ഒന്നിൽ കൂടുതൽ വായ്പ്പകൾ ഉള്ളവരാണ് ഇന്ന് അധികംപേരും. ഭവന വായ്പ്പക്ക് പുറമെ വാഹന വായ്‌പ്പ, വ്യക്തിഗത വായ്‌പ്പകൾ, എന്നിങ്ങനെ പോകുന്നു വായ്പ്പകൾ. ശമ്പളത്തിൻറെ വലിയൊരു തുക തന്നെ പലിശയായി പോകുന്നു. ലോൺ തുക ഉയരുന്നതിനനുസരിച്ച് പലിശ ബാധ്യതയും ഉയരും. എത്രത്തോളം ലോൺ കാലാവധി നീളുന്നോ അത്രത്തോളം ബാധ്യതയും ഉണ്ടാകുമെന്നത് മറ്റൊരു കാര്യം. പെട്ടെന്ന് വരുമാനം നിലച്ചാലും ലോൺ അടഞ്ഞു പോകുന്നതിനുള്ള ഒരു പ്ലാൻ വിവിധ ലോണുകൾ എടുത്തവര്‍ക്ക് ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ലോണുകൾ 59 മിനിറ്റിനുള്ളിൽ ലഭിക്കും : ചെയ്യേണ്ട കാര്യങ്ങൾ
ഏറ്റവുമധികം പലിശ ഉയര്‍ന്ന ലോണുകൾ ആദ്യം ക്ലോസ് ചെയ്യാൻ ആകുമെങ്കിൽ അത് തീര്‍ക്കാം. ഉദാഹരണത്തിന് താരതമ്യേന പലിശ നിരക്ക് ഉയര്‍ന്ന ക്രെഡിറ്റ് കാർഡ് ലോൺ, വ്യക്തിഗത വായ്പ എന്നിവയുള്ളവര്‍ എത്രയും വേഗം ഈ വായ്പകൾ ക്ലോസ് ചെയ്യാൻ ശ്രമിക്കണം. അൽപ്പം പണിപ്പെട്ടാണെങ്കിലും ഏറ്റവും ഉയർന്ന പലിശ നിരക്കിലെ ലോൺ നേരത്തെ ക്ലോസ് ചെയ്യാനായാൽ കയ്യിൽ പണ ലഭ്യതയും ഉറപ്പാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വിവാഹത്തിന് പണം കണ്ടെത്താൻ ഈ ലോണുകൾ കൂടി അറിഞ്ഞിരിക്കൂ….
ഏറ്റവും ഉയർന്ന പലിശയിലെ കാലാവധി കൂടിയ ലോണുകൾ പെട്ടെന്ന് തീര്‍ക്കാൻ ആകില്ലെങ്കിൽ റിവേഴ്സ് തന്ത്രം പരിശോധിക്കാം. ഏറ്റവും എളുപ്പത്തിൽ തീര്‍ക്കാനാകുന്ന വായ്പാ തുക മുൻഗണന നിശ്ചയിച്ച് ആദ്യം തിരിച്ചടയ്ക്കുക. ഒരു വ്യക്തിക്ക് 35,000 രൂപയുടെ കൺസ്യൂമര്‍ ഡ്യൂറബ്ൾ ലോണും ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് ലോണും ഉണ്ടെന്ന് കരുതുക. ക്രെഡിറ്റ് കാർഡ് ലോണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം കൺസ്യൂമര്‍ ഡ്യൂറബിൾ ലോൺ തിരിച്ചടയ്ക്കാനും ശ്രമിക്കാം. കാരണം അത് ചെറിയ തുകയുടെ ലോൺ എളുപ്പത്തിൽ ക്ലോസ് ചെയ്യാമല്ലോ. ഒരു ലോൺ ക്ലോസ് ചെയ്യാനായാൽ മറ്റ് വായ്പകൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ എളുപ്പമാകും. മുഴുവൻ കടവും തീർക്കാൻ കുറഞ്ഞ നിരക്കിൽ ഒരു ലോൺ എടുക്കാൻ കഴിയുമെങ്കിൽ, അതിൻറെ സാധ്യതകളും പരിശോധിക്കാം.
ബാധ്യതകൾ തീര്‍ക്കാൻ മാത്രമല്ല ഭാവിയിൽ ഒരു ലോൺ വേണമെങ്കിൽ അത് എളുപ്പത്തിൽ ലഭിക്കുന്നതിനും ലോണിൻറെ കൃത്യമായ തിരിച്ചടവ് പ്രധാനമാണ്. അല്ലെങ്കിൽ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല, വൈകുന്ന തിരിച്ചടവുകൾക്ക് പിഴയും അടയ്‌ക്കേണ്ടി വരും.
ഇത് അധിക ബാധ്യതയാകും. ഒരു ലോണിന് അപേക്ഷിക്കുമ്പോൾതന്നെ തിരിച്ചടവ് തുക നിങ്ങളുടെ പരിധിക്കുള്ളിലായിരിക്കുമെന്ന് ഉറപ്പാക്കാം. വരുമാനം കുറഞ്ഞത് മൂലമോ സാമ്പത്തിക പ്രതിസന്ധികൾ കൊണ്ടോ ഇഎംഐ തുക കുറയ്ക്കണമെങ്കിലോ, ലോൺ വേഗത്തിൽ തീര്‍ക്കണമെങ്കിലോ വായ്പകൾ പുനക്രമീകരിക്കാൻ ബാങ്കിൻെറ സഹായം തേടാം.
പലിശ നിരക്കുകൾ കുറഞ്ഞ് നിൽക്കുമ്പോഴും ഉയര്‍ന്ന പലിശയിൽ തന്നെ ലോണുകൾ അടയ്ക്കുന്നവരുണ്ട്. ഉദാഹരണത്തിന് ഭവന വായ്പകൾക്ക് ഇപ്പോൾ പലിശ നിരക്കുകൾ കുറവാണ്. 6.9 മുതൽ ഏഴ് ശതമാനം വരെ പലിശയിൽ ലോൺ ലഭിക്കും. നേരത്തെ ഉയര്‍ന്ന നിരക്കായ ഒൻപത് ശതമാനത്തിന് ലോൺ എടുത്ത് ഇതേ നിരക്കിൽ വായ്പ തുടരുന്നയാൾക്ക് നിലവിലെ നിരക്ക് അനുസരിച്ച് വായ്പാ പലിശ കുറച്ച് ലോൺ തുടരാൻ ബാങ്കിനെ സമീപിക്കാം.
അതല്ല, കൂടുതൽ പലിശ കുറഞ്ഞ മറ്റൊരു ബാങ്കിലേക്ക് നിലവിലെ ലോൺ ട്രാൻസ്ഫര്‍ ചെയ്യണമെങ്കിൽ അതിനും ശ്രമിക്കാം. ഇതിന് ഓരോ ബാങ്കുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാകും. കുറഞ്ഞ തുകയിലേ ലോണുകളേക്കാൾ ഉയര്‍ന്ന തുകയിലെ ലോണുകൾ കുറഞ്ഞ പലിശയിൽ വേഗത്തിൽ ട്രാൻസ്ഫര്‍ ചെയ്യാൻ ആകും. ഇടപാടുകാരൻെറ തിരിച്ചടവ് ശേഷി, ക്രെഡിറ്റ് സ്കോര്‍ തുടങ്ങിയ ഘടകങ്ങൾ പ്രധാനമാണ്.