പഴത്തിനായും ഇലയ്ക്കായും വാഴ മലയാളിക്ക് ഏറെ ആവശ്യമുള്ള ചെടിയാണ്. നമ്മുടെ മിക്കവരുടെയും വീടുകളിൽ രണ്ടു മൂന്ന് വാഴയെങ്കിലും ഉണ്ടാകും. ഇവയുടെ ചുവട്ടിൽ നിന്നും പുതിയ കന്നുകൾ വളർന്നുവരുകയും ചെയ്യും. വാഴക്കൃഷി ചെയ്യുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വാഴയിലെ കുറുനാമ്പ് അഥവാ നാക്കടപ്പ് രോഗം. കുലയ്ക്കാനായ വാഴ വരെ ഈ രീതിയിൽ നശിക്കുന്നത് കർഷകർക്ക് വലിയ നഷ്‌ടം വരുത്താറുണ്ട്. bunchy top എന്ന വൈറസാണ് ഈ രോഗത്തിന് കാരണം. ഈ വൈറസിനെ തുരത്താനുള്ള ചില മാർഗ്ഗങ്ങൾ :
Banana bunchy top virus (BBTV) is the most devastating virus disease of bananas. It is present across all of south Asia and the Pacific and is currently spreading in Southern Africa. The disease is causing severe damage in Malawi and DR Congo while it has only recently been recorded in Angola, Mozambique, and Zambia.
1. കുറുനാമ്പ് വന്ന വാഴകൾ നിശേഷം നശിപ്പിച്ചു കളയുകയാണ് ഏക മാർഗം. വെട്ടിക്കളയുന്ന വാഴയുടെ നടുവിൽ അൽപ്പം മണ്ണെണ്ണ ഒഴിച്ചാൽ അവ പൂർണ്ണമായും നശിച്ചുകൊള്ളും. അല്ലെങ്കിൽ പുതിയ വാഴക്കന്നുകൾ ഉണ്ടാകുകയും അടുത്ത വാഴകളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്യും.
2. കുറുനാമ്പ് രോഗം വരാതിരിക്കാൻ വാഴക്കന്നിൻറെ ചുവടുഭാഗം തിളപ്പിച്ച വെള്ളത്തിൽ ഒരു മിനുറ്റ് വെക്കുക. നാടൻ പശുവിൻറെ പച്ച ചാണക കുഴമ്പിൽ മുക്കിവെക്കുന്നതും ഫലം ചെയ്യും. ഈ രീതികളിലൂടെ bunchy top വൈറസിനെ നശിപ്പിക്കാം.
3. കന്ന് നടുമ്പോൾ തന്നെ ചില മാർഗ്ഗങ്ങൾ സ്വീകരിച്ചും ഈ രോഗമകറ്റാം. കുഴി കുഴിക്കുമ്പോൾ കുമ്മായം ചേർത്ത് കുഴി തയാറാക്കണം. വൈറസിനെ നശിപ്പിക്കാനുള്ള നല്ലൊരു മാർഗ്ഗമാണിത്.
4. നടുമ്പോൾ കന്ന് ഒന്നിന് ഒരു കിലോ വേപ്പിൻ പിണ്ണാക്ക് എന്ന കണക്കിന് കുഴിയിൽ നിറയ്ക്കുക. പിന്നീട് നടത്തുന്ന വളപ്രയോഗത്തോടൊപ്പം വേപ്പിൻപിണ്ണാക്ക് ചേർക്കുന്നതും മണ്ണിലൂടെയുള്ള രോഗങ്ങളെ തടയാൻ സഹായിക്കും.
ഇതുപോലെ ചെയ്താൽ തെങ്ങിന് നല്ല
തെങ്ങിന്റെ തടം തുറന്ന് വളം ഇടാം