1. News

മഴക്കാല രോഗങ്ങൾ കരുതിയിരിക്കാം

കാലവർഷം എത്തിയതോടെ കേരളത്തിലെ പല ജില്ലകളും വിവിധ മഴക്കാല രോഗങ്ങളുടെയും .പിടിയിലായിരിക്കുന്നു. കോവിഡ് ഭീഷണിക്കിടയിലും മറ്റു രോഗങ്ങൾ സംസ്ഥാനത്തു പിടിമുറുക്കിത്തുടങ്ങുന്നതു നമ്മുടെ ആശങ്ക വർധിപ്പിക്കുകയാണ്. മഴക്കാലത്ത് രോഗങ്ങൾ പൊതുവെ രണ്ടു വിധത്തിലാണ് കണ്ടുവരുന്നത്. ഒന്ന്, വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ മറ്റൊന്ന്, കാറ്റിലൂടെ പകരുന്നവ. മഴക്കാലത്ത് മുഖ്യമായി പേടിക്കേണ്ട മൂന്ന് അസുഖങ്ങളാണ് വെെറൽപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എന്നിവ.

Asha Sadasiv

കാലവർഷം എത്തിയതോടെ  കേരളത്തിലെ പല ജില്ലകളും വിവിധ മഴക്കാല രോഗങ്ങളുടെയും .പിടിയിലായിരിക്കുന്നു. കോവിഡ് ഭീഷണിക്കിടയിലും മറ്റു രോഗങ്ങൾ സംസ്ഥാനത്തു പിടിമുറുക്കിത്തുടങ്ങുന്നതു നമ്മുടെ ആശങ്ക വർധിപ്പിക്കുകയാണ്. മഴക്കാലത്ത് രോഗങ്ങൾ പൊതുവെ രണ്ടു വിധത്തിലാണ് കണ്ടുവരുന്നത്. ഒന്ന്, വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ മറ്റൊന്ന്, കാറ്റിലൂടെ പകരുന്നവ. മഴക്കാലത്ത് മുഖ്യമായി പേടിക്കേണ്ട മൂന്ന് അസുഖങ്ങളാണ് വെെറൽപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എന്നിവ.  എച്ച്1എൻ1, വൈറൽ പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളും ആക്രമിക്കാൻ തക്കം പാർത്തിരിക്കുകയുമാണ്. വെള്ളം, വായു, കൊതുക്, രോഗകാരികളായ വൈറസ്, ബാക്ടീരിയ വാഹികളായ പ്രാണികള്‍ എന്നിവയിലൂടെയെല്ലാം  രോഗങ്ങള്‍ പടരാനുള്ളസാധ്യത കൂടുതലാണ്. മഴ കൂടുന്തോറും കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, മലമ്പനി തുടങ്ങിയവ വര്‍ധിക്കാനുള്ള സാഹചര്യവുമുണ്ടാകും. അതിനാല്‍ വീടിനു ചുറ്റും കൊതുവളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ആഹാരവും കുടിവെള്ളവും മലിനമാവുന്നത് വഴി ജലജന്യരോഗങ്ങളായ വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്. 

വെെറൽപ്പനി ( viral fever)

 മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിൽ ഒന്നാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകൾ വൈറല്‍ പനി പരത്തുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍.  ‌

മഞ്ഞപ്പിത്തം ‌ ( Yellow fever)

മഴക്കാലത്ത് കണ്ടുവരുന്ന മറ്റൊരു രോഗമാണ് മഞ്ഞപ്പിത്തം.ഈച്ച പരത്തുന്ന രോഗമാണ് മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള സംവർഗത്തിലൂടെ  ഇത് പകരും. കടുത്ത പനി, തലവേദന, ശരീര വേദന, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. പെട്ടെന്ന് മരണത്തിനിടയാക്കുന്ന രോഗമാണിത്. നല്ല വിശ്രമവും പോഷകാഹാരവും നിർബന്ധമാണ്. എണ്ണയുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം.  

ഡെങ്കിപ്പനി  (Dengue fever)

ഈഡിസ് എന്ന കൊതുകാണ് ഇതു പകർത്തുന്നത്.കെട്ടികിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകള്‍ മുട്ടയിട്ടു വളരുന്നത്. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം.  സാധാരണ പനിയിൽ നിന്നു വലിയ വ്യത്യാസമില്ലാത്തതിനാൽ തിരിച്ചറിയാൻ വൈകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. കടുത്ത പനി, തലവേദന, ശരീരവേദന, കണ്ണിന് പിന്നിൽ വേദന, പേശികൾക്കും സന്ധികൾക്കും വേദന, രുചിയില്ലായ്മ, വിശപ്പില്ലായ്മ, ഛർദിയും ക്ഷീണവും ഇവയാണ് പ്രധാന ലക്ഷണങ്ങൾ.

എലിപ്പനി Leptospirosis)

ലെപ്ടോസ്പൈറ ഇനത്തില്‍പ്പെട്ട സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കണം.  ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.

ചിക്കുന്‍ ഗുനിയ (chikungunia)

ആല്‍ഫാ വൈറസാണ് ചിക്കുന്‍ഗുനിയ പനി ഉണ്ടാക്കുന്ന രോഗാണു. കെട്ടി നില്‍ക്കുന്ന ശുദ്ധജലത്തില്‍ പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഇതു പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന പനി,ത്വക്കില്‍ ഉണ്ടാകുന്ന പാടുകള്‍,സന്ധി വേദന,പ്രത്യേകിച്ചും കൈകാലുകളിലെ ചെറിയമുട്ടുകളുടെ വേദന,  നടുവേദന, തുടങ്ങിയവയാണ് ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍.

മലമ്പനി (Malaria)

പെട്ടെന്നുണ്ടാകുന്ന പനി, അതികഠിനമായ വിറയലും കുളിരും,അസഹ്യമായ ശരീരവേദനയും തലവേദനയും, തുടര്‍ന്ന് അതികഠിനമായ പനി, രോഗിക്ക് ചുട്ടുപൊള്ളുന്ന അവസ്ഥ എന്നിവ ഉണ്ടാക്കുന്നു.

ജപ്പാന്‍ ജ്വരം (Japanese encephalitis)

പനി,കഠിനമായ തലവേദന,ഛര്‍ദ്ദി,കഴുത്ത് കുനിക്കാന്‍ സാധിക്കാത്ത അവസ്ഥ,നിര്‍ജലീകരണം,തളര്‍ച്ച  തുടങ്ങിയവയാണ് ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണങ്ങള്‍.

ടൈഫോയ്ഡ് (typhoid)

രോഗികളുടെ വിസര്‍ജ്യവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി,വിശപ്പിലായ്മ,വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.( Things to be taken care)

രോഗങ്ങള്‍ തടയാന്‍ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം എന്നത് മറക്കാതെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും പരിസരവൃത്തിയിലും ഒരു പോലെ ശ്രദ്ധ ചെലുത്തുക. ചൂടുവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ മാത്രം ഉപയോഗിക്കുക.   ശരീരം, വസ്ത്രം, ഭക്ഷണം, വീട്, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കുക.   പോഷകാഹാരങ്ങൾ കഴിക്കുക. രോഗിയുമായി നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.  വെള്ളം കെട്ടി നിൽക്കുന്നത് നശിപ്പിക്കുക. അതിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. അതിൽ മീൻ വളർത്തിയാൽ അവ ആ മുട്ടകൾ തിന്നുകൊള്ളും. ദൂരയാത്രകൾ ഒഴിവാക്കുക.   പഴയതും തുറന്നുവച്ചതുമായ ഭക്ഷണം കഴിക്കരുത്. തോട്ടിലും അഴുക്കുവെള്ളത്തിലും കുളിക്കുന്നതും കാൽ കഴുകുന്നതും ഒഴിവാക്കുക. ചെരിപ്പിടാതെ നടക്കരുത്.  വെള്ളം ശേഖരിക്കുന്ന പത്രങ്ങൾ, ടാങ്കുകൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. കൊതുക് കടക്കാത്ത വിധം ഇവ അടച്ചു വയ്ക്കുക. വീടിന്റെ ടെറസും സൺഷേഡും വെള്ളം കെട്ടിനിൽക്കാത്ത വിധം പണിയുക. കെട്ടിനിൽക്കുന്നുണ്ടെങ്കിൽ ആഴ്ചയിലൊരിക്കൽ അത് ഒഴുക്കിക്കളയുക.  ഭക്ഷണം കഴിക്കുന്നതിന് മുമ്പും പുറത്തുപോയി വരുമ്പോഴും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.കൊതുക് കടിക്കാതെ ഇരിക്കാന്‍ വ്യക്തിഗത പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക. അതായത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീര ഭാഗം പരമാവധി മറയ്ക്കുന്ന വസ്ത്രം ധരിക്കുക, പുറത്തു കാണുന്ന ഭാഗങ്ങളില്‍ കൊതുകിനെ പ്രതിരോധിക്കുന്ന ലേപനങ്ങള്‍ പുരട്ടുക. കൊതുകുവല ഉപയോഗിക്കുക. ജനല്‍, മറ്റു ദ്വാരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊതുകു കടക്കാത്ത വല അടിക്കുക.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തരിശു രഹിത തണ്ണിർമുക്കം പദ്ധതിയ്ക്ക് തുടക്കമായി

English Summary: Diseases during monsoon season

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds