സപ്ലൈകോ വഴി സർക്കാർ ഡിസംബർ മാസം നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിൽ ഖാദി മാസ്ക് ഉണ്ടാവില്ല. പകരം ജനുവരി മുതൽ റേഷൻ കട വഴി വിതരണം ചെയ്യും.12.50 രൂപ വിലയുള്ള രണ്ടു മാസ്‌കുകളാവും റേഷൻ കട വഴി നൽകുക. There will be no khadi mask in the free food kit provided by the government in December through Supplyco. Instead, it will be distributed through the ration shop from January. Two masks worth Rs 12.50 will be distributed through the ration shop.
നവംബറിലെ സപ്ലൈകോയുടെ കിറ്റിൽ ഖാദി മാസ്ക് വിതരണം ചെയ്തിരുന്നു. രണ്ടു ലക്ഷം മാസ്കായിരുന്നു അന്ന് നൽകിയത്. ഇതിനു പുറമെ പോലീസിനും രണ്ടു ലക്ഷം മാസ്ക് ഖാദി നൽകിയിരുന്നു. സംസ്ഥാന പോലീസ് സേനയും ഖാദി മാസ്കിന്റെ പ്രചാരകരായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഖാദി മാസ്കിനെ പ്രോത്സാഹിപ്പിച്ചിരുന്നു. ക്രിസ്തുമസ് കിറ്റിനായി 1.72 കോടി മാസ്കായിരുന്നു സപ്ലൈകോ ഓർഡർ നൽകിയിരുന്നത്. ഇത്രയും വലിയ ഓർഡർ ആയതിനാൽ ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങളും ഖാദി മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ചേർന്നാണ് മാസ്ക് നിർമ്മിക്കുന്നത്. എട്ടു ലക്ഷം മീറ്റർ തുണിയാണ് ഇതിനായി ഉപയോഗിച്ചത്. വലിയ ഓർഡർ കിട്ടിയതോടെ കൂടുതൽ തൊഴിലാളികളെ എത്തിച്ചു ഖാദിബോർഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തീകരിച്ചിരുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നവംബറിലെ റേഷൻ വിതരണം ഡിസംബർ 5 വരെ ഉണ്ടായിരിക്കും