Updated on: 25 August, 2021 11:19 AM IST
ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമാകാം

കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും സംയുക്ത സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സുഭിക്ഷം സുരക്ഷിതം പദ്ധതി -ഭാരതീയ പ്രകൃതികൃഷി പദ്ധതി(കേരള അഗ്രോ ഇക്കോളജി ബേസ്ഡ് ബയോഡൈവേഴ്സിറ്റി കൺസർവേഷൻ). ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് 84 ഹെക്ടർ സ്ഥലത്ത് പൂർണമായും പ്രകൃതി സൗഹൃദ കൃഷി നടപ്പിലാക്കും. ബ്ലോക്ക് തലത്തിൽ ഒരു ക്ലസ്റ്ററിന് ചുരുങ്ങിയത് 500 ഹെക്ടർ വീതം ആകെ 168 ക്ലസ്റ്ററുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ക്ലസ്റ്ററിന് ഏകദേശം 26.6 52 ലക്ഷം രൂപ വരെ ധനസഹായം നൽകും.

കർഷകരെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങൾ

  • കർഷകർക്ക് കുറഞ്ഞത് അഞ്ച് സെൻറ് കൃഷിയിടം ഉണ്ടായിരിക്കണം

  • വീട്ടുവളപ്പിലെ കൃഷി, തരിശുനില കൃഷി, മഴയെ ആശ്രയിച്ചുള്ള കൃഷി തുടങ്ങി കൃഷിരീതികൾ അവലംബിക്കുന്ന വർക്കും അപേക്ഷിക്കാം.

  • പദ്ധതിയിൽ അംഗമാകുവാൻ കൃഷിഭവൻ മുഖേനയും AIMS പോർട്ടൽ വഴിയും അപേക്ഷിക്കാം

  • സ്ത്രീകൾക്കും യുവജനങ്ങൾക്കും മുൻഗണന നൽകും

പദ്ധതി ലക്ഷ്യങ്ങൾ 

  • ഈ പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്ന എല്ലാ ഗ്രൂപ്പുകൾക്കും പി. ജി. എസ് സർട്ടിഫിക്കേഷൻ ഉറപ്പാക്കുക.

  • ജൈവ ഗ്രാമങ്ങൾ രൂപീകരിക്കുക.

  • മണ്ണിൻറെ ഘടന മാറ്റിയെടുക്കുക.

  • സുരക്ഷിതമായ ഭക്ഷണത്തിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക.

  • കുറഞ്ഞ ചിലവിൽ പരിസ്ഥിതിസൗഹൃദ കൃഷി പ്രോത്സാഹിപ്പിക്കുക, അതുവഴി പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുക.

  • പരമ്പരാഗത കൃഷി അറിവുകൾ പ്രയോജനപ്പെടുത്തുക.

  • പി ജി എസ് സർട്ടിഫിക്കേഷൻ

പദ്ധതിയിൽ ഉൾപ്പെടുന്ന കർഷകരെ പി. ജി. എസ് ഇന്ത്യ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, പി. ജി. എസ് ഗ്രീൻ സർട്ടിഫിക്കറ്റ് നൽകുകയും, പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിച്ച് കൃഷി ചെയ്യുന്ന കർഷകർക്ക് മൂന്നുവർഷം കഴിഞ്ഞ് പി. ജെ. എസ് സർട്ടിഫിക്കേഷൻ നൽകുന്നു. പിജിഎസ് സർട്ടിഫിക്കറ്റ് നൽകുന്നത് കർഷകരുടെ കൃഷിയിടത്തിനാണ്. ആയതിനാൽ ആ ഭൂമിയിലുള്ള എല്ലാ കാർഷികവിളകളും ജൈവ ഉൽപ്പന്നമാക്കി കണക്കാക്കി ഉയർന്ന വിലക്ക് വില്പന നടത്താൻ സാധിക്കും. പദ്ധതിയിൽ ഉൾപ്പെട്ട ഓരോ കർഷകർക്കും സർട്ടിഫിക്കേഷൻ ലഭിക്കുകയും, സർട്ടിഫിക്കറ്റിൽ ലഭിക്കുന്ന ലോഗോയും കോഡ് നമ്പറും വിപണി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും അവകാശം ലഭിക്കും.
English Summary: Those with a five-cent farm can also be part of the Indian Nature Farming Plan
Published on: 25 August 2021, 11:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now