ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് (OMSS) കീഴിൽ കേന്ദ്ര പൂളിൽ നിന്ന് അരിയും ഗോതമ്പും സംസ്ഥാന സർക്കാരുകൾക്ക് വിൽക്കുന്നത് കേന്ദ്രം നിർത്തലാക്കി. ഇത് പാവപ്പെട്ടവർക്ക് സൗജന്യ ധാന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കർണാടക ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളെ മോശമായി ബാധിക്കും. ക്വിന്റലിന് 3,400 രൂപ നിരക്കിൽ ജൂലൈയിൽ ഇ-ലേലം കൂടാതെ ഒഎംഎസ്എസ് പ്രകാരം സ്വന്തം പദ്ധതിക്കായി 13,819 ടൺ അരി ആവശ്യപ്പെട്ട കർണാടക സർക്കാരിനെ ഈ തീരുമാനം ഇതിനകം കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, സംസ്ഥാന സർക്കാരുകൾക്ക് ഒഎംഎസ്‌എസ് പ്രകാരമുള്ള (OMSS) ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗോതമ്പിന്റെയും അരിയുടെയും വിൽപ്പന നിർത്തലാക്കിയതായി കേന്ദ്രം അറിയിച്ചു. എന്നിരുന്നാലും രാജ്യത്തെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മലയോര സംസ്ഥാനങ്ങൾ, ക്രമസമാധാന പ്രശ്‌നങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവ നേരിടുന്ന സംസ്ഥാനങ്ങൾക്കായി ഒഎംഎസ്‌എസിന് കീഴിലുള്ള അരി വിൽപന തുടരും, നിലവിലുള്ള നിരക്കിൽ ക്വിന്റലിന് 3,400 രൂപയാണ് കേന്ദ്രം ഈടാക്കുന്നത്.
വിപണിയിൽ അരിയുടെയും ഗോതമ്പിന്റെയും വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി എഫ്‌സിഐ (FCI) ആവശ്യാനുസരണം സെൻട്രൽ പൂൾ സ്റ്റോക്കിൽ നിന്ന് സ്വകാര്യ കക്ഷികൾക്ക് ഒഎംഎസ്‌എസ് പ്രകാരം അരി ലിക്വിഡേറ്റ് ചെയ്യാമെന്നും കേന്ദ്രത്തിന്റെ പ്രസ്‌താവനയിൽ പറയുന്നു. ജൂൺ 12 ന്, കേന്ദ്ര സർക്കാർ 2024 മാർച്ച് 31 വരെ ഗോതമ്പിന് സ്റ്റോക്ക് പരിധി ഏർപ്പെടുത്തുമ്പോൾ, ഓപ്പൺ മാർക്കറ്റ് വില കുറയുന്നതിനും പൂഴ്ത്തിവയ്പ്പ് തടയുന്നതിനുമായി ഒഎംഎസ്എസ് പ്രകാരം അരിയും ഗോതമ്പും ഓഫ്ലോഡ് ചെയ്യുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര പൂളിൽ നിന്ന് 15 ലക്ഷം ടൺ ഗോതമ്പ് ഫ്ലോർ മില്ലുകൾക്കും, സ്വകാര്യ വ്യാപാരികൾക്കും ഗോതമ്പ് ഉൽപന്ന നിർമ്മാതാക്കൾക്കും ഇ-ലേലത്തിലൂടെ വിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഈ വ്യാപാരികൾക്ക് OMSS പ്രകാരം വിൽക്കുന്നതിനുള്ള അരിയുടെ അളവ് ഇതുവരെ കേന്ദ്രം നിശ്ചയിച്ചിട്ടില്ല. കാലവർഷത്തിന്റെ മന്ദഗതിയിലുള്ള പുരോഗതിയും, അരിയുടെയും ഗോതമ്പിന്റെയും വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ മണ്ടി തലത്തിൽ അരിവില 10 ശതമാനം വരെ വർധിച്ചപ്പോൾ കഴിഞ്ഞ ഒരു മാസത്തിനിടെ 8 ശതമാനം വർധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്ത് ജൂൺ 18നു ശേഷം മൺസൂൺ ശക്തി പ്രാപിക്കും: IMD
Pic Courtesy: Pexels.com