1. Cash Crops

കവുങ്ങ് അഥവാ അടയ്ക്കാമരം കൃഷി ചെയ്യാം. വലിയ ചിലവില്ലാതെ .

പുഗം എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന മരമാണ് കവുങ്ങ് . ഇത് അടക്ക എന്ന കായ്ഫലം നൽകുന്ന ഒരു ഒറ്റത്തടിവൃക്ഷമാണ്. ഇതിന് അടയ്ക്കാമരം എന്നും കമുക് എന്നും ദേശങ്ങൾക്കനുസരിച്ച് പേരുണ്ട്. Arecanut tree, Betelnut tree എന്നിവയാണ് ഈ സസ്യത്തിന്റെ ആംഗലേയ നാമങ്ങൾ. കമുകിന്റെ ജന്മദേശം മലയായിലാണ്. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി ദക്ഷിണഭാരതത്തിലാണ്. കേരളത്തിലാണ് വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്. എങ്കിലും ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്.

K B Bainda

പുഗം എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന മരമാണ് കവുങ്ങ് . ഇത് അടക്ക എന്ന കായ്‌ഫലം നൽകുന്ന ഒരു ഒറ്റത്തടിവൃക്ഷമാണ്‌. ഇതിന്‌ അടയ്ക്കാമരം എന്നും കമുക് എന്നും ദേശങ്ങൾക്കനുസരിച്ച് പേരുണ്ട്. Arecanut tree, Betelnut tree എന്നിവയാണ്‌ ഈ സസ്യത്തിന്റെ ആംഗലേയ നാമങ്ങൾ.

കമുകിന്റെ ജന്മദേശം മലയായിലാണ്‌. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി ദക്ഷിണഭാരതത്തിലാണ്‌. കേരളത്തിലാണ്‌ വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്. എങ്കിലും ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്.പാക്കിനെ അടക്ക എന്നും പറയുന്നു. അതിനാൽ അടക്കയുണ്ടാകുന്ന മരത്തെ അടക്കാമരമെന്ന് വിളിക്കുന്നു. വെറ്റിലമുറുക്കിലാണ്‌ പാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. ഈ സസ്യം ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ ഒറ്റത്തടിയായി വളരുന്നു.

നല്ലതുപോലെ വിളഞ്ഞുപഴുത്ത അടക്കായാണ്‌ വിത്തായി ഉപയോഗിക്കുന്നത്. ഇടവിളകളായി ഒട്ടുജാതി, വാഴ, തീറ്റപ്പുല്ല്, ഔഷധസസ്യങ്ങൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ കൃഷിചെയ്താൽ വരുമാനവും തോട്ടത്തിലെ ഈർപ്പത്തിന്റെ അളവും കൂട്ടാൻ സഹായിക്കും. കൂടാതെ ഈ സസ്യങ്ങളുടെ വിളവെടുപ്പിനുശേഷം കവുങ്ങിന്‌ പുതയിടുന്നതിനും ഉപയോഗിക്കാം

കവുങ്ങ് ഇനങ്ങൾ

മംഗള, ശ്രീമംഗള, സുമങ്ങള, മോഹിത്നഗർ, ഇപ്പോൾ പുതിയ ഒരു സങ്കര ഇനം നാടൻ ഇനമായ ഹിരെല്ലിയ യും മറ്റൊരിനമായ സുമങ്ങള യും ചേർന്ന സങ്കര ഇനമാണ് വി ടി എൻ ഏഏച്ച്-1 എന്നാ കുള്ളൻ ഇനം. ഒരാളുടെ ഉയരത്തിൽ മാത്രം വളരുന്നതിനാൽ മരുന്ന് തളിക്കാനും എളുപ്പമാണ്.

കൃഷി ചെലവ് കുറയ്ക്കാനും വരുമാനം കൂട്ടാനും കുള്ളൻ ഇനങ്ങൾ നല്ലതാണ്. നല്ല ഉത്പാദന

ശേഷിയുമുണ്ട്. വാർഷിക വളയങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞതാണ് കുള്ളന്റെ ജനിതകരഹസ്യം. ഉരുണ്ടതും  മഞ്ഞ മുതൽ ഓറഞ്ച് കലർന്ന ചുവപ്പോടു കൂടിയ അടയ്ക്കയാണ് ഈ സങ്കരയിനം കുള്ളന്റെ പ്രധാന പ്രത്യേകത.

കൂടുതൽ വിവരങ്ങൾക്ക്

കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വിളിക്കാം. 082 55239238

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷകേരളം സ്വയംപര്യാപ്ത തണ്ണീര്‍മുക്കം പരീക്ഷണ കൃഷിക്ക് തുടക്കമായി.

English Summary: Cultivation of Areca palm

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds