Updated on: 25 February, 2023 6:06 PM IST
To ensure cotton export's quality the Centre has given orders to keep.

നിലവാരമില്ലാത്ത പരുത്തിയുടെ ഇറക്കുമതി പരിശോധിക്കുന്നതിനും, ഇന്ത്യയുടെ ടെക്സ്റ്റൈൽ കയറ്റുമതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ ക്വാളിറ്റി കൺട്രോൾ ഓർഡർ (QCO) പുറപ്പെടുവിച്ചു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നത് നിർബന്ധമാക്കി ഒരു ക്യുസിഒ(QCO) പുറപ്പെടുവിച്ചു. ഇത്, ഒരു ഉൽപ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നു. ഈ ഓർഡറുകൾക്ക് കീഴിലുള്ള ഇനങ്ങൾ ബിഐഎസ് (BIS) അടയാളമില്ലാതെ ഉൽപ്പാദിപ്പിക്കാനോ വിൽക്കാനോ ഇറക്കുമതി ചെയ്യാനോ അനുവാദമില്ല.

ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായം പ്രധാനമായും പരുത്തിയെ ആശ്രയിക്കുന്നതിനാൽ കോട്ടണിന്റെ ഗുണനിലവാരത്തിനു, സർക്കാർ ക്യുസിഒ(QCO)യ്ക്ക് പ്രാധാന്യം നൽകുന്നു, ഇത് ടെക്സ്റ്റൈൽ മൂല്യ ശൃംഖലയുടെ നിർണായക ഭാഗമാണ്. ഈ സാമ്പത്തിക വർഷത്തിൽ ഡിമാൻഡിലും വിതരണത്തിലുമുള്ള പൊരുത്തക്കേട് ആഭ്യന്തര പരുത്തി വില ഒരു ബോളിനു ഒന്നിന് 1.10 ലക്ഷം രൂപ (1 ബോൾ = 356 കിലോ) എന്ന റെക്കോർഡ് ഉയർന്ന നിരക്കിലെത്തി. ഇത് കോട്ടൺ തുണി ഉൽപ്പാദന രംഗത്തെ താറുമാറാക്കി മാറ്റി. നിലവാരമില്ലാത്ത പരുത്തി ഇറക്കുമതി തടയുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനുമായി കളിപ്പാട്ടങ്ങൾ മുതൽ തുകൽ പാദരക്ഷകൾ വരെയുള്ള നിരവധി ഉൽപ്പന്നങ്ങളിൽ പ്രധാന മന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ ക്യുസിഒ പുറത്തിറക്കിയത്.

IS 12171: 2019-നമ്പർ സ്പെസിഫിക്കേഷൻ പ്രകാരം കോട്ടൺ ബെയ്‌ലുകൾ നിർബന്ധമായും സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഗുണനിലവാര നിയന്ത്രണ ഉത്തരവിന് (QCO) കേന്ദ്ര ടെക്‌സ്റ്റൈൽ, വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രി പിയൂഷ് ഗോയൽ അംഗീകാരം നൽകി. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അറിയിച്ചു. പരുത്തിയുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും, നിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിനുമായി കോട്ടൺ ബെയ്‌ലുകൾക്കും, വിസ്കോസ് നൂലിനും വേണ്ടി QCO കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതായി ഓദ്യോഗിക വൃത്തങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

മറ്റ് രാജ്യങ്ങളിൽ നിന്ന് നിലവാരമില്ലാത്ത പരുത്തി ഇനങ്ങൾ ഇറക്കുമതി ചെയ്യുന്നതായി പ്രശ്‌നങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ അത് പരിഹരിക്കാനായി ക്യുസിഒകൾ തയ്യാറാക്കാനുള്ള തീരുമാനത്തിൽ എത്തി ചേർന്നത്. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പരുത്തിയുടെ ഗുണനിലവാര പരിശോധന, കർഷകർക്കും വ്യവസായത്തിനും പ്രയോജനകരമാണെന്നും ഇന്ത്യൻ പരുത്തിയുടെ ബ്രാൻഡിംഗ് മുഴുവൻ മൂല്യ ശൃംഖലയുടെയും മൂല്യം വർദ്ധിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ ചൂണ്ടിക്കാട്ടി. കോട്ടൺ അസോസിയേഷൻ ഓഫ് ഇന്ത്യ (CAI) രാജ്യത്തിന്റെ 2022-23 ലെ പരുത്തി ഉൽ‌പാദന എസ്റ്റിമേറ്റ് 33 ദശലക്ഷം ബെയ്‌ലായി, അത് ഓരോന്നിനും ഏകദേശം 170 കിലോഗ്രാം വീതം കുറച്ചു, ഇത് നേരത്തെ പ്രവചിച്ചതിൽ നിന്ന് 925,000 ബെയ്‌ലുകൾ എന്ന തോതിൽ കുറഞ്ഞിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: 40 മെട്രിക് ടൺ ഗോതമ്പ് സംഭരിക്കാനൊരുങ്ങി കേന്ദ്രം: FCI MD അശോക് കെ മീണ

English Summary: To ensure cotton export's quality the Centre has given orders to keep.
Published on: 25 February 2023, 05:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now