1. News

ഡിആർഡിഒ (DRDO)ൽ റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ; ശമ്പളം 54000

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് നൽകിയിരിക്കുന്ന തീയതി അനുസരിച്ച് ഡിഫൻസ് ലബോറട്ടറി, രത്തനാദ പാലസ്, ജോധ്പൂർ-342 011 (രാജസ്ഥാൻ) എന്ന വിലാസത്തിൽ അഭിമുഖത്തിൽ പങ്കെടുക്കാം. ജൂൺ 13. 14. 15 തീയതികളിലായിട്ടാണ് അഭിമുഖം. ആകെ ഒഴിവുകളുടെ എണ്ണം 3 ആണ്. പരമാവധി പ്രായം 35 വയസ്.

Meera Sandeep
DRDO Recruitment 2022

ബന്ധപ്പെട്ട വാർത്തകൾ: ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ ഗ്രൂപ്പ് ബി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

DRDO റിക്രൂട്ട്‌മെന്റ് 2022 ഫെലോഷിപ്പിന്റെ കാലാവധി 2 വർഷം. നിയമങ്ങൾക്കനുസൃതമായി എച്ച്ആർഎയും മെഡിക്കൽ സൗകര്യങ്ങളും സഹിതം പ്രതിമാസം 54,000 രൂപ. SC/ST/PH വിഭാഗക്കാർക്ക് 5 വർഷം വരെയും OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷം വരെയും പ്രായത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നു. എസ്‌സി/എസ്‌ടി/ഒബിസി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ അംഗീകൃത അധികൃതർ നൽകുന്ന അസൽ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഐ.ബി.പി.എസിലെ, റിസര്‍ച്ച് അസോസിയേറ്റ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

കെമിസ്ട്രി/ഫിസിക്‌സ്/മെറ്റീരിയൽ സയൻസിൽ പിഎച്ച്‌ഡി അല്ലെങ്കിൽ തത്തുല്യ ബിരുദം അല്ലെങ്കിൽ മൂന്ന് വർഷത്തെ ഗവേഷണം, അദ്ധ്യാപനം, ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് പരിചയം. സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോയും എല്ലാ ഡിഗ്രി/അക്കാദമിക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ/മാർക്ക് ഷീറ്റ്/എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ മുതലായവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും  സമ്പൂർണ്ണ ബയോഡാറ്റയും അഭിമുഖത്തിനായി കൊണ്ടുപോകണം. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/05/2022)

സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ നിലവിലെ തൊഴിൽ ദാതാവ് നൽകുന്ന NOC ഹാജരാക്കണം.

English Summary: DRDO Recruitment 2022: Walk-in-Interview for Research Associate posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds