1. Vegetables

ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍

ചുരുങ്ങിയ കാലയളവില്‍ മേന്മയേറിയ കുലകള്‍ ലഭിക്കുമെന്നതാണ് ടിഷ്യുകള്‍ച്ചര്‍ വാഴയുടെ പ്രത്യേകത.നേന്ത്രന്‍, റോബസ്റ്റ, പൂവന്‍, ഞാലിപ്പൂവന്‍ തുടങ്ങി എല്ലാ ഇനങ്ങളും ടിഷ്യുകള്‍ച്ചര്‍ ഇനത്തില്‍ ലഭ്യമാണ്.

KJ Staff
ചുരുങ്ങിയ കാലയളവില്‍ മേന്മയേറിയ കുലകള്‍ ലഭിക്കുമെന്നതാണ് ടിഷ്യുകള്‍ച്ചര്‍ വാഴയുടെ പ്രത്യേകത.നേന്ത്രന്‍, റോബസ്റ്റ, പൂവന്‍, ഞാലിപ്പൂവന്‍ തുടങ്ങി എല്ലാ ഇനങ്ങളും ടിഷ്യുകള്‍ച്ചര്‍ ഇനത്തില്‍ ലഭ്യമാണ്. ഗവണ്‍മെന്റ് ഏജന്‍സികള്‍, കൃഷി ഭവനുകള്‍, നേഴ്‌സറികള്‍ എന്നിവ വഴി തൈകള്‍ ലഭിക്കും.

ഗുണങ്ങള്‍

banana tissue

1. മാതൃ സസ്യത്തിൻ്റെ  അതേ രൂപ-ഭാവ-സ്വഭാവങ്ങളാവും ഉണ്ടാവുക.
2. രോഗ കീട വിമുക്തമായിരിക്കും.
3. തൈകള്‍ എല്ലാം ഒരേ വളര്‍ച്ചാ നിരക്കിലായിരിക്കും.
4. ഏതു കാലാവസ്ഥയിലും നടാം.

തൈകള്‍ പരിചരിക്കുന്ന രീതി

tissue cultured plant

ആരോഗ്യമുള്ളതും അത്യുല്‍പ്പാദന ശേഷിയുള്ളതുമായ ഒരു നല്ല മാതൃ വാഴയില്‍ നിന്നും ആയിരക്കണക്കിന് തൈകള്‍ ഉണ്ടാക്കാന്‍ സാധിക്കും. രണ്ടു മാസം പോളിത്തീന്‍ കവറിനുള്ളില്‍ ഗ്രീന്‍ ഹൗസില്‍ വളര്‍ത്തിയ ശേഷമാണ് ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്. തീരെ വലുപ്പം കുറഞ്ഞ തൈകളായതിനാല്‍ നല്ല പരിചരണം ആവശ്യമാണ്. നട്ട് 2-3 മാസം കഴിയുമ്പോള്‍ സാധാരണ കന്നു പോലെ ഇവ വളര്‍ന്നു വരും.

നടീല്‍ രീതി

50 സെ.മീ. സമചതുരത്തിലും, ആഴത്തിലും കുഴിയെടുത്ത്, വരികള്‍ തമ്മിലും വാഴകള്‍ തമ്മിലും രണ്ട് മീറ്റര്‍ അകലം വരത്തക്കവണ്ണം തൈകള്‍ നടണം. നടുന്നതിനു മുന്‍പായി ഓരോ കുഴിയിലും 15 കിലോ ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ് റ്റോ, ഒരു കിലോ കുമ്മായം എന്നിവ മേല്‍മണ്ണുമായി യോജിപ്പിച്ചതിനു ശേഷം കുഴി മണ്‍നിരപ്പുവരെ മൂടുക. കുഴിയുടെ നടുവില്‍ തൈ നടാനുള്ള ചെറിയ കുഴി എടുത്ത് വേരുകള്‍ക്ക് ക്ഷതം വരാതെ കവര്‍ കീറി മണ്ണോടു കൂടി നടുക.തൈയുടെ ചുറ്റിനും ഉള്ള മണ്ണ് പതിയെ അമര്‍ത്തി കൊടുക്കുക. ചെറിയ കമ്പു കൊണ്ട് താങ്ങു കൊടുക്കുക. നേരിട്ട് വെയിലേല്‍ക്കാതെ തണല്‍ നല്‍കണം. ഒരു ഹെക്ടറില്‍ 2500 വാഴ വരെ വളര്‍ത്താം.

വളപ്രയോഗം

സാധാരണ വാഴയെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ വളങ്ങള്‍ ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ക്ക് ആവശ്യമാണ്. ജൈവവളങ്ങള്‍ നാലു തവണകളായി നല്‍കണം. ഇത് കൂടാതെ ആദ്യത്തെ മൂന്ന് മാസം കടലപ്പിണ്ണാക്ക് തടത്തില്‍ നല്‍കുന്നതും പച്ചില കമ്പോസ്റ്റ് നല്‍കുന്നതും വളര്‍ച്ച വേഗത്തിലാക്കും. വെള്ളം ആവശ്യത്തിന് കൊടുക്കണം.

രോഗ പ്രതിരോധം

സാധാരണ വാഴകള്‍ക്ക് കാണാറുള്ള വൈറസ് രോഗങ്ങളായ കൂമ്പടപ്പ്, കൊക്കാന്‍ , മൊസേക്ക് രോഗം തുടങ്ങിയ രോഗങ്ങള്‍ ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ക്ക് കുറവാണ്. വൈറസ് ഇന്‍ഡക്‌സിങ്ങ് എന്ന സാങ്കേതികവിദ്യ വൈറസ് രോഗബാധയില്ലെന്ന് ഉറപ്പു വരുത്താന്‍ സഹായിക്കുന്നു. മാതൃ സസ്യത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്.
English Summary: tissue cultured plant

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds