കോവിഡ്19 മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് ചികിത്സക്കായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കുന്ന ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേയ്ക്ക് ആവശ്യമായ കോവിഡ് കെയര്‍ മെത്തകള്‍, കയര്‍ വികസന വകുപ്പിന്റെ കീഴിലുള്ള കയര്‍ഫെഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
ആകെ ഒരു ലക്ഷം മെത്തകള്‍ വിതരണം ചെയ്യുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.The government has decided to distribute one lakh mats. ഇതില്‍ 50,000 മെത്തകള്‍ കയര്‍ഫെഡാണ് വിതരണം ചെയ്യുന്നത്. കോവിഡ് ആശുപത്രികളിലും ഐസലേഷന്‍ സെന്ററുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ഉപയോഗിക്കുനാന്‍ കഴിയുന്ന പ്രത്യേകതരം കോവിഡ് കെയര്‍ മെത്തകള്‍ കയര്‍ഫെഡ് രൂപകല്പന ചെയ്ത് 50 ശതമാനം വിലകുറവില്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ച് 72-36-1', 72-30-1 എന്നീ സൈസിലുള്ള മെത്തകള്‍ക്ക് യഥാക്രമം 800, 700 രൂപയാണ് വില. ഇതിനുപുറമെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 10 ശതമാനം കൂടി ഡിസ്‌ക്കൗണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിനകം കയര്‍ഫെഡ് ഇരുപതിനായിരം കോവിഡ് കെയര്‍ മെത്തകള്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ക്ക് നല്‍കികഴിഞ്ഞു. മുപ്പതിനായിരം മെത്തകള്‍ കൂടി കയര്‍ഫെഡിന്റെ ആലപ്പുഴയിലുള്ള സ്വന്തം മെത്ത ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ച് വിതരണത്തനായി തയ്യാറായിക്കൊണ്ടിരിക്കുന്നു. കേരളത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന കയര്‍ഫെഡിന്റെ വിപുലമായ വിപണനശാലകള്‍ വഴി ഈ മെത്തകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുകഴിഞ്ഞതായി കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ.എന്‍.സായികുമാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും മെത്തകള്‍ ലഭ്യമാകുന്നതിനും കയര്‍ഫെഡിന്റെ മാര്‍ക്കറ്റ് മാനേജര്‍മാരുമായി ബന്ധപ്പെടുക (ഫോണ്‍ 8281009840, 8281009817, 8281009828).
In the wake of the outbreak of the Covid 19 epidemic, the Local Self Government Department has issued an order authorizing the Local Self Government Institutions to procure the required Covid Care Mattresses from the institutions under the Coir Development Department, including the Coir Fed, for the First Line Treatment Centers prepared by the Local Self Government Institutions for the treatment of Kovid.