രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സാഗർ പരിക്രമയുടെ മൂന്നാം ഘട്ടം ഗുജറാത്തിൽ ഫെബ്രുവരി 19നു ആരംഭിച്ചു. ഗുജറാത്തിലെ, സൂറത്തിൽ ഹാസിറ തുറമുഖത്ത് കേന്ദ്ര ഫിഷറീസ് മന്ത്രി പർസോത്തം രൂപാല സാഗർ പരിക്രമയുടെ മൂന്നാം ഘട്ടം പരിക്രമ ഗുജറാത്തിൽ ഫെബ്രുവരി 19നു ഉദ്ഘാടനം ചെയ്‌തു. പരിക്രമ ഫെബ്രുവരി 21ന് മുംബൈയിൽ സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിക്രമ വേളയിൽ കേന്ദ്ര ഫിഷറീസ് മന്ത്രിയും, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും സമീപത്തെ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പാണ് സാഗർ പരിക്രമ മൂന്നാം ഘട്ടം സംഘടിപ്പിക്കുന്നത്.
സർക്കാരിന്റെ വിവിധ മത്സ്യബന്ധന പദ്ധതികളെ കുറിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിൽ അവബോധം സൃഷ്ടിച്ച് മത്സ്യത്തൊഴിലാളികളുടെയും മറ്റ് പങ്കാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ സാമ്പത്തിക ഉന്നമനം സുഗമമാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. പരിക്രമയുടെ മൂന്നാം ഘട്ടം വടക്കൻ മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളായ വസായ്, വെർസോവ, മുംബൈയിലെ മറ്റ് പ്രദേശങ്ങൾ എന്നിവ ഉൾക്കൊള്ളുമെന്ന് സംഘാടകർ വെളിപ്പെടുത്തി.
ബന്ധപ്പെട്ട വാർത്തകൾ: Rising Temp: ഗോതമ്പ് വിളയിൽ താപനില ഉയരുന്നതിന്റെ ആഘാതം നിരീക്ഷിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ