എറണാകുളം : തൊഴിൽ പരിശീലങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളോ അവരുടെ ബന്ധുക്കളായ സ്ത്രീകൾക്കോ അപേക്ഷിക്കാവുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ കുടുംബശ്രീ സംഘടിപ്പിക്കുന്നു.
കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന എറൈസ് പദ്ധതിയുടെ ഭാഗമായാണ് ഈ പരിശീലനം. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ അതത് സി ഡി എസുകളിൽ പേര് സ്വന്തം കുടുംബശ്രീ വഴി എത്തിക്കേണ്ടതാണ് .
ഇലക്ട്രോണിക്സ് പ്ലംബിംഗ്, ഇലക്ട്രിക്കൽ, ഡേ കെയർ , ഡാറ്റ എൻട്രി ,അഗ്രിക്കൾച്ചറൽ വർക്സ് , ഹൗസ് കീപ്പിംഗ്, ഹോം മെയ്ഡ് , ലോണ്ടറി ആൻഡ് അയണിങ്, സെയിൽസ് എന്നീ മേഖലകളിൽ ആണ് പരിശീലനവും തൊഴിലും നൽകുന്നത് .
2020-2021 സാമ്പത്തിക വർഷത്തിൽ മുകളിൽ പറഞ്ഞ മേഖലകളിൽ തൊഴിൽ ലഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വിദ്യാഭ്യാസ യോഗ്യത ബാധകമല്ലാതെ അപേക്ഷിക്കാം.Women who want to get employment in the above areas in the financial year 2020-2021 can apply without any educational qualification.
വൈദഗ്ധ്യം ആവശ്യമുള്ളവയ്ക്കു മാത്രം പരിമിതമായ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെടുന്നുണ്ട്. എറണാകുളം ജില്ലാ ഓഫീസ് അറിയിക്കുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഓയിൽ ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ