1. News

സൗദി അറേബ്യയിൽ പുരുഷനഴ്സുമാർക്ക് അവസരം

സൗദി അറേബ്യയിലുള്ള ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് പുരുഷന്മാരായ നഴ്‌സുമാർക്ക് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് ((ODEPC)) മുഖേനയാണ് സൗദി അറേബ്യയിലെ ഈ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനം നടത്തുന്നത്. രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാർക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.

Meera Sandeep
Opportunity for male nurses in Saudi Arabia
Opportunity for male nurses in Saudi Arabia

സൗദി അറേബ്യയിലുള്ള ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് പുരുഷന്മാരായ നഴ്‌സുമാർക്ക് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് ((ODEPC)) മുഖേനയാണ് സൗദി അറേബ്യയിലെ ഈ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനം നടത്തുന്നത്.  രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാർക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. പ്രതിമാസ ശമ്പളം 90,000 രൂപ.  താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജൂൺ 20നു മുൻപ് recruit@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440, 41, 42, 43.

ബന്ധപ്പെട്ട വാർത്തകൾ: ഐബിപിഎസ് 4016 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്‌സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്‌സ്) വകുപ്പിൽ വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 4.

ബന്ധപ്പെട്ട വാർത്തകൾ: ഇൻഡ്യൻ നേവിയിൽ 338 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോപ്പോളജി അല്ലെങ്കിൽ ലിംഗ്വിസ്റ്റിക്‌സ് വിഷയത്തിൽ നേടിയ മാസ്റ്റർ ബിരുദം, മലയാളത്തിൽ ഭംഗിയായി ആശയം വികസിപ്പിക്കാനും എഴുതുവാനുമുള്ള കഴിവ്, നിരന്തരം ട്രൈബൽ സെറ്റിൽമെന്റിൽ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഗോത്ര സമുദായങ്ങൾക്കിടയിൽ ജോലി ചെയ്ത പരിചയം അഭിലഷിണീയം. പ്രതിഫലം പ്രതിമാസം 25,000 രൂപ. ഒമ്പതു മാസമാണ് കാലാവധി. അപേക്ഷകർക്ക് 2022 ജൂൺ ഒന്നിന് 36 വയസിൽ കൂടുവാൻ പാടില്ല. പട്ടിക പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ സമുദായത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (15/06/2022)

ഉദ്യോഗാർഥികൾ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kirtads.kerala.gov.in ലെ ഗൂഗിൽ ഫോം മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജൂലൈ നാലിന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ പരിശോധിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതി ഫോൺ മുഖേനയോ ഇ-മെയിൽ വഴിയോ അറിയിക്കും.

പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്; അഭിമുഖം ജൂൺ 26 ന്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. ബോട്ടണി/ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. പ്രതിമാസം 1,90,000 രൂപ ഫെലോഷിപ്പ് ലഭിക്കും. 01.01.2022നു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവു ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 26നു രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

English Summary: Opportunity for male nurses in Saudi Arabia

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds