1. News

NAFED, NCCF: ഫെബ്രുവരി 6 മുതൽ ഗോതമ്പ് കുറഞ്ഞ നിരക്കിൽ വിൽക്കാൻ ആരംഭിക്കും

ഗോതമ്പ് പൊടിയുടെ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്രീയ ഭണ്ഡാർ വ്യാഴാഴ്ച മുതൽ കിലോയ്ക്ക് 29.50 രൂപയ്ക്ക് വിൽപന ആരംഭിച്ചു, അതേസമയം നാഫെഡും എൻസിസിഎഫും ഫെബ്രുവരി 6 മുതൽ രാജ്യത്തുടനീളം ഇതേ വിലയ്ക്ക് വിൽക്കുമെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.

Raveena M Prakash
Due to hike in Wheat flour, NAFED, NCCF will start selling wheat flour in low price from Feb 6 Onwards
Due to hike in Wheat flour, NAFED, NCCF will start selling wheat flour in low price from Feb 6 Onwards

ഗോതമ്പ് പൊടി വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്രീയ ഭണ്ഡാർ വ്യാഴാഴ്ച മുതൽ കിലോയ്ക്ക് 29.50 രൂപയ്ക്ക് വിൽപന ആരംഭിച്ചു, അതേസമയം നാഫെഡും(NAFED), എൻസിസിഎഫും(NCCF) ഫെബ്രുവരി 6 മുതൽ രാജ്യത്തുടനീളം ഇതേ വിലയ്ക്ക് വിൽക്കുമെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഈ സ്ഥാപനങ്ങൾ ഗോതമ്പ് പൊടിയ്ക്ക് 'ഭാരത് ആട്ട' അല്ലെങ്കിൽ അനുയോജ്യമായ മറ്റേതെങ്കിലും പേര് ബ്രാൻഡ് ചെയ്യാൻ സമ്മതിച്ചിട്ടുണ്ട് എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പരമാവധി ചില്ലറ വിൽപ്പന വില കിലോയ്ക്ക് 29.50 രൂപയാണെന്നും പ്രസ്താവനയിൽ പറയുന്നു. ആഭ്യന്തര വിപണിയിൽ ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (OMSS) പ്രകാരം ബഫർ സ്റ്റോക്കിൽ നിന്ന് 30 ലക്ഷം ടൺ ഗോതമ്പ് വിൽക്കുന്നതു സംബന്ധിച്ച് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്രയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

കേന്ദ്രീയ ഭണ്ഡാർ ഫെബ്രുവരി 2 മുതൽ കിലോയ്ക്ക് 29.50 രൂപ നിരക്കിൽ ആട്ട വിൽക്കാൻ തുടങ്ങി. എന്നാലും, ഫെബ്രുവരി 6 മുതൽ NCCF ഉം NAFED ഉം കിലോയ്ക്ക് 29.50 രൂപയ്ക്ക് ആട്ട വിതരണം ചെയ്യും, എന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഈ സ്ഥാപനങ്ങൾ വിൽക്കുന്ന ഗോതമ്പ് പൊടിയുടെ MRP അല്ലെങ്കിൽ പരമാവധി ചില്ലറ വിൽപ്പന വില, നിലവിലെ ഗോതമ്പിന്റെ ശരാശരി അഖിലേന്ത്യാ റീട്ടെയിൽ വിലയായ, 38 രൂപയേക്കാൾ വളരെ കുറവാണ്. ഗോതമ്പ്, ആട്ടയാക്കി മാറ്റി കിലോയ്ക്ക് 29.50 രൂപയ്ക്ക് വിൽക്കുന്നതിന് ഒഎംഎസ്എസ് പ്രകാരം ഇ-ലേലം കൂടാതെ ഏകദേശം 3 ലക്ഷം ടൺ ഗോതമ്പ് ഈ സ്ഥാപനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ യഥാക്രമം ഒരു ലക്ഷം ടൺ വീതം കേന്ദ്രീയ ഭണ്ഡറിനും നാഫെഡിനും 50,000 ടൺ എൻസിസിഎഫിനും ഇതിനകം സർക്കാർ അനുവദിച്ചിട്ടുണ്ട്.

ഇത് മൊത്തം 30 ലക്ഷം ടൺ ഗോതമ്പിന്റെ ഒരു ഭാഗം മാത്രമാണ്, ഒഎംഎസ്‌എസിന് കീഴിൽ ആഭ്യന്തര വിപണിയിലെ ബഫർ സ്റ്റോക്കിൽ നിന്ന് ഗോതമ്പിന്റെ നിലവിലെ വില മറികടക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഏകദേശം 25 ലക്ഷം ടൺ ഗോതമ്പ് മാവ് മില്ലർമാർ പോലുള്ള ബൾക്ക് ഉപയോക്താക്കൾക്ക് കിലോയ്ക്ക് 23.50 രൂപ നിരക്കിൽ ഇ-ലേലം ചെയ്യുന്നു, അതേസമയം ക്ഷേമ പദ്ധതികൾക്കായി 2 ലക്ഷം ടൺ ഗോതമ്പ് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രം നൽകുന്നു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI), കേന്ദ്രീയ ഭണ്ഡാർ, നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 

ആഭ്യന്തര ഉൽപ്പാദനത്തിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഗോതമ്പ്, ആട്ട വില ഉയർന്നു. ഒ‌എം‌എസ്‌എസ് നയത്തിന് കീഴിൽ, ഭക്ഷ്യധാന്യങ്ങൾ, പ്രത്യേകിച്ച് ഗോതമ്പ്, അരി എന്നിവ ബൾക്ക് ഉപഭോക്താക്കൾക്കും സ്വകാര്യ വ്യാപാരികൾക്കും കാലാകാലങ്ങളിൽ ഓപ്പൺ മാർക്കറ്റിൽ മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക് വിൽക്കാൻ സർക്കാർ എഫ്‌സിഐയെ അനുവദിക്കുന്നു. കുറഞ്ഞ സീസണിൽ വിതരണം വർധിപ്പിക്കുകയും പൊതു ഓപ്പൺ മാർക്കറ്റ് വിലകൾ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നു ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര ഉൽപ്പാദനത്തിൽ നേരിയ ഇടിവും സെൻട്രൽ പൂളിലേക്കുള്ള എഫ്സിഐയുടെ സംഭരണം കുത്തനെ ഇടിഞ്ഞതോടെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞ വർഷം മേയിൽ ഗോതമ്പ് കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Budget 2023-24: കാർഷിക സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 968 കോടി രൂപയുടെ ഡിജിറ്റൈസേഷൻ ബൂസ്റ്റ്

English Summary: Due to hike in Wheat flour, NAFED, NCCF will start selling wheat flour in low price from Feb 6 Onwards

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds