Updated on: 10 February, 2022 9:00 AM IST
പയർ വിളകൾ ഭാവിയുടെ ഭക്ഷണം

ഇന്ന് അന്താരാഷ്ട്ര പയറുവർഗ്ഗവിള ദിനമായി ആചരിക്കുന്നു. പോഷക ദായകമായ പയർ വിളകളുടെ പ്രസക്തി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു ദിനം കൂടിയാണ് ഇന്ന്. മനുഷ്യൻറെ ആരോഗ്യത്തിൽ മാത്രമല്ല മണ്ണിൻറെ ആരോഗ്യത്തിലും പയർ ചെടികൾ വലിയ സംഭാവനയാണ് നൽകുന്നത്. മണ്ണിൻറെ ഘടന മെച്ചപ്പെടുത്തുന്ന സൂക്ഷ്മ മൂലക വിഭാഗത്തിൽ ഉൾപ്പെടുന്ന നൈട്രജൻ അന്തരീക്ഷത്തിൽനിന്ന് ആഗിരണം ചെയ്തു പയറു വിളകൾ ചെടികൾക്ക് നൽകുന്നു.

ഇത് മണ്ണിൻറെ ഫലഭൂയിഷ്ഠത വർധിപ്പിക്കുന്ന സൂക്ഷ്മജീവികളുടെ നല്ല രീതിയിലുള്ള വളർച്ചയ്ക്ക് കാരണമാവുന്നു. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയുടെ ഇടവിളയായി പയർവർഗ്ഗങ്ങൾ കൃഷി ചെയ്യുമ്പോൾ ഇത് കൂടുതൽ ആദായകരമായി മാറുന്നു. മണ്ണിൻറെ ഗുണ നിലവാരം ഉയർത്തുന്നതിൽ മാത്രമല്ല ഭക്ഷ്യസുരക്ഷയിലും പയർ വിളകൾ നിസ്തുലമായ പങ്കു വഹിക്കുന്നു.

പയർ വിളകൾക്ക് ഭാവിയുടെ ഭക്ഷണം എന്നുകൂടി വിളിപ്പേരുണ്ട്. ഈ പേരിൽ നിന്നുതന്നെ നമ്മുടെ ആഹാരരീതിയിൽ പയർ വിളകളുടെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർഗ്ഗങ്ങൾ. കൂടാതെ കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ധാതുക്കളും, ജീവകം ഡി, നിയാസിൻ, റൈബോഫ്ലേവിൻ, നിയോഡിൻ തുടങ്ങിയ ജീവകങ്ങളും ഇതിൽ സമ്പന്നമായ അളവിൽ ഉൾച്ചേർന്നിരിക്കുന്നു. മുളപ്പിച്ച പയർ വർഗ്ഗങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും, നിരവധി ജീവിതശൈലി രോഗങ്ങൾക്ക് പരിഹാരമേകുകയും ചെയ്യുന്നു. ഗോതമ്പിന്റെ മൂന്നിരട്ടിയും, അരിയുടെ നാലിരട്ടിയും പ്രോട്ടീൻ പയറു വർഗങ്ങളിൽ അറിഞ്ഞിരിക്കുന്നു എന്ന വസ്തുത വിസ്മയാവഹമാണ്. ഇത്രയ്ക്കും ആരോഗ്യദായകമായ പയർ വിളകളുടെ ഉൽപാദനത്തിലും ഉപഭോഗത്തിലും ഇന്ത്യ മുന്നിൽ ആണെന്നുള്ള കാര്യം സുസ്ഥിരമായ ഒരു ആരോഗ്യ വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ മുതൽക്കൂട്ടായി മാറ്റാവുന്ന ഘടകമാണ്. പണക്കാരൻ, പാവപ്പെട്ടവൻ എന്ന് വ്യത്യാസങ്ങളില്ലാതെ പയർ വിളകൾ എല്ലാവരുടെയും ആരോഗ്യത്തിന് കരുത്തുപകരുന്നു. 2016ൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര പയർ വർഷമായി ആചരിക്കുകയുണ്ടായി. പയർവർഗ വിളകളുടെ പ്രാധാന്യം വിളിച്ചോതുവാൻ വേണ്ടിയായിരുന്നു ഇത്തരത്തിൽ വർഷാചരണം നടത്തിയത്.

Today is International Pulses Day. Today is also a day to highlight the importance of nutritious pulses.

In addition, February 10 is celebrated as Pulses Day to talk about the importance of legumes in our diet and to reiterate how they protect our health.

കൂടാതെ നമ്മുടെ ഭക്ഷണരീതികളിൽ പയർ വിളകളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുവാനും, ഇത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ കാത്തുസൂക്ഷിക്കുന്നു എന്ന് ആവർത്തിച്ച് പറയുവാൻ കൂടിയാണ് ഫെബ്രുവരി 10 പയർവർഗ്ഗ ദിനമായി ആചരിക്കുന്നത്.

English Summary: today is pulses day
Published on: 10 February 2022, 09:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now