കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പാട്ടുരായ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ
ബസാറിലേയ്ക്ക് സൂപ്പര്‍വൈസര്‍ കം അക്കൗണ്ടന്റ്, സെയില്‍സ്‌ഗേള്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പര്‍വൈസര്‍ കം അക്കൗണ്ടന്റ് (ഒഴിവ് - 1) യോഗ്യത : എം കോം/എം.ബി.എ, കമ്പ്യൂട്ടര്‍ - ടാലിയില്‍ പ്രാവിണ്യം. സമാനമേഖലയില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. പ്രായം (01.01.2022 ന്) 25 നും 45 നും മധ്യേ. ശമ്പളം - പ്രതിമാസം ചുരുങ്ങിയത് 15000/- രൂപ. സെയില്‍സ്‌ഗേള്‍ (പ്രതീക്ഷിത ഒഴിവ് - 1) യോഗ്യത : പ്ലസ് ടു/ തത്തുല്യ യോഗ്യത. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ടൂവീലര്‍ ഓടിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായം (01.01.2022ന്) 25നും 40നും മധ്യേ. ശമ്പളം പ്രതിമാസം 9000 രൂപ.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ; ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.
കോര്‍പ്പറേഷന്‍ പരിധിയിലുളള താമസക്കാര്‍ക്കും പുഴക്കല്‍, ഒല്ലൂക്കര ബ്ലോക്ക് പരിധിയിലുളള താമസക്കാര്‍ക്കും മുന്‍ഗണന. രണ്ട് തസ്തികയിലേയ്ക്കും അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.
വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി.ഡി.എസിന്റെ സാക്ഷ്യപത്രവും, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ മെയ് 20ന് വൈകീട്ട് 5.00 മണിക്ക് മുന്‍പ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കലക്‌ട്രേറ്റ് രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍ - 680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
ഡെപ്യൂട്ടേഷൻ നിയമനം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ/അർധ സർക്കാർ സർവ്വീസിലുള്ള എൽഡി/യുഡി ക്ലാർക്ക് തസ്തികയിലോ, സമാനതസ്തികകളിലോ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രിൽ ഒന്നിന് ശേഷം സർവ്വീസിൽ പ്രവേശിച്ചവർക്ക് മുൻഗണന. ജീവനക്കാർ ബയോഡാറ്റ, 144 കെ എസ് ആർ പാർട്ട് 1, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻഒസി എന്നിവ സഹിതം പൂർണമായ അപേക്ഷ (മൂന്ന് സെറ്റ്) കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശൂർ-680002 എന്ന വിലാസത്തിൽ മെയ് 21 നകം സമർപ്പിക്കണം. ഫോൺ: 0487 2383053, 0487 2383088.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/05/2022)
താൽക്കാലിക നിയമനം
കണ്ണൂരും മട്ടന്നൂരും തുടങ്ങുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നതിന് വിരമിച്ച കോടതി ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-11, കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത: പി എസ് സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് ഗ്രാമീൺ ഡാക് സേവകിൽ 38000ത്തിലധികം ഒഴിവുകൾ
നിബന്ധനകൾ: തിരഞ്ഞെടുക്കപ്പെടുന്നവരുടെ കരാർ നിയമനം തുടർച്ചയായ 179 ദിവസത്തേക്ക് മാത്രമായിരിക്കും. അപേക്ഷകർ സമാനമായതോ ഉയർന്നതോ ആയ തസ്തികയിൽ നിന്നും വിരമിച്ച കോടതി ജീവനക്കാർ ആയിരിക്കണം. 62 വയസ്സ് പൂർത്തിയാകാൻ പാടുള്ളതല്ല. 62 വയസ്സ് ആകുന്ന മുറക്ക് സർവ്വീസിൽ നിന്നും പിരിച്ചു വിടും. സർക്കാരിന് വേണ്ടി ജില്ലാ ജഡ്ജിയും നിയമിക്കപ്പെടുന്ന വ്യക്തിയും തമ്മിൽ ഒരു കരാർ സമ്മതപത്രത്തിൽ ഏർപ്പെടേണ്ടതാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി-670101 എന്ന വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കണം. മെയ് 19ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ നേരിട്ടും തപാലിലും സ്വീകരിക്കും. കവറിനു മുകളിൽ താൽക്കാലിക നിയമനത്തിനുള്ള അപേക്ഷ എന്നെഴുതണം.
ഹൈസ്‌കൂൾ ടീച്ചർ: ഇന്റർവ്യൂ 11 ന്
കണ്ണൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്-മലയാളം മാധ്യമം-തസ്തിക മാറ്റം വഴി-279/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ മെയ് 11 ന് ജില്ലാ പിഎസ്സി ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ഇന്റർവ്യൂ മെമ്മോ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 0497 2700482.
കമ്പനി സെക്രട്ടറി ഒഴിവ്
കണ്ണൂർ: എറണാകുളം ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രറി തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസിൽ അസോസിയേറ്റ് മെമ്പർ (എസിഎസ്) ആണ് യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 18നും 45നും ഇടയിൽ. നിയമാനുസൃത വയസ്സിളവ് ബാധകം.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കാനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 20നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ/ ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
താൽക്കാലിക നിയമനം
കണ്ണൂർ: ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി മോട്ടിവേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷകർ മത്സ്യത്തൊഴിലാളി കുടുംബം ആയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, മത്സ്യത്തൊഴിലാളി കുടുംബമാണെന്ന് തെളിയിക്കുന്ന രേഖകളും സഹിതം മെയ് 16ന് രാവിലെ 10.30 ന് കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2731081.
കമ്പനി സെക്രട്ടറി ഒഴിവ്
കോട്ടയം: എറണാകുളം ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒഴിവുണ്ട്. അസോസിയേറ്റ് മെമ്പർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ കമ്പനി സെക്രട്ടറീസ് ആണ് യോഗ്യത. മേഖലയിൽ മൂന്നു വർഷം പ്രവൃത്തി പരിചയമുള്ള 18നും 45നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 20നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി. നൽകണം. 1960 ലെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തണം. ഫോൺ: 0484 2312944.