മറ്റ് ബാങ്കുകളെപ്പോലെ തന്നെ State Bank Of India യും ഉപഭോക്താക്കൾക്ക് Recurring Depostit സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ നിക്ഷേപത്തിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ഓരോ മാസവും നിശ്ചിത തുക ശേഖരിച്ച് വലിയ തുക സമ്പാദിക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് SBI RD അക്കൌണ്ടിൽ നിന്ന് വായ്പയും ലഭിക്കും. SBI RD അക്കൌണ്ടിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ ഇതാ
കാലാവധി SBI റിക്കറിംഗ് നിക്ഷേപം 12 മാസം മുതൽ 10 വർഷം വരെ അല്ലെങ്കിൽ 120 മാസം വരെ കാലാവധികളിൽ ലഭ്യമാണ്. SBI യുടെ എല്ലാ ശാഖകളിലും ഈ സൗകര്യം ലഭ്യമാണ്. നിങ്ങൾക്ക് ഇതിനകം തന്നെ SBI ൽ ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഓൺലൈനിലും RD അക്കൌണ്ട് തുറക്കാൻ കഴിയും. എല്ലാ മാസവും നിങ്ങളുടെ RD അക്കൌണ്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക നിങ്ങളുടെ സേവിംഗ്സ് അക്കൌണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെടും.
നിക്ഷേപ പരിധി ഒരാൾക്ക് കുറഞ്ഞത് 100 രൂപ ഒരു SBI RD അക്കൌണ്ടിലും അതിനുശേഷം 10 രൂപയുടെ ഗുണിതത്തിലും നിക്ഷേപം നടത്താം. നിക്ഷേപ തുകയ്ക്ക് ഉയർന്ന പരിധിയില്ല.
പിഴ 5 വർഷം വരെ കാലാവധിയുള്ള RD കളിൽ നിക്ഷേപം നടത്താൻ കാലതാമസം നേരിട്ടാൽ, പ്രതിമാസം 100 രൂപയ്ക്ക് 1.50 രൂപ പിഴ ഈടാക്കും. 5 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള RD കൾക്ക് പ്രതിമാസം 100 രൂപയ്ക്ക് 2.00 രൂപ പിഴ ഈടാക്കും. തുടർച്ചയായി മൂന്നോ അതിലധികമോ തവണകളിൽ നിക്ഷേപം നടത്താൻ കാലതാമസം നേരിട്ടാൽ RD അക്കൌണ്ടുകളിൽ നിന്ന് 10 രൂപ ഈടാക്കും.
പലിശ നിരക്ക് RD യിൽ ബാധകമായ പലിശ നിരക്ക് Term Deposit ന് തുല്യമായിരിക്കും. SBI സ്റ്റാഫുകൾക്കും പെൻഷൻകാർക്കും, സാധാരണ നിരക്കിനേക്കാൾ 1% അധിക പലിശയും മുതിർന്ന പൗരന്മാർക്ക് സാധാരണ നിരക്കിനേക്കാൾ 0.50 ശതമാനം അധിക പലിശയും ലഭിക്കും. നിക്ഷേപ തുകയുടെ 90% വരെ നിങ്ങൾക്ക് വായ്പയായി ലഭിക്കും.
തുടർച്ചയായി ആറ് തവണകളായി നിക്ഷേപം നടത്തിയില്ലെങ്കിൽ RD അക്കൗണ്ട് ക്ലോസ് ചെയ്യുകയും ബാക്കി തുക അക്കൗണ്ട് ഉടമയ്ക്ക് നൽകുകയും ചെയ്യും.