1. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൻ്റെ ഭക്ഷ്യ സമൃദ്ധിക്കായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിശ് സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്ത് മാതൃകയായി ചേർത്തല തെക്ക് പഞ്ചായത്തിലെ 2-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. ഒരേക്കർ സ്ഥലത്ത് റാഗി കൃഷിയാണ് തൊഴിലുറപ്പ് തൊഴിലാഴികൾ ചെയ്തിതിരിക്കുന്നത്. വിളവെടുപ്പ് ഉദ്ഘാടനം കൃഷി ഓഫീസർ മിലു നിർവഹിച്ചു.
2. സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ എത്തി ചിക്കൻ വില. ഒരു കിലോ കോഴിയിറച്ചിക്ക് വില 260 രൂപയാണ്, ഒരു കിലോ കോഴിക്ക് വില 190 രൂപയുമാണ്. കോഴിയുടെ വില 3 മാസത്തിനിടെ കിലോഗ്രാമിന് 50 രൂപയാണ് ഉയർന്നത്. ഇറച്ചി വില 200 രൂപയിൽ നിന്നും 260 രൂപയായി ഉയർന്നു. സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തിൽ കോഴി ഉത്പാദനം കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിൽ നിന്നും കോഴിയുടെ വരവ് കുറഞ്ഞതുമാണ് വില ഇത്രയധികം വർധിക്കുന്നതിന് ഇടയാക്കിയത്. വിഷു വരുന്നതോടെ ഇനിയും വില വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേ സമയം മീനിൻ്റെ വിലയും വർധിച്ചിട്ടുണ്ട്. 60 രൂപ മുതൽ 100 രൂപ വരെയാണ് വില കൂടിയത്.
3. ആടങ്ങാടൻ ശർക്കര ഉത്പാദനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ പ്രദേശങ്ങളിലേക്ക് കരിമ്പ് കൃഷി വ്യാപിപ്പിക്കുന്നു, അതിന് വേണ്ടി ജില്ലാ കൃഷി വിജ്ഞാൻ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കരിമ്പ് കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർക്ക് വേണ്ടി പരിശീലക്ലാസും സംഘടിപ്പിക്കുന്നുണ്ട്. ആലങ്ങാടൻ ശർക്കരയുടെ ഉത്പാദനവും വിപണനവും വിജയിച്ച സാഹചര്യത്തിലാണ് കരിമ്പ് കൃഷി വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. 5 ഏക്കറിലാണ് ആദ്യ ഘട്ടത്തിൽ കരിമ്പ് കൃഷി ചെയ്തത്. ഇത്കൂടാതെയാണ് 10 ഏക്കറോളം സ്ഥലത്ത് കരിമ്പ് കൃഷി ചെയ്യാൻ പദ്ധതിയിടുന്നത്.
4. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിൽ മഴ ലഭിക്കുമെന്ന് കേന്ദ്രാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 4 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച ജ ജില്ലകളിൽ വേനൽമഴ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത് എങ്കിൽ ചൊവ്വാഴ്ച സംസ്ഥാനത്തെ 14 ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.