കൃഷിക്കും മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്നാൽ 1 ന് 1000 രൂപ വീതം വനം വകുപ്പ് നൽകും.
എന്നാൽ വനം വകുപ്പിന്റെ പട്ടികയിൽ ഉൾപ്പെടുന്നവർക്കേ വെടിവയ്ക്കാനാകൂ. കോഴിക്കോട്കോടഞ്ചേരിപഞ്ചായത്തിലാണ് കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ കോഴിക്കോട് ഡിഎഫ്ഒ അനുമതി നൽകിയത്. കോഴിക്കോട് ജില്ലയിൽ കോടഞ്ചേരി പഞ്ചായത്തിനാണ് ആദ്യമായി അനുമതി ലഭ്യമായത്.
വനം വകുപ്പ്, പോലീസ്, മറ്റ് യൂണിഫോം സർവ്വീസിലുള്ള ഉദ്യോഗസ്ഥർ , വെടിവെയ്കാൻ ലൈസൻസുള്ളവർ എന്നിവരെ ഇതിനായി എംപാനൽ ചെയ്യുന്ന് വനം വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ആശാ തോമസ് പറഞ്ഞു
the police and other uniformed service personnel and firearms license holders would be empaneled. Addl Secretary Dr.Asha Thomas said
6 മാസത്തേക്ക് മാത്രമാണ് ഉത്തരവിന് പ്രാബല്യം. പ്രതിഫലമായിട്ടല്ല, വെടിവയ്ക്കാനുള്ള ചെലവിനത്തിലാണ് 1000 രൂപ നൽകുന്നതെന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു.
കൊല്ലപ്പെട്ട കാട്ടുപന്നിയുടെ ജഡം പരിശോധിച്ചു മഹസ്സർ തയ്യാറാക്കണം. തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ മേൽനോട്ടത്തിൽ ജഡം കത്തിക്കുകയോ മറവു ചെയ്യുകയോ വേണം. 24 മണിക്കൂറിനകം ചീഫ് വൈൽഡ് ലൈഫ് വാർഡന് ഡി എഫ് ഓ റിപ്പോർട്ട് നൽകണം.
പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (വൈൽഡ് ലൈഫ് ) ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഈ വർഷമാദ്യം സർക്കാരിനു നൽകിയ ശുപാർശകൾ അംഗീകരിച്ചാണ് പുതിയ ഉത്തരവ്.
കോടഞ്ചേരി പഞ്ചായത്ത് ഭരണ സമിതി പ്രത്യേക യോഗം കൂടി, പഞ്ചായത്ത് പ്രസിഡണ്ട് ലിസി ചാക്കോ, DFO ക്ക് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
മുലയൂട്ടുന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ പാടില്ല. Breastfeeding wild boar should not be shot. എന്നതുൾപ്പെടെയാണ് പുതിയ നിബന്ധനകൾ.
വെടിയേറ്റ കാട്ടുപന്നി ഓടുകയോ നിൽക്കുകയോ ചെയ്താൽ റേഞ്ച് ഓഫീസർ പ്രതേകം രേഖപ്പെടുത്തണം.
കൊല്ലാൻ ഉത്തരവിട്ട ഉദ്യോഗസ്ഥൻ, തിയതി, സ്ഥലം, ഡിവിഷൻ റേഞ്ച്, സെക്ഷൻ, പഞ്ചായത്ത്, മഴയുള്ള കാലാവസ്ഥയാണോ ? തെളിഞ്ഞ കാലാവസ്ഥയിലായിരുന്നോ അതോ മേഘാവൃതമായിരുന്നോ എന്നും മൃഗത്തിന്റെ വിവരങ്ങൾ , പ്രായം, ശാരീരികാവസ്ഥ, ഭാരം, ശരീര അളവുകൾ, തോക്ക് വെടിയുണ്ട എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ജഡം മറവു ചെയ്ത സ്ഥലവും പരാമർശിക്കണം.
കാർഷികവൃത്തിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കോടഞ്ചേരിയിലെ കർഷകരെ സംബന്ധിച്ചു വലിയ ആശ്വാസമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്.കർഷകർ നേരിടുന്ന ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ എന്നും കർഷകരോടൊപ്പം ഉണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കര്‍ഷകര്‍ക്ക് സൗജന്യമായി വാഴ വിത്തുകള്‍