സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാൻറ്' പദ്ധതി പ്രകാരം 50,000 രൂപ വരെ ഇത്തരം പ്രോജക്ടുകൾക്ക് സബ്സിഡി ലഭിക്കും. 1.25 ലക്ഷം രൂപ മൊത്തം പദ്ധതിച്ചെലവ് വരികയും ഒരു ലക്ഷം രൂപ വായ്പയായി കെ.എഫ്.സി.യിൽനിന്ന് എടുക്കുകയും ചെയ്യുമ്പോഴാണ് 50,000 രൂപ ഗ്രാൻറായി ലഭിക്കുക.
പദ്ധതിച്ചെലവിൻറെ 40 ശതമാനം വരെ ഇങ്ങനെ സബ്സിഡിയായി ലഭിക്കുന്നതാണ്. സ്ത്രീകൾ, യുവാക്കൾ (40 വയസ്സിൽ താഴെ),എസ്.സി./എസ്.ടി., അംഗപരിമിതർ, വിമുക്തഭടന്മാർ എന്നിവർക്കാണ് 40 ശതമാനം വരെ ഗ്രാൻറ് ലഭിക്കുക.
അല്ലാത്തവർക്ക് 30 ശതമാനം. ഈ സബ്സിഡി കൂടി ലഭിക്കുന്നതോടെ ഒരു ലക്ഷം രൂപ വായ്പ എടുക്കുന്ന ഒരു വനിതയ്ക്ക് 50,000 രൂപ മാത്രം തിരിച്ചടച്ചാൽ മതി.
പുതിയ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിയ്ക്കുകയാണോ?
പിഎംഇജിപി (പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം) പദ്ധതിയ്ക്ക് കീഴിൽ 25 ലക്ഷം രൂപ വരെ വായ്പ ലഭിയ്ക്കും. പദ്ധതിയ്ക്ക് കീഴിൽ മാനുഫാക്ചറിങ് സ്ഥാപനങ്ങൾ ആരംഭിയ്ക്കുന്നതിന് 25 ലക്ഷം രൂപ വരെയും സേവന മേഖലയിലെ സ്ഥാപനങ്ങൾ ആരംഭിയ്ക്കുന്നതിന് 10 ലക്ഷം രൂപ വരെയുമാണ് വായ്പ ലഭിയ്ക്കുക. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരം സ്ഥാപനങ്ങളും തുടങ്ങുന്നതിന് ലോൺ ലഭ്യമാകില്ല. സാധാരണ ബാങ്ക് പലിശയാണ് ലോണിന് ഈടാക്കുന്നത്.
വനിതകൾക്ക് 30% സംവരണം
വനിതകൾക്ക് പ്രത്യേക സംവരണം (30%) ഉണ്ടായിരിക്കും. ഇതിനായി ഓൺലൈനായി അപേക്ഷ നൽകാം. 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും ലോണിനായി അപേക്ഷിയ്ക്കാം. പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനങ്ങൾക്ക് ലോൺ ലഭിയ്ക്കില്ല, പദ്ധതിയിൽ അംഗമാകുന്നവര്‍ക്ക് പ്രോജക്ട് ചെലവിൻെറ നിശ്ചിത ശതമാനം സബ്സിഡിയായി ലഭിയ്ക്കും
നിശ്ചിത ശതമാനം മണി ഗ്രാൻറ് ലഭിയ്ക്കും
ലോൺ തുകയുടെ നിശ്ചിത ശതമാനം പദ്ധതിയ്ക്ക് കീഴിൽ ഗ്രാൻറായി ലഭിയ്ക്കും. ഇത് മൂന്ന് വര്‍ഷത്തേയ്ക്ക് ബാങ്ക് എഫ്ഡിയായി സൂക്ഷിക്കും. നിശ്ചിത കാലാവധിയ്ക്ക് ശേഷം ലോൺ അക്കൗണ്ടിലേയ്ക്ക് തുക വക ഇരുത്തും. മൊത്തം പ്രോജക്ട് തുകയുടെ നിശ്ചിത ശതമാനം ആണ് കാറ്റഗറി അനുസരിച്ച് ലോൺ നൽകുക. ഭൂമിയുടെ ചെലവ് ഇതിൽ ഉൾപ്പെടില്ല ഈ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് ബിസിനസ് വിപുലീകരണത്തിനും ലോൺ ലഭ്യമാണ്.
ആര്‍ക്കൊക്കെ അപേക്ഷിയ്ക്കാം?
വനിതകൾ, വ്യക്തിഗത സംരംഭകര്‍, സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ, ട്രസ്റ്റുകൾ എന്നിവയ്ക്ക് പദ്ധതിയ്ക്ക് കീഴിൽ ലോൺ ലഭിയ്ക്കും. അതേ സമയം ലിമിറ്റഡ് കമ്പനികൾക്ക് ലോൺ ലഭിയ്ക്കില്ല. എസ്‍സി, എസ്‍ടി , ന്യൂന പക്ഷ വിഭാഗങ്ങൾ, വിമുക്ത ഭടൻമാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യക സംവരണം ഉണ്ടായിരിക്കും.
http://kviconline.gov.in/ , http://www.kvic.gov.in/kvicres/index.php പോര്‍ട്ടലുകൾ മുഖേന ഓൺലൈനായി വേണം ഇതിനായി അപേക്ഷ നൽകേണ്ടത്.
Phone - 9387292552.