Updated on: 4 December, 2020 11:18 PM IST
മറയൂരിലെ ആദിവാസി കർഷകർക്ക് വ്യാഴാഴ്ചകൾ തിരക്കുള്ള ദിവസമായിരുന്നു. എന്തെന്നാൽ മറയൂർ ഫോറസ്റ്റ് ഡിവിഷനിലെ മുത്തുവൻ ഗോത്ര അംഗങ്ങൾ തങ്ങളുടെ കാർഷികോൽപ്പന്നങ്ങൾ മറയൂരിലെ  ചന്തയിലേക്ക് കൊണ്ടുവന്നിരുന്നത് വ്യാഴാഴ്ചകളിൽ ആയിരുന്നു. എന്നാൽ  മറയൂരിലെ മാർക്കറ്റ് അടച്ചുപൂട്ടിയിട്ട്‌  ഏകദേശം ആറ് ആഴ്ചയായി.
 
ബീൻസ്, പച്ചമുളക്, ഏലം, മരച്ചീനി, കാപ്പിക്കുരു, വാഴപ്പഴം എന്നിവ വാങ്ങാൻ ഇടുക്കി, അയൽ ജില്ലകളിൽ നിന്നുള്ള വ്യാപാരികൾ വ്യാഴാഴ്ചകളിൽ  മറയൂരിലെത്തിയിരുന്നു. ശരാശരി 3 ലക്ഷം രൂപ വിലവരുന്ന ചരക്കുകൾ അവിടെ വിൽക്കാറുണ്ടായിരുന്നു.
 
 പകർച്ചവ്യാധി പടർന്നുപിടിച്ചതിനുശേഷം തിരക്ക് തടയുന്നതിനായി വിപണി നിർത്തിവച്ചിരിക്കുകയാണ് . ഗോത്രവർഗക്കാരെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി വനംവകുപ്പ് വനം വികസന ഏജൻസി വഴി വിപണി നടത്തുകയാണ് .”മറയൂരിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ബി. രഞ്ജിത്ത് പറഞ്ഞു.
 
 
 
 
 

ഗോത്രവർഗക്കാർ ആശങ്കാകുലരാണ്

 
ഇപ്പോൾ, ലോക്ഡൗൺ  നീട്ടിയതോടെ  ഗോത്രവർഗക്കാർ ആശങ്കയിലാണ്. വേനൽക്കാലമായതോടെ ജലക്ഷാമം രൂക്ഷമാവുന്നതും കർഷകരെ  പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.വിപണി  പ്രവർത്തനക്ഷമമല്ലാത്തതിനാൽ, വെയിലത്തുവെച്ചു  പച്ചക്കറികൾ ഉണങ്ങാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉണക്കിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നവരുമുണ്ട്. ഓർഡറുകൾ റദ്ദാക്കുന്നതും ഒരു പ്രശ്നമാണ്, കാരണം ചില കർഷകർ ഓർഡറുകളുടെ അടിസ്ഥാനത്തിൽ പച്ചക്കറികളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ചു, ”കെ.വി. പങ്കാളിത്ത വന പരിപാലന പദ്ധതിയുടെ ഫെസിലിറ്റേറ്റർ ബിനോജി.
 
അതേസമയം, ഗോത്രവർഗക്കാർ തങ്ങളുടെ കുഗ്രാമങ്ങളിലേക്ക് നയിക്കുന്ന പാതകളിൽ ‘വീട്ടിൽ നിർമ്മിച്ച’ അണുനാശിനി കിയോസ്കുകൾ രോഗം പടരുന്നത് ടയാനായി  സ്ഥാപിച്ചിട്ടുണ്ട്.പുളി പൊടിച്ചതും  വേപ്പിലയും വെള്ളത്തിൽ ചേർത്താണ് അണുനാശിനി  നിർമ്മിച്ചിരിക്കുന്നത്. ഗ്രാമത്തിൽ പ്രവേശിക്കുന്നവരും,അവിടെ നിന്ന് പുറത്തുപോകുന്നവരും കിയോസ്‌കുകളിൽ സൂക്ഷിക്കുന്ന അണുനാശിനി ഉപയോഗിച്ച് കൈയും കാലും കഴുകണം. 
English Summary: Thursdays no longer a busy day for tribal farmers of Marayur
Published on: 25 April 2020, 06:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now