പോസ്റ്റ് ഓഫീസ് നിക്ഷേപം പദ്ധതികളിൽ ഏറ്റവും മികച്ചതും കൂടുതൽ ആദായം തരുന്ന സമ്പാദ്യപദ്ധതി ആണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. അഞ്ചുവർഷം കൊണ്ട് പരമാവധി 14 ലക്ഷം രൂപ വരെ പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിൽ അംഗമായ വ്യക്തികൾക്ക് ലഭിക്കും. പോസ്റ്റോഫീസ് വാഗ്ദാനം ചെയ്യുന്ന ഈ സ്കീമിന്റെ പലിശ നിരക്ക് 7.4 ആണ്.
ഈ പദ്ധതിക്ക് കീഴിൽ ഒന്നിലധികം അക്കൗണ്ടുകൾ ആരംഭിക്കുവാനും നിക്ഷേപകന് സാധിക്കും എന്നത് എടുത്തു പറയേണ്ടതാണ്. അത് ആ വ്യക്തിയുടെ പേരിലോ പങ്കാളിയുടെ പേരിലോ ജോയിൻറ് അക്കൗണ്ട് ആക്കാം. അക്കൗണ്ട് ആരംഭിക്കുന്ന സമയത്തും അതിൻറെ മെച്ചൂരിറ്റി കാലയളവിലും നോമിനിയെ ചേർക്കാനുള്ള സൗകര്യവും ഈ നിക്ഷേപ പദ്ധതിയിൽ നിക്ഷേപകന് സാധിക്കും. ഈ പദ്ധതിയിൽ അംഗമാകാൻ ഉള്ള ചുരുങ്ങിയ പ്രായം 60 വയസ്സാണ്. സ്വമേധയാ റിട്ടയർമെൻറ് തിരഞ്ഞെടുത്ത വ്യക്തികൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം.
1961ലെ ഇൻകം ടാക്സ് നിയമമനുസരിച്ച് 80c പ്രകാരമുള്ള നികുതി ഇളവിന് ഈ പദ്ധതിയിൽ നിക്ഷേപം നടത്തിയിരിക്കുന്ന തുക അർഹമാണ്. പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശയിൽ പതിനായിരം രൂപയ്ക്കോ അതിനുമുകളിലുള്ള തുകയ്ക്കോ ടിഡിഎസ് കിഴിയ്ക്കുകയും ചെയ്യും.
രൂപ 14 ലക്ഷം രൂപ എളുപ്പത്തിൽ എങ്ങനെ നേടാം
ഈ പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ് അഞ്ചു വർഷമാണ്. പക്ഷേ അഞ്ചുവർഷം മെച്യൂരിറ്റി കാലയളവ് പൂർത്തിയായതിന് ശേഷവും നിക്ഷേപകന് മൂന്നു വർഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ഉയർത്താനുള്ള അവകാശമുണ്ട്. ഇതിന് പോസ്റ്റ് ഓഫീസ് ശാഖ സന്ദർശിച്ച് അപേക്ഷ നൽകിയാൽ മാത്രം മതി.
Post Office Senior Citizen Savings Scheme is one of the best and most lucrative post office investment schemes.
സ്കീമിൽ 10 ലക്ഷം രൂപ നിക്ഷേപം നടത്തിയ വ്യക്തികൾ ഇതിൻറെ മെച്യൂരിറ്റി കാലമാകുമ്പോഴേക്കും ലഭിക്കുന്നത് 14,28,964 രൂപയാണ്. കാരണം പ്രതിവർഷം 7.4 ശതമാനമാണ് ഇതിൻറെ പലിശനിരക്ക്. അതുകൊണ്ട് പലിശയിനത്തിൽ മാത്രം ഒരു വ്യക്തിക്ക്4,28,964 രൂപ കൈവരിക്കാൻ സാധിക്കുന്നു.