കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ)
കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ്, സീനിയർ റിസർച്ച് ഫെലോ, യങ് പ്രഫഷണൽ, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പിയും nicracmfri22@gmail.com എന്ന വിലാസത്തിലേക്ക് ജൂലൈ 3ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക - www.cmfri.org.in
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/06/2022)
ആകാശവാണി വാര്‍ത്താ വിഭാഗം അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരത്തെ ആകാശവാണിയുടെ പ്രാദേശിക വാര്‍ത്താ വിഭാഗം, ക്യാഷ്വൽ / അസൈൻമെന്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിലേക്ക്, ന്യൂസ് എഡിറ്റര്‍മാര്‍/റിപ്പോര്‍ട്ടര്‍മാര്‍ (മലയാളം), ന്യൂസ് റീഡേഴ്‌സ് -കം- ട്രാന്‍സ്ലേറ്റര്‍മാര്‍ (മലയാളം) എന്നിവരുടെ ഒരു പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം ആകാശവാണിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എല്ലാ അപേക്ഷകരും എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകേണ്ടതാണ്. ന്യൂസ് റീഡര്‍-കം-ട്രാന്‍സ്ലേറ്ററായി കാഷ്വല്‍ എംപാനല്‍മെന്റിന് അപേക്ഷിക്കുന്നവര്‍ ശബ്ദപരിശോധനയ്ക്ക് വിധേയരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്, www.newsonair.gov.in (ഒഴിവുകളുടെ വിഭാഗത്തിന് കീഴില്‍) അല്ലെങ്കില്‍ https://prasarbharati.gov.in/pbvacancies/ സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 08.07.2022.
ബന്ധപ്പെട്ട വാർത്തകൾ: സൗദി അറേബ്യയിൽ പുരുഷനഴ്സുമാർക്ക് അവസരം
വാക്ക് ഇൻ ഇന്റർവ്യൂ
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം രാവിലെ 10 നു എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.jntbgri.res.in.
താൽക്കാലിക നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിലും, ക്ലീനർ തസ്തികയിൽ ദിവസവേതന വ്യവസ്ഥയിലും നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (15/06/2022)
ഫിഷറീസ് സ്‌കൂളുകളിൽ നിയമനം
വലിയതുറ ഗവ. ഫിഷറീസ് സ്‌കൂളിൽ സ്‌പോർട്‌സ് കോച്ച്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, ആർട്ട് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. സ്‌പോർട്‌സ് കോച്ചിന് എൻ.എസ്.എൻ.ഐ.എസ് (ഫുട്‌ബോൾ/അത്‌ലറ്റിക്‌സ്) ട്രെയിനിംഗ് മറ്റ് തസ്തികകളിലേക്ക് അതാത് വിഷയങ്ങളിലെ ഡിഗ്രിയുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വലിയതുറ ഗവ. ഫിഷറീസ് സ്‌കൂൾ ഓഫീസിൽ 21ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0471 2502813, 9447893589.
താല്‍ക്കാലിക ഒഴിവ്
തൃശൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ജിഎഫ്‌സി (ഇഡി) ജൂനിയര്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത എം.കോം, ബി.എഡ് സെറ്റ് അല്ലെങ്കില്‍ കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി.എസ്.സി കോര്‍പ്പറേഷന്‍ ആന്റ് ബാങ്കിംഗ് ബിരുദം. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0487-2327344
ലേഡീ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു
ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ സീതാലയം പ്രൊജക്ടില്‍ ഒഴിവുള്ള ലേഡീ സൈക്കോളജിസ്റ്റ് താല്‍ക്കാലിക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജൂണ്‍ 23ന് രാവിലെ 10.30ന് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലുള്ള നം.34 ഗ്രൗണ്ട് ഫ്‌ളോറില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കലാഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, നിംഹാന്‍സിന് തുല്യമായ ക്ലിനിക്കല്‍ സൈക്കോളജിയിലെ എം.ഫില്‍. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ അന്നേ ദിവസം ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അസലും പകര്‍പ്പുകളുമായി നേരില്‍ ഹാജരാകണം. പ്രായപരിധി സംബന്ധിച്ച് പി എസ് സി നിശ്ചയിച്ചിട്ടുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. ഫോണ്‍: 0487 2366643.