1. News

അടിമാലിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കൃഷി സ്ഥലം കയ്യേറിനശിപ്പിച്ചെന്നു കർഷകർ

1965 മുതൽ തോട്ടമായിരുന്ന ഭൂമി പിന്നീട് ചെറുതുണ്ടുകളായി ഇരുന്നൂറോളം പേർ വാങ്ങി കൃഷി ചെയ്യുകയാണെന്നും വർഷങ്ങൾ പഴക്കമുള്ള പതിനായിരക്കണക്കിന് ചെടികളാണ് നശിപ്പിച്ചിരിക്കുന്നതെന്നും കർഷകർ പറയുന്നു. 2007 , 2011 , 2014 വർഷങ്ങളിൽ വനപാലകർ ഇതേ രീതിയിൽ ഏലം കൃഷിയും സ്റ്റോറും ഷെഡ്ഡുകളും നശിപ്പിക്കുകയും കർഷകരെ ഒഴിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് 62 കർഷകർ ചേർന്ന് ഹൈക്കോടതിയെ സമീപിക്കുകയും ഒഴിപ്പിക്കലിനെതിരായി സ്റ്റാറ്റസ്കോ നിലനിർത്തണമെന്ന് വിധി സമ്പാദിക്കുകയും ചെയ്തു. ജോയിന്റ് വെരിഫിക്കേഷൻ നടത്തി കൃഷിഭൂമി അളന്നു തിരക്കണമെന്ന സർക്കാർ ഉത്തരവും ഇവിടെ നടപ്പായില്ല. കോടതി വിധി നിലനിൽക്കെ ആറ് മാസമായി വനപാലകർ എത്തി തങ്ങൾ വളവും കാർഷികോപകരണങ്ങളും വാങ്ങി സൂക്ഷികാനായി നിര്മ്മിച്ചിരുന്ന ഷെഡുകൾ നശിപ്പിക്കുകയാണെന്നും കർഷകർ പറയുന്നു.

K B Bainda
cardamom
cardamom

ഇടുക്കി : അടിമാലി ഗ്രാമപഞ്ചയത്തിലെ പീച്ചാട്  ഭാഗത്തെ 11 ഹെക്ടറോളം സ്ഥലത്തെ ഏലം  കൃഷി  വനപാലകർ പിഴുതു നശിപ്പിച്ചു. തങ്ങളുടെ വര്ഷങ്ങളുടെ അധ്വാനമാണ് നശിപ്പിച്ചിരിക്കുന്നതെന്നും  പ്രദേശത്തെ സ്റ്റാറ്റസ്കോ നിലനിർത്തണമെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടും അതിനെ ലംഘിക്കുകയാണ് വനം വകുപ്പ് ചെയ്തിരിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു.  
21 ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ ഡി എഫ് ഓ യുടെ നേതൃത്വത്തിൽ അടിമാലി മൂന്നാർ റേഞ്ച് ഓഫീസർമാർ അടക്കം നൂറോളം ഉദ്യോഗസ്ഥർ എത്തി ഏലച്ചെടികൾ വെട്ടിയ ശേഷം പറിച്ചു നശിപ്പിക്കുകയായിരുന്നു. കായ്‌ഫലമുള്ള നിരവധി‌ ചെടികളും നശിപ്പിച്ചു. 21 At around 10 am on Tuesday, about 100 officers, including Adimali Munnar Range officers, led by the DFO, arrived and cut down the cardamom trees and destroyed them. Many fruit bearing plants were also destroyed.
 
1965 മുതൽ തോട്ടമായിരുന്ന ഭൂമി പിന്നീട് ചെറുതുണ്ടുകളായി  ഇരുന്നൂറോളം പേർ വാങ്ങി കൃഷി ചെയ്യുകയാണെന്നും വർഷങ്ങൾ പഴക്കമുള്ള പതിനായിരക്കണക്കിന് ചെടികളാണ് നശിപ്പിച്ചിരിക്കുന്നതെന്നും കർഷകർ പറയുന്നു. 2007 , 2011 , 2014 വർഷങ്ങളിൽ വനപാലകർ ഇതേ രീതിയിൽ ഏലം  കൃഷിയും സ്റ്റോറും ഷെഡ്ഡുകളും നശിപ്പിക്കുകയും കർഷകരെ ഒഴിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു.  ഇതേ തുടർന്ന് 62 കർഷകർ ചേർന്ന് ഹൈക്കോടതിയെ സമീപിക്കുകയും ഒഴിപ്പിക്കലിനെതിരായി സ്റ്റാറ്റസ്കോ നിലനിർത്തണമെന്ന് വിധി സമ്പാദിക്കുകയും ചെയ്തു. ജോയിന്റ് വെരിഫിക്കേഷൻ നടത്തി കൃഷിഭൂമി അളന്നു തിരക്കണമെന്ന സർക്കാർ ഉത്തരവും ഇവിടെ നടപ്പായില്ല. കോടതി വിധി നിലനിൽക്കെ ആറ് മാസമായി വനപാലകർ എത്തി തങ്ങൾ വളവും കാർഷികോപകരണങ്ങളും വാങ്ങി സൂക്ഷികാനായി നിര്മ്മിച്ചിരുന്ന ഷെഡുകൾ നശിപ്പിക്കുകയാണെന്നും കർഷകർ പറയുന്നു. 

നടപടി എടുക്കുവാൻ ഏതാനും ദിവസത്തെ സാവകാശം നല്കണമെന്ന് ഒഴിപ്പിക്കലിനെത്തിയ ദൗത്യ സംഘത്തോട് ആവശ്യപ്പെട്ടെങ്കിലും  ഫലമുണ്ടായില്ല. വിവരമറിഞ്ഞ എസ രാജേന്ദ്രൻ എം എൽ എ വിഷയങ്ങളിൽ ഇടപെട്ടു ഒഴിപ്പിക്കൽ താത്കാലികമായി നിർത്തി വയ്പ്പിച്ചു. മുഖ്യമന്ത്രി, വനം മന്ത്രി,  വനം വകുപ്പ് ചീഫ്  കൺസെർവേറ്റർ , ഡീൻ കുര്യാക്കോസ് എം പി, ജില്ലാ കളക്ടർ തുടങ്ങിയ ഉന്നതർക്ക് പ്രദേശത്തെ കർഷക സമിതി പരാതി നൽകിയിരിക്കുകയാണ്. The evacuation mission was asked to allow a few days to take action, but to no avail. Informed S Rajendran MLA intervened in the matter and suspended the eviction. The farmers' committee in the area has lodged a complaint with the Chief Minister, the Forest Minister, the Chief Conservator of Forests, Deen Kuriakose MP and the District Collector. .
 
എന്നാൽ മലയാറ്റൂർ റിസേർവ് വനത്തിന്റെ ഭാഗമായ പ്രദേശത്തു കോടതി വിധിയുടെ മറവിൽ ചിലർ നടത്തിയ വനം കയ്യേറ്റം നടപടി ക്രമങ്ങളുടെ ഭാഗമായി തങ്ങൾ ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വനം വകുപ്പ് അധികൃതർ പറയുന്നു. സമീപകാലത്തു കയ്യേറി നടത്തിയ കൃഷികളാണെന്നും പഴക്കം തോന്നിക്കുന്നതിനായി കാഴ്ച രണ്ടു മൂന്നു ഏലച്ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുകയാണെന്നും മൂന്നാർ ഡി .എഫ് .ഓ.  എം വി വിജി കണ്ണൻ അടിമാലി റേഞ്ച് ഓഫീസർ ജോജി ജോൺ എന്നിവർ പറഞ്ഞു

കൂടുതൽ അനുബന്ധ വാർത്തകൾക്ക്മള്‍ട്ടി റൂട്ട് ജാതിയുമായി ഗോപിയുടെ പുനര്‍ജനി

#Farmer#Agro#FTB#Krishijagran

English Summary: In Adimali, farmers say forest officials have encroached on farmland

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds