Updated on: 4 December, 2020 11:18 PM IST

ചോദ്യം ധനമന്ത്രി Dr. തോമസ് ഐസക്കിന്റേത്.

FB Post ന്റെ പൂർണ്ണരൂപം

കേന്ദ്ര ഉത്തേജന പാക്കേജു തന്നെയാണല്ലോ ഇപ്പോഴും പ്രധാന ചർച്ചാവിഷയം. കോർപറേറ്റുകളെ പ്രീതിപ്പെടുത്താനുള്ള ധാരാളം കാര്യങ്ങളുള്ളതുകൊണ്ട് ഷെയർ മാർക്കറ്റിൽ നിന്ന് ശക്തമായ പിന്തുണ ലഭിക്കും എന്ന് ഞാൻ ഒരുതവണ എഴുതുകപോലും ചെയ്തു. പക്ഷേ, ഇന്നത്തെ അനുഭവം നേരെ മറിച്ചാണ്. കഴിഞ്ഞ മൂന്നു ദിവസമായി ഓഹരി സൂചിക കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നാകട്ടെ, സെൻസെക്സ് 1068 പോയിന്റാണ് ഇടിഞ്ഞത്. 3.6 ലക്ഷം കോടിയുടെ വിപണിമൂല്യമാണ് ഓഹരി ഉടമകൾക്ക് നഷ്ടപ്പെട്ടത്. എന്തു പറ്റി?

ഏതാണ്ടെല്ലാവർക്കും ഒരേ അഭിപ്രായമാണ്. ഉത്തേജകപാക്കേജ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സമീപകാലത്ത് ചലനമുണ്ടാക്കും എന്ന് ആർക്കും വിശ്വാസമില്ല. ദീർഘനാളിൽ കോർപറേറ്റുകൾക്ക് ഗുണമാണെങ്കിലും സമീപകാലത്ത്  അവരുടെ എല്ലാവരുടെയും നിലപാട് ജനങ്ങളുടെ കൈയിൽ പണമെത്തിക്കണമെന്നു തന്നെയാണ്. 20 ലക്ഷം കോടിയുടെ പാക്കേജിൽ സാധാരണക്കാരുടെ കൈയിൽ നേരിട്ടെത്തുന്ന പണം 60 – 70000 കോടിയിലപ്പുറം വരില്ല.

പാക്കേജ് മുഴുവൻ വായ്പയാണ്. വായ്പാകമ്പോളത്തിലെ സ്ഥിതി എല്ലാവർക്കും നന്നായി അറിയാം. സമ്പദ്ഘടനയിൽ ചലനമുണ്ടാകണമെങ്കിൽ സർക്കാർ തന്നെ നേരിട്ട് പണം മുടക്കാൻ തയ്യാറാകണം. ഇതാണ് ലോകരാജ്യങ്ങൾ ചെയ്യുന്നത്. ഇതിന് മോദി തയ്യാറല്ല. പുതിയ ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തിന്റെ പ്രസ്താവന തന്നെ നോക്കൂ. “ഇവിടെ സൗജന്യ ഉച്ചഭക്ഷണത്തിന്റെ ഏർപ്പാടില്ല. ഭീമൻ ഉത്തേജനത്തിന് ഭീമൻ ചെലവുണ്ട്”. ഇത്തരം ഉപദേഷ്ടാക്കൾ രാജ്യത്തെ കുഴിയിലിറക്കും.

ഒരു വർഷക്കാലം കമ്പനികൾക്ക് പാപ്പർ സ്യൂട്ട് അനുവദിക്കില്ലെന്ന് പ്രഖ്യാപനവും ബാങ്കുകളുടെ നില പരുങ്ങലിലാക്കി. കാരണം, അവിടെ കിട്ടാക്കടം പെരുകാൻ പോവുകയാണ്. അതുകൊണ്ട് ബാങ്കിംഗ് ഷെയറുകളുടെ വിലയാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. പോരാത്തതിന് കോവിഡ് പകർച്ചവ്യാധിയുടെ വേഗത വർദ്ധിക്കുന്നതിനുള്ള സൂചനകളുമുണ്ടായി.

ലോകകമ്പോളങ്ങളിൽ ഇന്ന് ഓഹരി വില ഉയരുന്നതിനുള്ള പ്രവണതയാണ് പൊതുവിൽ ഉണ്ടായത്. കാരണം, പൊതുവിൽ ലോക സമ്പദ്ഘടനകൾ ലോക്ഡൗണിനു പുറത്തേയ്ക്കു വരികയാണ്. ഇന്ത്യയിലും ഇളവുകൾ ഏറെയുണ്ടെങ്കിലും ജനങ്ങളുടെ വാങ്ങൽക്കഴിവ് വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളില്ല. അതുകൊണ്ട് ലോക കമ്പോളങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ഓഹരിവിലകൾക്ക് റെക്കോഡ് വീഴ്ചയാണ് ഉണ്ടായത്. ഇനിയെങ്കിലും നിർമ്മലാ സീതാരാമൻ നയം തിരുത്താൻ തയ്യാറാകുമോ?

English Summary: Thomas Issac (1)
Published on: 19 May 2020, 03:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now