എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്കും, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങി ബാങ്കുകളാണ് നിരക്കു വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഏതൊക്കെ നിരക്കുകളും, നിബന്ധനകളുമാണ് മാറുന്നതെന്നു നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: SBI: ഈ തീയതിക്കുള്ളിൽ പാൻ കാർഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കിൽ 10,000 രൂപ പിഴ, അക്കൗണ്ട് മരവിപ്പിക്കും
എച്ച്.ഡി.എഫ്.സി. ബാങ്ക്
എച്ച്.ഡി.എഫ്.സി. ബാങ്ക് 30 ദിവസത്തിനിടെ ഇതു മൂന്നാം തവണയാണ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ഭവന വായ്പ ഉപയോക്താക്കളുടെ മാസത്തവണ കുതിക്കും. റീട്ടെയില്‍ പ്രൈം ലെന്‍ഡിങ് റേറ്റ് (ആര്‍.പി.എല്‍.ആര്‍) അധിഷ്ഠിതമായ ഭവന വായ്പകളുടെ പലിശ നിരക്കില്‍ അഞ്ചു ബേസിസ് പോയിന്റിന്റെ വര്‍ദ്ധനയാണു ബാങ്ക് വരുത്തിയത്. ജൂണ്‍ ഒന്നു മുതല്‍ നിരക്കുകള്‍ പ്രബല്യത്തിലായി. ഇക്കഴിഞ്ഞ മേയ് രണ്ടിന് ബാങ്ക് നിരക്കുകള്‍ അഞ്ചു ബേസിസ് പോയിന്റിന്റെയും, മേയ് ഒമ്പതിന് 30 ബേസിസ് പോയിന്റിന്റെയും വര്‍ധന വരുത്തിയിരുന്നു. ചുരുക്കത്തില്‍ 30 ദിവസത്തിനിടെ വായ്പ നിരക്കില്‍ വന്ന മാറ്റം 40 ബേസിസ് പോയിന്റ്.
ബന്ധപ്പെട്ട വാർത്തകൾ: എച്ച് ഡി എഫ് സി ഹോം ലോൺ സബ്സിഡി സ്കീം
പി.എന്‍.ബി.
എം.സി.എല്‍.ആര്‍. നിരക്കുകള്‍ക്കു പുറമേ വിവിധ സേവന നിരക്കുകളിലും പി.എന്‍.ബി. മാറ്റം വരുത്തിയിട്ടുണ്ട്. പി.എന്‍.ബി. ഉപഭോക്താക്കള്‍ ഓണ്‍ലൈനിലോ, ബാങ്ക് ബ്രാഞ്ചിലോ നടത്തുന്ന രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള ആര്‍.ടി.ജി.എസ് ഇടപാടുകള്‍ക്ക് 24.50 രൂപ നല്‍കണം. മുമ്പ് ഈ നിരക്കുകള്‍ ബാങ്ക് ഇടപാടിന്റെ കാര്യത്തില്‍ 20 രൂപയായിരുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കിയിരുന്നില്ല. അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആര്‍.ടി.ജി.എസ്. ഇടപാടുകള്‍ക്ക് മുമ്പ് 40 രൂപ ഈടാക്കിയിരുന്നിടത്ത് ഇനി 49 രൂപ നല്‍കണം. നേരത്തേ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കിയിരുന്നില്ല.
10,000 രൂപ വരെയുള്ള എന്‍.ഇ.എഫ്.ടി. ഇടപാടുകള്‍ക്ക് നേരത്തേ ബാങ്ക് രണ്ടു രൂപയാണ് ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 2.25 രൂപയാണ്. ഓണ്‍ലൈന്‍ ഇടപാടാണെങ്കില്‍ 1.75 രൂപ നല്‍കണം. 10,000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കും മുകളിലുള്ള ഇടപാടുകള്‍ക്ക് ഇനി മുതല്‍ 4.75 രൂപയും ഓണ്‍ലൈനില്‍ 4.25 രൂപയും നല്‍കണം. ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ബ്രാഞ്ചില്‍ 14.75 രൂപയായും ഓണ്‍ലൈനില്‍ 14.25 രൂപയായും വേണ്ടി വരും. രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ബ്രാഞ്ചില്‍ 24.75 രൂപയും ഓണ്‍ലൈനില്‍ 24.25 രൂപയും നല്‍കണം. മുമ്പ് ഓണ്‍ലൈന്‍ ഇടപാടുകള്‍ സൗജന്യമായിരുന്നു. 1,001 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഐ.എം.പി.എസ്. ഇടപാടുകളുടെ നിരക്ക് അഞ്ചു രൂപയില്‍ നിന്നു ആറു രൂപയാക്കി. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് 12 രൂപ വീതം നല്‍കണം. മുകളില്‍ പറഞ്ഞ നിരക്കുകള്‍ കൂടാതെ ബാങ്ക് ജി.എസ്.ടിയും ഈടാക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഉന്നതി: ഭവന വായ്‌പയുമായി പി എൻ ബി ഹൗസിങ്ങ്
എസ്.ബി.ഐ. ഭവന വായ്പ പലിശ നിരക്കുകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഭവനവായ്പയുടെ ബാഹ്യ ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്ക് (ഇ.ബി.എല്‍.ആര്‍) 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 7.05 ശതമാനമാക്കി. ആര്‍.എല്‍.എല്‍.ആര്‍. 6.65 ശതമാനവും സി.ആര്‍.പിയും ആയിരിക്കും. പുതുക്കിയ പലിശ നിരക്ക് 2022 ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച് എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് എന്നാല്‍ ബാഹ്യ ബെഞ്ച്മാര്‍ക്ക് നിരക്ക് (ഇ.ബി.എല്‍.ആര്‍) + ക്രെഡിറ്റ് റിസ്‌ക് പ്രീമിയം (സി.ആര്‍.പി) ആയിരിക്കും. വായ്പകളുടെ മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകളില്‍ (എം.സി.എല്‍.ആര്‍) 10 ബേസിസ് പോയിന്റ് വര്‍ധനയും പ്രഖ്യാപിച്ചിട്ടുണ്ട്. 2022 മേയ് 15 മുതല്‍ ഇവ പ്രാബല്യത്തില്‍ വന്നു.
ആക്സിസ് ബാങ്കിന്റെ സേവിങ്സ് അക്കൗണ്ട് നിരക്കുകള്‍
സ്വകാര്യ പണമിടപാട് സ്ഥാപനമായ ആക്‌സിസ് ബാങ്ക്, അര്‍ദ്ധ- നഗര/ ഗ്രാമീണ മേഖലകളിലെ ഈസി സേവിങ്സ്, ശമ്പള പദ്ധതികളുടെ പ്രതിമാസ മിനിമം ബാലന്‍സ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കും. ടേം അക്കൗണ്ടിന് ഇത് ഒരു ലക്ഷം രൂപയാണ്. ഈ നിരക്കുകള്‍ 2022 ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.