Updated on: 17 October, 2021 6:38 PM IST
Timber production on private land: Application invited

ആലപ്പുഴ: സ്വകാര്യ ഭൂമികളില്‍ കുറഞ്ഞു വരുന്ന തടിയുത്പ്പാദനം വര്‍ധിപ്പിക്കുന്നതിനായി വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സാധാരണയായി ഉത്പ്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂഉടമകള്‍ക്ക് അധികവരുമാനം ഉറപ്പാക്കുന്നതുമാണ് പദ്ധതി.

തേക്ക്, ഈട്ടി, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്താം. തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായി 50 മുതല്‍ 200 എണ്ണത്തിന് ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 വരെ എണ്ണത്തിന് തൈ ഒന്നിന് 40 രൂപ നിരക്കിലും 401 മുതല്‍ 625 വരെ എണ്ണത്തിന് ഒന്നിന് 30 രൂപ നിരക്കിലും ധനസഹായം ലഭിക്കും.

അപേക്ഷാ ഫോറവും വിശദവിവരങ്ങളും വെബ് സൈറ്റില്‍ (www.forest.kerala.gov.in ) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം, കരം അടച്ച രസീതിന്‍റെ പകര്‍പ്പ്, അപേക്ഷകന്‍റെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, സ്ഥലത്തിന്‍റെ കൈവശാവകാശം/ ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്, സ്ഥലത്തേക്ക് എത്തുന്നതിനുള്ള വഴിയുടെ സ്‌കെച്ച് എന്നിവ  ഒക്ടോബര്‍ 30നകം ആലപ്പുഴ കൊമ്മാടിയിലെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0477- 2246034.

അടിമാലിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കൃഷി സ്ഥലം കയ്യേറിനശിപ്പിച്ചെന്നു കർഷകർ

വനം വകുപ്പിന്റെ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

English Summary: Timber production on private land: Application invited
Published on: 17 October 2021, 05:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now