കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം കശുമാവ് കർഷകർക്കായി ത്രിദിന പരിശീലന പരിപാടി ജനുവരി അവസാനവാരം തൃശൂരിൽ വച്ച് സംഘടിപ്പിക്കുന്നു.
പൂർണ്ണമായും സൗജന്യമായി നടത്തുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ ഈ മാസം 14 ന് മുൻപായി 0487 2980339,9567785724 നമ്പറിൽ വിളിച്ചോ crsmadakkathara@kau എന്ന ഇമെയിൽ വഴിയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Madakathara Cashew Research Station under Kerala Agricultural University is organizing a three day training program for cashew farmers in the last week of January in Thrissur. Farmers wishing to participate in this completely free event should register their names before the 14th of this month by calling 0487 2980339, 9567785724 or emailing crsmadakkathara @ kau. Currently, the training is being imparted to cashew farmers. Only the first 50 people to register will be allowed to attend the January training session. Experts will deal with the latest technologies in cashew cultivation, product processing possibilities and practical experience in managing cashew pest control systems.
നിലവിൽ കശുമാവ് കൃഷി ചെയ്യുന്ന കർഷകർക്കാണ് പരിശീലനം നൽകുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേരെ മാത്രമേ ജനുവരി മാസത്തെ പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കൂ.
കശുമാവ് കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ, ഉൽപ്പന്ന സംസ്കരണ സാധ്യതകൾ, കശുമാവില കീട രോഗ നിയന്ത്രണ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നത്തിനുള്ള പ്രായോഗിക പരിചയം എന്നീ വിഷയങ്ങളിൽ വിദഗ്ധർ കൈകാര്യം ചെയ്യുന്നതായിരിക്കും.