Updated on: 29 April, 2022 8:51 PM IST
Things to look out for when SBI customers make digital transactions

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉപഭോക്താക്കൾക്ക് ബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.  അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ ചോർത്താതെ എങ്ങനെ സുരക്ഷിതമായി വെക്കാം എന്നതിനെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർമാരുടെ ഒഴിവുകൾ

ലോഗിന്‍ സുരക്ഷ ചെയ്യേണ്ട വിധം

  • വ്യത്യസ്‌തവും പ്രയാസകരുവുമായ പാസ്വേഡുകള്‍ വേണം ഉപയോഗിക്കാന്‍

  • പാസ്വേഡുകള്‍ ഇടയ്ക്കിടെ മാറ്റുക

  • നിങ്ങളുടെ കസ്റ്റമർ ഐഡി, പാസ്വേഡുകള്‍, പിന്‍ എന്നിവ ഒരിക്കലും ആരുമായും പങ്കുവെയ്ക്കുകയോ എഴുതി വെയ്ക്കുകയോ ചെയ്യരുത്

  • ബാങ്ക് ഒരിക്കലും നിങ്ങളുടെ യൂസര്‍ ഐഡി/പാസ്വേഡുകള്‍/കാര്‍ഡ് നമ്പര്‍/പിന്‍/പാസ്വേഡുകള്‍/സിവിവി/ഒടിപി എന്നിവ ആവശ്യപ്പെടില്ല.

  • ഫോണിലും മറ്റും കസ്റ്റമർ ഐഡിയും പാസ്വേഡുകളും ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്ന 'റിമെംബര്‍' അല്ലെങ്കില്‍ ഓട്ടോ സേവ് ഓപ്ഷൻ പ്രവര്‍ത്തനരഹിതമാക്കുക.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ്; എസ്ബിഐ വിവിധ ഒഴിവുകൾ പ്രഖ്യാപിച്ചു: ഇപ്പോൾ തന്നെ അപേക്ഷിക്കുക

ഇന്റര്‍നെറ്റ് സുരക്ഷ

  • ബാങ്കിന്റെ വെബ്സൈറ്റ് അഡ്രസ് ബാറില്‍ https എന്നെഴുതിയിട്ടുണ്ടോയെന്ന് ഉറപ്പാക്കുക.

  • വൈഫൈ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച് പൊതു സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുക

  • ലോഗ്ഔട്ട് ചെയ്യുമ്പോള്‍ ബ്രൗസര്‍ ക്ലോസ് ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ, അടിസ്ഥാന നിരക്കും ചില എഫ്ഡികളുടെ പലിശ നിരക്കും ഉയര്‍ത്തുന്നു: വിശദാംശങ്ങള്‍ അറിയുക

യുപിഐ സുരക്ഷ

  • മൊബൈല്‍ പിന്‍, യുപിഐ പിന്‍ എന്നിവ വ്യത്യസ്തമായിരിക്കാൻ ശ്രദ്ധിക്കുക.

  • അറിയാത്ത UPI അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുത്.

  • സംശയാസ്പദമായ അഭ്യര്‍ത്ഥനകള്‍ റിപ്പോര്‍ട്ട് ചെയ്യുക.

  • പണം കൈമാറ്റം ചെയ്യാന്‍ മാത്രമേ പിന്‍ ആവശ്യമുള്ളൂ, സ്വീകരിക്കാന്‍ ആവശ്യമില്ല.

  • നിങ്ങള്‍ അറിയാതെ എന്തെങ്കിലും ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ അക്കൗണ്ടിലെ UPI സേവനം അപ്പോള്‍തന്നെ പ്രവര്‍ത്തനരഹിതമാക്കുക

  • ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് സുരക്ഷ

  • എടിഎം മെഷീനുകളിലൂടെയോ പിഒഎസ് ഉപകരണങ്ങളിലൂടെയോ കാർഡ് ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുക.

  • പിന്‍ നല്‍കുമ്പോള്‍ കീപാഡ് മറച്ച് പിടിക്കുക

  • ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കുക

  • ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ കൈകാര്യം ചെയ്യുക

  • ആഭ്യന്തര, അന്തര്‍ദേശീയ ഇടപാടുകള്‍ക്കായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും പിഒഎസിലും എടിഎമ്മിലും കാര്‍ഡ് ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കുക

മൊബൈല്‍ ബാങ്കിംഗ് സുരക്ഷ

  • ഫോണുകളിലും ലാപ്‌ടോപ്പുകളിലും ടാബ്ലെറ്റുകളിലും സുരക്ഷിതമായ പാസ്വേഡുകള്‍ ഉപയോഗിക്കുക

  • മൊബൈല്‍ പിന്‍ ആരുമായും പങ്കുവെയ്ക്കരുത്

  • അപരിചിതര്‍ നിര്‍ദേശിക്കുന്ന നിങ്ങൾക്കറിയാത്ത ഒരു ആപ്പും ഡൗണ്‍ലോഡ് ചെയ്യരുത്

  • ആപ്പുകൾ ഔദ്യോഗിക സ്‌റ്റോറുകള്‍ വഴി മാത്രമേ ഡൗണ്‍ലോഡ് ചെയ്യാവൂ

  • മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പുകള്‍ പതിവായി നിരീക്ഷിക്കുകയും ഉപയോഗിക്കാത്ത ആപ്പുകളുടെ ട്രാക്ക് സൂക്ഷിക്കുകയും ചെയ്യുക.

  • പൊതു വൈഫൈ നെറ്റ്വര്‍ക്കുകള്‍ ഫോണില്‍ ബന്ധിപ്പിക്കാതിരിക്കുക.

  • സോഷ്യല്‍ മീഡിയ സുരക്ഷ

  • ആശയവിനിമയം നടത്തുന്ന വ്യക്തിയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുക

  • സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ പങ്കിടരുത്

  • പൊതു സ്ഥലങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യരുത്.

English Summary: Things to look out for when SBI customers make digital transactions
Published on: 29 April 2022, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now