കേരളത്തിൽ പതിവുപോലെ ഇന്നും വരണ്ട കാലാവസ്ഥ.കേരളത്തിൽ ഒരിടത്തും മഴക്ക് സാധ്യതയില്ല. പകലും രാത്രിയും ഒരുപോലെ ചൂട് കൂടുതലായിരിക്കും. സൂര്യ രശ്മികളുടെ തീക്ഷ്ണത കൂടുതലുള്ള ഈ കാലാവസ്ഥയിൽ നിർജലീകരണവും തളർച്ചയും എല്ലാം ഉണ്ടായേക്കാം
ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ പകൽ ദീർഘനേരം വെയിൽ കൊള്ളാതെ ഇരിക്കുക.
ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശങ്ങളിൽ വടക്ക് കിഴക്ക് ദിശയിൽ മണിക്കൂർ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
The weather in Kerala is still dry as usual. There is no chance of rain anywhere in Kerala. It is hot both day and night. Dehydration and exhaustion can occur in this climate where the intensity of the sun's rays is high. Avoid exposure to the sun for long periods of time during these health problems.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. കേരളം,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നടക്കുന്നില്ല