Updated on: 23 February, 2023 4:20 PM IST
The Vaiga Mela will be held from February 25 to March 2 at the Putharikandam Maidan; More farming news

1. വിൽപ്പനയും, വ്യാപാരിക്കൾക്കുള്ള കമ്മീഷനും കുറഞ്ഞതോടെ ഏകദേശം 3000ത്തോളം റേഷൻ കടകൾ പൂട്ടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. റേഷൻ കടകളിൽ ഭൂരിഭാഗവും മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ്, കോവിഡ് കാലത്ത് കേന്ദ്രം നൽകിയിരുന്ന അധിക റേഷൻ നിർത്തലാക്കിയതോടെ വാങ്ങാനെത്തുന്നവരുടെ എണ്ണത്തേയും അത് ബാധിച്ചതാണ് വിൽപ്പന കുറയാനുള്ള പ്രധാന കാരണം. പുഴുക്കലരി കുറഞ്ഞതും, പച്ചരി കൂടിയതും, സമയക്രമത്തിൽ വന്ന മാറ്റവും മറ്റ് കാരണങ്ങളാണ്.

2. സംസ്ഥാനത്തെ കാർഷിക ഉൽപ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം, എന്നീ മേഖലകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്താനും പൊതു സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനുമുള്ള വൈഗ മേള ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 25 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'കാർഷിക മേഖലയിൽ മൂല്യവർദ്ധിത ശൃംഖലയുടെ വികസനം' എന്ന ആശയത്തെ മുൻനിർത്തിയാണ് ആറാമത് വൈഗ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും.

3. കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം. 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും വിസ്തീര്‍ണ്ണമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയും, മൂന്ന് വര്‍ഷത്തെ കുറയാത്ത കാലയളവില്‍ കൃഷി- കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവനമാര്‍ഗം ആയിരിക്കുകയും, വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയാത്തതായുളള 18-നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനും, കൂടുതൽ വിവരങ്ങൾക്കും kfwfb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

4. പെരുമ്പാവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബ്ലോക്കിലെ BPKP കിസ്സാൻ മേളയിൽ വൈപ്പിൻ ഓർഗാനിക് പൊക്കാളി അരിയുടെ സ്റ്റാൾ ഒരുക്കി ആത്മ ഞാറക്കൽ ബ്ലോക്ക്. നായരമ്പലം ചിങ്ങംതറ പാടശേഖരത്തിലെ മരിയ ദാസ് ൻ്റെ ഉൽപ്പന്നങ്ങൾ ആണ് സ്റ്റാളിൽ ഒരുക്കിയത്.പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളി, പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചെയർമാൻ ബിജു ജോൺ ജേക്കബ്,കൃഷി വകുപ്പ് ജില്ലാ തല ഉന്നത ഉദ്യോഗസ്ഥർ, മറ്റ് സന്ദർശകർ എന്നിവർ പൊക്കാളി സ്റ്റാൾ സന്ദശിച്ചു ഉൽപ്പന്നങ്ങൾ വാങ്ങി.

5. കൃഷിഭവൻ കീരംപാറ - കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ 5-ഇനം ഫലവൃക്ഷതൈകൾ 75 ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്തു. ചടങ്ങിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എം എ ബഷീർ നിർവഹിച്ചു.കീരം പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മാമച്ചൻ ജോസഫ് അധ്യക്ഷതയും വഹിച്ചു.

6. പാലക്കാട് ജില്ലയിൽ ആലത്തൂർ വാനൂരിൽ സ്ഥിതി ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് മാർച്ച് 1 മുതൽ 13 വരെ പാലക്കാട് തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ, കുടുംബശ്രീ അംഗങ്ങൾ, സംരംഭകർ എന്നിവർക്കായി ക്ഷീരോല്പന്ന നിർമ്മാണം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 135 രൂപയാണ്.ആധാർ/തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതം പരിശീലനത്തിൽ പങ്കെടുക്കാം. താൽപ്പര്യമുള്ളവർ ഫെബ്രുവരി 27- 5 മണിക്ക് മുമ്പായി 9 4 4 6 9 7 2 3 1 4 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

7. അതിദാരിദ്ര്യ കുടുംബങ്ങളിൽ മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാതെ പോയവരുണ്ടെങ്കിൽ അക്കാര്യം അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി. ശ്രദ്ധയിൽപ്പെടുത്തിയാൽ ഉടൻ തന്നെ കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് വിതരണം ചെയ്യുന്നതായിരിക്കും. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയുടെ മൂന്നാമത് നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി അരലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

8. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും വിഷരഹിത പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി നഗരങ്ങളിലും നഗരപ്രാന്ത പ്രദേശങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പ് - സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍- കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ ഈ സാമ്പത്തിക വര്‍ഷം 2500 യൂണിറ്റ് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ വിതരണം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുമായി ബന്ധപ്പെടുക - ഫോൺ നമ്പർ 0 4 8 4 2 4 2 2 2 2 4

9. അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷനിൽ ചേരുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തെ സ്വീകരിച്ച് അമേരിക്ക. I2U2 ബിസിനസ് ഫോറത്തിനായി അബുദാബിയിലെത്തിയ യുഎസ് അണ്ടർ സെക്രട്ടറി ജോസ് ഡബ്ല്യു. ഫെർണാണ്ടസ്, വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ദമ്മു രവിയെ സ്വാഗതം ചെയ്താണ് വ്യക്തമാക്കിയത്.

10. പകൽച്ചൂടിൽ അതി കഠിനമായ ചൂടും പുലർച്ചകളിലും രാത്രിയും തണുപ്പുമായി കേരളം. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് കണ്ണൂർ പാലക്കാട് ജില്ലകളിലാണ്. കാലാവസ്ഥ വ്യതിയാനം മനുഷ്യരെ പോലെ പക്ഷി-മൃഗാധികളെയും സാരമായി ബാധിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: Rajasthan: വിളകളിലുണ്ടാവുന്ന കീടങ്ങളുടെ ആക്രമണം കർഷകരുടെ വരുമാനം കുറയ്ക്കുന്നു

English Summary: The Vaiga Mela will be held from February 25 to March 2 at the Putharikandam Maidan; More farming news
Published on: 23 February 2023, 04:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now