കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗത്തിലെ കമ്യൂണിറ്റി സയന്‍സ് മേധാവി ഡോ. ഷീജ തോമാച്ചനും സംഘവും സംസ്ഥാനത്ത് പോഷകാഹാര കുറവ് മൂലം ഭാരക്കുറവുള്ള ഒരു കുട്ടിപോലും ഉണ്ടാകാതിരിക്കാനായി കോവിഡ് കാലം. മാറ്റിവെച്ചിരിക്കുകയാണ് .
സംസ്ഥാനത്ത് പോഷകാഹാരക്കുറവ് മൂലം അപകടകരമായ രീതിയില്‍ ഭാരക്കുറവുള്ള മൊത്തം 5537 കുട്ടികളുണ്ടെന്ന് വനിതാ ശിശു ക്ഷേമ വകുപ്പ് കണ്ടെത്തിയിരുന്നു . മൂന്ന് മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികളിലാണ് ഭാരക്കുറവ് കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് സര്‍വ്വകലാശാല ഗവേഷകരെ വനിതാ ശിശു ക്ഷേമ വകുപ്പ് സമീപിക്കുകയായിരുന്നു .തുടര്‍ന്ന് കുരുന്നുകളിൽ പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന ഭാരക്കുറവ് പരിഹരിക്കുന്ന ദൗത്യം ഗവേഷകര്‍ ഏറ്റെടുക്കുകയായിരുന്നു .
ഇതിനു വേണ്ടി ഗവേഷകര്‍ വെറും 100 ഗ്രാം മാത്രമുള്ള പോഷക മിഠായി വികസിപ്പിച്ചെടുത്തു . കുരുന്നുകളുടെ നാവില്‍ കൊതിയൂറുന്ന ഈ മിഠായിക്ക് തേനമൃത് ന്യൂട്രി ബാര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സര്‍വ്വകലാശാലയുടെ ഊട്ടുപുര ഹാളിലാണ് ഇതിൻ്റെ നിര്‍മ്മാണത്തിനായി അധികൃതര്‍ ഉപയോഗിക്കുന്നത്. അഞ്ച് സ്ത്രീകളെയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി നിയോഗിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മിഠായി വിതരണം ചെയ്യനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഒരു മാസത്തേക്കുള്ള മിഠായി ബാറുകളാണ് ജില്ലകളില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. അതായത് ഒരുമാസത്തേയ്ക്ക് 1,134 പായ്ക്കറ്റുകളാണ് വേണ്ടത്. നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.
പോഷക സമ്പന്നമായ നിലക്കടല( ground nut), എള്ള്(seasame), റാഗി(Ragi), സോയ ബീന്‍സ്(soya beans), മറ്റു ധാന്യങ്ങള്‍(other pulses), ശര്‍ക്കര( jaggery) അരി (rice), ഗോതമ്പ് (wheat)തുടങ്ങി 12 ഓളം ചേരുവകള്‍ ഉപയോഗിച്ചാണ് ന്യൂട്രിബാര്‍ ഉണ്ടാക്കിയിരിക്കുന്നത് , ചോളം, റാഗി, ഇതിന്റെ കൂട്ട് ഗവേഷക സംഘത്തിനുമാത്രം അറിയുന്ന രഹസ്യം.
ഒരു ബാർ തേനമൃതിന്റെ പോഷണം ഊർജം (കിലോ കലോറി) 439.65 പ്രോട്ടീൻ (ഗ്രാം) 15.05 കൊഴുപ്പ് (ഗ്രാം) 13.21 ഇരുന്പ് (മില്ലി ഗ്രാം) 5.23 കാത്സ്യം (മില്ലി ഗ്രാം) 238.71.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൊതിയൂറുന്ന അച്ചാറുകൾ, ബിരിയാണി എന്നിവ ഉണ്ടാക്കാവുന്ന കല്ലുന്മേകായ കൃഷി ചെയ്യുന്ന വിധം