ആലപ്പുഴ: കൊറോണ കാലത്തെ അടച്ചുപൂട്ടലിൽ ആലോഷങ്ങൾക്കും ലോക്ക് വീണതോടെ ഇവൻ്റ് മാനേജ്മെൻ്റ്റ് ഗ്രൂപ്പ് നടത്തുന്ന കഞ്ഞിക്കുഴി ബാങ്കിൻ്റെ വനിതാ സെൽഫിക്കാർ തൊഴിലില്ലാതായി.
മാസം 20000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന വനിതകളാണ് ആഘോഷങ്ങളില്ലാതെ വന്നപ്പോൾ പട്ടിണിയാകുന്നത്.
ഇവർക്ക് പ്രതിരോധത്തിനായി ഫെയ്സ് ഷീൽഡും ഗ്ലൗസ്സുകളുംസമ്മാനിച്ച് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.കെ.റ്റി.മാത്യു .
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവാഹങ്ങൾക്കും ചടങ്ങുകൾക്കും ഭക്ഷണം വിളമ്പുവാനും ഒരുക്കുവാനും അവധിയില്ലാതെ നടന്നിരുന്നവർ ആഘോഷങ്ങളില്ലാതെ യായപ്പോൾ മറ്റു പോംവഴികൾ തേടിയിരുന്നു'.
വീടുകളിലിരുന്നു തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ വിൽപ്പനയും നാടൻ ഭക്ഷ്യമേളയും സംഘടിപ്പിച്ച് അടച്ചുപൂട്ടൽ സമയത്ത് കുറേശ്ശെപണം ഉണ്ടാക്കിയിരുന്നു.' മാസ്കുകളും തുണി സഞ്ചികളും ഇവർ ഇപ്പോൾ നിർമ്മിച്ചു വിൽക്കുന്നുണ്ട്.
നൂറ്റിനാൽപ്പതു വനിതകൾക്കും വായ്പയടക്കാൻ പരമാവധി ഇപ്പോൾ കഴിയുന്നുണ്ട്.'' അടച്ചുപൂട്ടലിൽ കിട്ടിയ ഇളവുകളിലെ ആൾക്കൂട്ടമില്ലാത്ത ആഘോഷങ്ങൾക്ക് മികവു പുലർത്താനുള്ള ശ്രമത്തിലാണിവരിപ്പോൾ ' ' ഗ്ലൗസ്സുകളും ഫെയ്സ് ഷീൽഡും ലഭിച്ചതോടെ പ്രതിരോധ പരിധിയിലൂടെയുള്ള 'വർക്കുകൾ ഇപ്പോൾ ഇവർക്ക് ലഭിക്കുന്നുണ്ട്. ആവശ്യമായ സാനിറ്റൈസറുകളും കൈകഴുകുന്നതിനുളള സോപ്പും ശേഖരിച്ച് ഇതുമായാണ് ഇനിമുതൽ വർക്കിനു പോകുവാൻ ആലോചിക്കുന്നത്. It is now planned to go to work with the necessary sanitizers and hand soap ഇവരെ work ന് വിളിക്കാൻ താൽപര്യപ്പെടുന്നവർ വിളിക്കുമല്ലോ 8891109001
പല വർണ്ണത്തിലുള്ള മാസ്ക്കുകളും ഇവർ തന്നെ തയ്യാറാക്കുന്നുണ്ട്.ബാങ്ക് ആസ്ഥാനത്ത്ഫെയ്സ് ഷീൽഡും ഗ്ലൗസ്സും വിതരണം ചെയ്യുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.കെ.റ്റി.മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമൻ ,ഭരണ സമിതിയംഗം ജി.മുരളി, റ്റി.ആർ.ജഗദീശൻ, ജി.ഉദയപ്പൻ, പ്രസന്ന മുരളി.പി.ഗീത എന്നിവർ സംസാരിച്ചു.വനിതാ സെൽഫി പ്രസിഡൻ്റ് ഗീതാ കാർത്തികേയൻ സ്വാഗതവും സെക്രട്ടറി അനിലാ ബോസ് നന്ദിയും പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴക്കാല രോഗങ്ങൾ കരുതിയിരിക്കാം