നിക്ഷേപങ്ങൾക്ക് കൂടുതൽ ആദായം ലഭിക്കുന്ന ബാങ്കുകളിൽ നിക്ഷേപം നടത്താനാണ് നമ്മളെല്ലാവരും ഇഷ്‌ടപ്പെടുന്നത്. ആദായം ലഭിക്കുന്നതിനൊപ്പം അതിൻറെ നികുതി നേട്ടവും ലഭിക്കുകയാണെങ്കിൽ അതൊരു നല്ലൊരു കാര്യം തന്നെയാണ്. അതേസമയം നികുതി നേട്ടം നല്‍കുന്ന ചില പഴുതുകള്‍ നിയമത്തില്‍ തന്നെയുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ലാഭിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും സഹായകരമായ ചില സ്ഥിര നിക്ഷേപങ്ങളുണ്ട്. നികുതി ലാഭിക്കുന്നവര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ഓപ്ഷനുകളിലൊന്നാണിത്. ടാക്‌സ് സേവിങ് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് നല്‍കുന്നു. നികുതി നേട്ടങ്ങള്‍ക്കൊപ്പം 7.10 ശതമാനം പലിശ നല്‍കുന്ന ബാങ്കുകൾ തൊക്കെയാണെന്ന് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികൾക്ക് കെട്ടുറപ്പുള്ള ഭാവി ഒരുക്കാൻ ഈ 6 നിക്ഷേപങ്ങൾ സഹായിക്കും
ഡി.സി.ബി ബാങ്ക്: ഈ ബാങ്കിൻറെ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതിയില്‍ ഒരാള്‍ക്ക് കുറഞ്ഞത് 1,000 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കാം. അഞ്ചു വര്‍ഷത്തില്‍ കൂടുതലായിരിക്കണം നിക്ഷേപ കാലാവധി. അകാല പിന്‍വലിക്കല്‍ അനുവദനീയമല്ല. 2022 മേയ് 21 മുതൽ ബാങ്ക് മുതിര്‍ന്നവര്‍ക്കുള്ള ടാക്‌സ് സേവിങ്‌സ് നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം സാധാരണ ഉപഭോക്താക്കള്‍ക്ക് 6.60 ശതമാനം പലിശ നിരക്ക് ലഭിക്കും. നികുതി ലാഭിക്കുന്ന സ്ഥിരനിക്ഷേപങ്ങളില്‍ ഡി.സി.ബി. ബാങ്ക് സ്വയമേവ പുതുക്കല്‍ അനുവദിക്കുന്നില്ല. കൂടാതെ അക്കൗണ്ടിന്മേല്‍ വായ്പയെടുക്കാനും കഴിയില്ല.
ബന്ധപ്പെട്ട വാർത്തകൾ: അനധികൃത നിക്ഷേപങ്ങൾക്ക് വിലക്ക്. കേന്ദ്ര ബഡ്‌സ് (Banning of Unregulated Deposit Schemes) നിയമം ഇങ്ങനെ......
യെസ് ബാങ്ക്: യെസ് ബാങ്കിന്റെ ടാക്‌സ് സേവിങ്‌സ് നിക്ഷേപങ്ങള്‍ക്കു സാമ്പത്തികവര്‍ഷത്തില്‍ കുറഞ്ഞത് 1000 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് പരിധി. അഞ്ചു വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് ബാധകമാണ്. യെസ് ബാങ്ക് ഇന്റര്‍നെറ്റ് ബാങ്കിങ്, ഫോണ്‍ ബാങ്കിങ് അല്ലെങ്കില്‍ ഒരു പ്രാദേശിക ബ്രാഞ്ച് വഴി ടാക്‌സ് സേവിങ് നിക്ഷേപങ്ങള്‍ ഉപയോക്താക്കള്‍ക്ക് ആരംഭിക്കാം. മുതിര്‍ന്ന പൗരൻമാര്‍ക്ക് ടാക്സ് സേവിങ് ഫിക്‌സഡ് ഡിപ്പോസിറ്റുകളില്‍ ഏഴു ശതമാനവും, സാധാരണ ഉപഭോക്താക്കള്‍ക്ക് 6.25 ശതമാനവും റിട്ടേണ്‍ ജൂണ്‍ ആറു മുതല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പലിശയ്ക്കു പ്രതിമാസ അല്ലെങ്കില്‍ ത്രൈമാസ പേമെന്റ് ഓപ്ഷനുകളുണ്ട്. കൂടാതെ അക്കൗണ്ട് ബാലന്‍സ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും നിക്ഷേപിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: റിട്ടയർമെന്റ് നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആര്‍.ബി.എല്‍ ബാങ്ക്: ആര്‍.ബി.എല്‍ ബാങ്ക് ടാക്‌സ് സേവിങ്‌സ് ഫിക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകള്‍ 100 രൂപ മുതല്‍ ആരംഭിക്കാം. 100ന്റെ ഗുണിതങ്ങളായി 1.5 ലക്ഷം രൂപ വരെ നിക്ഷേപം സാധ്യമാണ്. അഞ്ചു വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡും, നോമിനേഷന്‍ ഓപ്ഷനും ബാങ്ക് നല്‍കുന്നുണ്ട്. അകാല പിന്‍വലിക്കലുകള്‍ ഇവിടെയും നടക്കില്ല. കൂടാതെ ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ 80 സിക്കു കീഴിലുള്ള നികുതി ആനുകൂല്യങ്ങള്‍ പ്രാഥമിക ഉടമയ്ക്ക് മാത്രമേ ലഭ്യമാകൂ. നിലവില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പദ്ധതിക്കു കീഴില്‍ 6.80 ശതമാനം റിട്ടേണും, സാധാരണ ഉപഭോക്താക്കള്‍ക്ക് 6.30 ശതമാനം റിട്ടേണും ജൂണ്‍ എട്ടു മുതല്‍ ബാങ്ക് നല്‍കുന്നുണ്ട്.
(ഈ ലേഖനത്തിലെ വിവരങ്ങള്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരമുള്ളതാണ്. നിരക്കുകളില്‍ മാറ്റം വരുത്താന്‍ ബാങ്കിന് അധികാരമുണ്ട്. ശരിയായ അന്വേഷണത്തിന് ശേഷം മാത്രം നിക്ഷേപം നടത്തുക)