Updated on: 4 December, 2020 11:19 PM IST
ക്ലസ്റ്റർ രീതിയിൽ രൂപപ്പെടുന്ന കൃഷി ഗ്രാമങ്ങൾ വിപണിയുമായി ബന്ധിപ്പിക്കും


അയ്യന്തോൾ കൃഷിഭവൻ പരിധിയിലെ കുറിഞ്ഞ്യാക്കൽ പ്രദേശത്തും കാര്യാട്ടുകര പ്രദേശത്തും കൃഷി ഗ്രാമം ഒരുങ്ങുന്നു. കുറിഞ്ഞ്യാക്കൽ പ്രദേശത്ത് നൂറ് വീടുകളിലും കാര്യാട്ടുക്കരയിൽ 50 വീടുകളിലും ആണ് കൃഷി ഗ്രാമം ഒരുക്കുക. ക്ലസ്റ്റർ രീതിയിൽ രൂപപ്പെടുന്ന കൃഷി ഗ്രാമങ്ങൾ വിപണിയുമായി ബന്ധിപ്പിക്കും. ഇവിടെ ഉൽപാദിപ്പിക്കുന്ന വിഷരഹിതമായ പച്ചക്കറികൾ വീട്ടിലെ അംഗങ്ങൾക്ക് ഉപയോഗിക്കുന്നതിനും, മിച്ചം വരുന്നത് നാട്ടുചന്ത, ഇക്കോഷോപ്പുകൾ വഴി വിപണനം നടത്തുവാനും സാധിക്കും. കൃഷിഗ്രാമങ്ങളിൽ കൃഷിയിൽ ഏർപ്പെടുന്ന വീട്ടമ്മമാർക്ക് സ്ഥിരവരുമാനം ഇതിലൂടെ ലഭിക്കും.

ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, ഇലവർഗങ്ങൾ എന്നിവക്ക് പുറമെ ലേഡീസ് ഹോസ്റ്റലിനോട് ചേർന്ന് പച്ചക്കറികൃഷിയും നടപ്പിലാക്കും.

തിരഞ്ഞെടുക്കപ്പെടുന്ന വീടുകൾക്ക് നടീൽ വസ്തുക്കളും, ഗ്രോബാഗ്, ജൈവവളം മുതലായവയും നൽകും. ഈ പ്രദേശത്തുള്ള മാനസികാരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ പകൽവീടുകൾ എന്നിവ കേന്ദ്രീകരിച്ചു നടത്തുന്ന അഗ്രികൾച്ചർ തെറാപ്പി ഇവിടയുള്ള അന്തേവാസികൾക്ക് ഏറെ ഫലപ്രദമാകും. കൂടാതെ അയ്യന്തോൾ കൃഷി ഭവൻ പരിധിയിലെ വീടുകൾ കേന്ദ്രീകരിച്ച് അമരപന്തലുകളും ഒരുക്കും. അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമ കാമ്പസിൽ ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, ഇലവർഗങ്ങൾ എന്നിവക്ക് പുറമെ ലേഡീസ് ഹോസ്റ്റലിനോട് ചേർന്ന് പച്ചക്കറികൃഷിയും നടപ്പിലാക്കും.Selected households will be provided with planting material, grobag and manure. Agriculture therapy, which focuses on mental health centers, nursing homes and day care centers in the area, can be very effective for inmates here. In addition, Amara pantal will be set up at the houses within the limits of Ayyanthol Krishi Bhavan. In addition to fruit trees, herbs and foliage, vegetable cultivation will be done on the campus of Aranattukara School of Drama along with the ladies hostel.

കാര്യാട്ടുകര മോണിംഗ് വാക്കേഴ്സ് ക്ലബ്ബിലെ അംഗങ്ങളെ ഉൾപ്പെടുത്തി പച്ചക്കറികൃഷി നടപ്പിലാക്കും.

കോർപറേഷന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 1333 യൂണിറ്റ് ഗ്രോബാഗുകൾ റെസിഡന്റ്സ് അസോസിയേഷനുകളിലും പ്രാദേശിക കൂട്ടായ്മകളിലും വിതരണം ചെയ്യും. ഇവരെകേന്ദ്രീകരിച്ച് ഗ്രോ ബാഗ് ക്ലബ്ബുകൾ ഒഴുക്കും. കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലെ കാര്യാട്ടുകര അഷ്ടമംഗലം ശിവ ക്ഷേത്രപരിസരത്തുള്ള 50 സെൻറ് ഭൂമിയിൽ കാര്യാട്ടുകര മോണിംഗ് വാക്കേഴ്സ് ക്ലബ്ബിലെ അംഗങ്ങളെ ഉൾപ്പെടുത്തി പച്ചക്കറികൃഷി നടപ്പിലാക്കും. നിലയിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലം ഒരുക്കി വൃത്തിയാക്കി വിവിധ തരം പച്ചക്കറികൾ, അമ്പലത്തിലേക്ക് ആവശ്യമായ കദളിപ്പഴം, പൂക്കൾ എന്നിവ ഉല്പാദിപ്പിക്കും. എൽത്തുരുത്ത് സെന്റ് അലോയ്ഷ്യസ് കോളേജിൽ ഒന്നര ഏക്കർ സ്ഥലത്തും പച്ചക്കറി ഉൽപാദിപ്പിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മട്ടുപ്പാവില്‍ മാതൃക കൃഷിത്തോട്ടവുമായി ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

#Thrissur#Vegetable#Krishi#Agriculture

English Summary: Thrissur farming villages are getting ready, now a steady income for housewives-kjkbbsep2220
Published on: 22 September 2020, 08:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now