കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി ട്രേഡിൽ ഈഴവ വിഭാഗത്തിൽ സംവരണം ചെയ്ത താത്ക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ജൂൺ 2ന് 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് എത്തണം.
ബന്ധപ്പെട്ട വാർത്തകൾ: ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ ഗ്രൂപ്പ് ബി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
അധ്യാപക നിയമനം
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയനവര്‍ഷം ഒഴിവുള്ള എച്ച്.എസ്.എസ്.ടി മലയാളം, എച്ച്.എസ്.എസ്.ടി എക്കണോമിക്സ് തസ്തികകളിലേക്ക് പിഎസ്‌സി യോഗ്യത പ്രകാരം അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലെ നിയമനത്തിന്റെ കാലാവധി 2023 മാര്‍ച്ച് 31 വരെ. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി പി.ഒ, പിന്‍ 689672 എന്ന വിലാസത്തിലോ rannitdo@gmail.com എന്ന ഇമെയില്‍വിലാസത്തിലോ അപേക്ഷിക്കാം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ രണ്ട്. ഫോണ്‍ : 04735 227703.
ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒ (DRDO)ൽ റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ; ശമ്പളം 54000
വനിതാ വാര്‍ഡന്‍: വാക്ക്-ഇന്‍ ഇന്റര്‍വ്യൂ മെയ് 31 ന്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ വേങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള വാര്‍ഡന്‍ തസ്തികയിലേക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി. ഉയര്‍ന്ന യോഗ്യതയും വാര്‍ഡന്‍ തസ്തികയില്‍ മുന്‍പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പ്പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 31 രാവിലെ 10 ന് അതിയന്നൂര്‍ പഞ്ചായത്തില്‍ എത്തണം. പട്ടിക ജാതിയില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ സൂപ്പർവൈസർമാരുടെ (ടെക്‌സ്റ്റൈൽസ്) ഒഴിവുകൾ
ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
Kannur കുറുമാത്തൂർ ഗവ.ഐടിഐയിൽ മെക്കാനിക് അഗ്രികൾച്ചറൽ മെഷിനറി ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രസ്തുത ട്രേഡിൽ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിംഗ് ലൈസൻസും/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്ത പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിംഗ് ലൈസൻസും/എൻ ടി സി/എൻ എസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും, എൽ എം വി ഡ്രൈവിംഗ് ലൈസൻസും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 ന് രാവിലെ 11 മണിക്ക് കൂനത്ത് പ്രവർത്തിക്കുന്ന ഐ ടി ഐ ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ: 04602 225450, 9497639626
സ്ത്രീ ശാക്തീകരണ പരിപാടിയിൽ ഒഴിവുകൾ
Kannur വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ചോല നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ പരിപാടിയിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നു. ഐജിപി കോ ഓർഡിനേറ്റർ, യോഗ്യത- സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളവും യാത്രാബാത്തയുമടക്കം 17,000 രൂപ. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ, യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, സാമൂഹ്യശാസ്ത്ര മേഖലയിൽ പരിചയം. ശമ്പളവും യാത്രാബാത്തയുമടക്കം 11,000 രൂപ. താൽപര്യമുള്ളർ മെയ് 29ന് മുമ്പായി ബയോഡാറ്റ cholasuraksha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ മെയിൽ ചെയ്യണം. ഫോൺ: 0497 2764571, 9847401207.
ഗവ.മെഡിക്കൽ കോളേജിൽ ഒഴിവ്
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ ലക്ചറർ ആയി കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനും പൾമണറി മെഡിസിൻ, കാർഡിയോളജി, അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, റേഡിയോതെറാപ്പി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുമുള്ള കൂടിക്കാഴ്ച മെയ് 30ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വെച്ച് നടത്തുന്നു. ഏറ്റവും കുറഞ്ഞ യോഗ്യത മേൽപ്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ്. പ്രതിമാസ വേതനം 70,000/ രൂപ. ലക്ചറർ ആയി കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത എം ബി ബി എസ് ആണ്. പ്രതിമാസ വേതനം 42,000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. ഇത് സംബന്ധമായി യാത്രാബത്ത ലഭിക്കുന്നതല്ല. ഫോൺ: 0487 2200310
അധ്യാപക ഒഴിവ്
മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇഡി, ഇംഗ്ലീഷ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം ആര്‍ ഡി എ (ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍) എന്നീ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക നിയമനത്തിനായുള്ള അഭിമുഖം മെയ് 28ന് രാവിലെ 10.30ന് നടക്കും. ഫോണ്‍ 9400046820.
അധ്യാപകരുടെ ഒഴിവ്
ജി എച്ച് എസ് എസ് ചെമ്മനാട് സ്‌കൂളില്‍ നടപ്പ് അധ്യയന വര്‍ഷത്തിലെ പ്രതീക്ഷിത ഹൈസ്‌കൂള്‍ വിഭാഗം അധ്യാപക ഒഴിവുകളിലേക്ക് എച്ച് എസ് എ അറബി, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, പ്രൈമറി വിഭാഗം യു പി എസ് എ (മലയാളം) ദിവസ വേതനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം മെയ് 27ന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
മലയാളം അദ്ധ്യാപക ഒഴിവ്
കന്നഡ ഭാഷ മീഡിയം മാത്രമുളള വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം സാധ്യമാക്കുന്നതിനായി എല്‍.പി. വിഭാഗത്തില്‍ നടപ്പ് അദ്ധ്യയന വര്‍ഷത്തില്‍ മലയാളം അദ്ധ്യാപക ഒഴിവിലേക്ക് ( 16 ഒഴിവുകള്‍) ദിവസ വേതനാടിസ്ഥാനത്തില്‍ മെയ് 31ന് രാവിലെ 11ന് കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ടി.ടി.സി, കെ.ടെറ്റ് യോഗ്യതയുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04994 255033.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി നിയമനം
ഐ.എച്ച്.ആര്‍.ഡിയുടെ എടപ്പാള്‍ നെല്ലിശ്ശേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ താല്‍ക്കാലികമായി നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ, ഡി.ഡി.ടി.ഒ, ഡി.സി.എ, ഐ.ടി.ഐ അല്ലെങ്കില്‍ ബി.എസ്.സി ക്മ്പ്യൂട്ടര്‍ സയന്‍സ് യോഗ്യത ഉണ്ടായിരിക്കണം. നിയമന അഭിമുഖം മെയ് 30ന് രാവിലെ 10.30ന് നടക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0494 2689655, 8547006802.