Updated on: 1 April, 2021 10:58 AM IST
മാത്യൂ ജോസഫ്

കൊച്ചി: മത്സ്യ വിൽപ്പനയിൽ നിന്ന് 36 കോടി രൂപയുടെ വിറ്റുവരവ് നേടാനാവുമോ. ബിസിനസിൽ ഇന്നവേഷൻ കൂടെയുണ്ടെങ്കിൽ ഇതൊന്നും അസാധ്യമല്ലെന്ന് തെളിയിക്കുകയാണ് ഈ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനംകാഴ്ച വെച്ച സംരംഭകൻ മാത്യൂ ജോസഫ്. 

ചച്ച മത്സ്യങ്ങൾ വിൽക്കുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്‍ഫോമായി ആയിരുന്നു തുടക്കം. ഇപ്പോൾ ചിക്കനും മറ്റ് മാംസ ഉത്പന്നങ്ങളും ഒക്കെ ഈ പ്ലാറ്റ്‍ഫോമിൽ ലഭ്യമാണ്.

ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ഫ്രഷ് ടു ഹോമിൻെറ പ്രവര്‍ത്തനങ്ങൾ. അടുത്തിടെ 121 ദശലക്ഷം ഡോളറിൻെറ നിക്ഷേപം കമ്പനിയിൽ എത്തിയിരുന്നു. ദില്ലി, മുംബൈ, ഹൈദരാബാദ്, കൊച്ചി തുടങ്ങി പ്രധാന നഗരങ്ങളിൽ ഇപ്പോൾ ഫ്രഷ് ടു ഹോമിന് സാന്നിധ്യമുണ്ട്. മായില്ലാത്ത മത്സ്യം ഓൺലൈനിലൂടെ എന്ന ആശയത്തിന് ലഭിച്ച സ്വീകാര്യതയാണ് ഈ സ്റ്റാര്‍ട്ടപ്പിൻെറ വിജയം .

സംരംഭത്തിന് പ്രതിമാസം 1.5 കോടി ഓര്‍ഡറുകൾ ഉണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്ക് പുറമെ യുഎഇയിലും ഇപ്പോൾ സേവനങ്ങൾ നൽകുന്നുണ്ട്. രാസപദാര്‍ത്ഥങ്ങൾ ഇല്ലാത്ത മത്സ്യം ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുക എന്നത് തന്നെയായിരുന്നു ആശയം. പ്രത്യേക ഡെലിവറി ബാഗിൽ ജെൽ ഷീറ്റുകൾ വെച്ചാണ് മത്സ്യ വിതരണം.

കൊച്ചിയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് മീൻ കയറ്റുമതി ചെയ്തുകൊണ്ടായിരുന്നു തുടക്കം. ചേര്‍ത്തലയിലെ പള്ളിപ്പുറം സ്വദേശിയായ മാത്യൂ ജോസഫിന് സീഫൂഡ് കമ്പനിയിലെ പ്രവൃത്തി പരിചയവും ബിസിനസിൽ നിര്‍ണായകമായി. വെല്ലുവിളികളെ അതിജീവിച്ച് തന്നെയായിരുന്നു ഗംഭീരമായ സംരംഭക ജീവിതം.

ദുബായ്, സൗദി അറേബ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മത്സ്യം കയറ്റി അയക്കുന്നുണ്ട്. നിലവിൽ 36 കോടി രൂപ വിറ്റു വരവുള്ള കമ്പനിയുടെ ലക്ഷ്യം അടുത്തവര്‍ഷം വിറ്റു വരവ് 250 കോടി രൂപയിൽ എത്തിക്കുക എന്നതാണ്. പ്രതിദിനം ഏകദേശം 5000 കിലോഗ്രാം മത്സ്യവും 1000 കിലോഗ്രാം മാംസവുമാണ് സംരംഭം ഉപഭോക്താക്കളിൽ എത്തിക്കുന്നത്

English Summary: The turnover through the sale of fish is neither one nor two; More than Rs 36 crore!
Published on: 01 April 2021, 10:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now