Updated on: 2 August, 2021 11:00 AM IST
Banks, offering Highest Fixed Deposit Returns

സ്ഥിരനിക്ഷേപം എന്നത് മറ്റെല്ലാ നിക്ഷേപങ്ങളിലും വെച്ച് ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ്.  അസ്ഥിരമായ മാർക്കറ്റ് ചലനങ്ങൾ ഇതിനെ ബാധിക്കുന്നില്ല.  നിക്ഷേപത്തിന് സ്ഥിരമായ വർദ്ധനവ് വാഗ്ദാനം ചെയ്യുന്നു, അതായത് ഒരു വ്യക്തിക്ക് നിശ്ചിത കാലയളവിൽ നിക്ഷേപിക്കുന്ന പണത്തിന് ഒരു ഉറപ്പായ വരുമാനം നേടാൻ കഴിയുന്നു.

ഓരോ ബാങ്കും നിക്ഷേപ കാലയളവ് അനുസരിച്ച് വിവിധ നിരക്കുകളിലാണ് പലിശ നൽകുന്നത്. ഒരു വർഷം, മൂന്ന് വർഷം, അഞ്ചുവർഷം എന്നി   ഹ്രസ്വകാല  സ്ഥിരനിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കാം.   മൂന്ന് വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് ഏററവും ഉയര്‍ന്ന പലിശ നൽകുന്ന ചില ബാങ്കുകളും അവരുടെ പലിശ നിരക്കുകളും നോക്കാം:

7% പലിശ നൽകുന്ന സ്വകാര്യ ബാങ്കുകൾ

രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സ്വകാര്യ ബാങ്കുകൾ 7% വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

DCB Bank - 6.5-7%;

Indusind -  സാധാരണ നിക്ഷേപകര്‍ക്ക് 6.5%വും മുതിര്‍ന്ന പൗരൻമാര്‍ക്ക് 7%വും പലിശ നൽകുന്നു.

RBL Bank 6.10% -  6.60% വരെയാണ് പലിശ നൽകുന്നത്.

Yes Bank - 6% - 6.50% വരെ പലിശ വാഗ്ദാനം ചെയ്യുന്നു.

IDFC First Bank സാധാരണ നിക്ഷപകര്‍ക്ക് 5.75%വും മുതിര്‍ന്ന പൗരൻമാര്‍ക്ക് 6.25%വുമാണ് പലിശ നൽകുന്നത്.

5.9 ശതമാനം വരെ പലിശ വാഗ്ദനം ചെയ്യുന്ന ബാങ്കുകൾ

മൂന്ന് വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് –

Union Bank & Canara Bank - 5.90% വരെ പലിശ നൽകുന്നുണ്ട്. 5.40% പലിശയാണ് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുക.

Punjab Sind Bank- സാധാരണ നിക്ഷേപകര്‍ക്ക് 5.15%വും മുതിര്‍ന്ന പൗരൻമാര്‍ക്ക് 5.65%വും പലിശ നൽകും.

Bank Of Baroda & IDBI Bank - 5.60% വരെയാണ് പലിശ നൽകുന്നത്. 5.10 ശതമാനം മുതലാണ് പലിശ നിരക്കുകൾ തുടങ്ങുന്നത്.

7.25 ശതമാനം വരെ നൽകുന്ന സ്മോൾ ഫിനാൻസ് ബാങ്കുകൾ

വിവിധ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് വര്‍ഷത്തെ നിക്ഷേപത്തിന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 6.75 ശതമാനവും മുതിര്‍ന്ന പൗരൻമാര്‍ക്ക് 7.25 ശതമാനവുമാണ് പലിശ നൽകുന്നത്.

നോര്‍ത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്കും ഇതേ നിരക്കിലാണ് പലിശ നൽകുന്നത്. 7.25 ശതമാനം വരെയാണ് പരമാവധി പലിശ. ജനസ്മോൾ ഫിനാൻസ് ബാങ്ക് 6.50 ശതമാനം മുതൽ ഏഴ് ശതമാനം വരെയും ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 6.35 ശതമാനം മുതൽ 6.85 ശതമാനം വരെയും പലിശ നൽകുന്നുണ്ട്.

English Summary: These Banks offer Highest Fixed Deposit Returns
Published on: 02 August 2021, 09:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now