardamom in the world.ഉടുമ്പൻചോലയും വണ്ടന്മേടും ശാന്തൻപാറയും പാറത്തോടും മൈലാടുംപാറയും  വള്ളക്കടവും ആനവിലാസവും  അന്യാർതൊളുവുമൊക്കെ.

നാടിന് തിലക കുറിയായി ഏലം ഗവേഷണ കേന്ദ്രവും. ഇവിടെപ്രവർത്തിക്കുന്നു.

കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വിത്തും കൈക്കോട്ടും

#Farmer#Cardamom#Krishi3Farmer


English Summary: Cardamom flowering highrange

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds