ജൂനിയര്‍ റസിഡന്റ് ഒഴിവ്
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവ്. യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്കാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 7 ന് രാവിലെ 10.30ന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുയില്‍ പങ്കെടുക്കണം. അന്നേദിവസം രാവിലെ 9 മുതല്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0484 2754000.
റേഡിയോഗ്രാഫര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്കു കീഴില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 2023 മാര്‍ച്ച് 3 ന് മുന്‍പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-36. നിയമാനുസൃത വയസിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത-പ്ലസ് ടു, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി/റേഡിയോഗ്രാഫിയില്‍ കേരള സര്‍ക്കാര്‍ അംഗീകൃത ബിഎസ്‌സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458.
ബന്ധപ്പെട്ട വാർത്തകൾ: ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
താല്‍ക്കാലിക നിയമനം
പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 14 ന് ആശുപത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. രാവിലെ 10.30 ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും 11.30 ന് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുമാണ് കൂടിക്കാഴ്ച. ഉദ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0494 266039 എന്ന നമ്പറില്‍ ലഭിക്കും.
അപ്രന്റിസ് ട്രെയിനി: കൂടിക്കാഴ്ച നാളെ
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പാതായ്ക്കര (പെരിന്തല്‍മണ്ണ) പ്രവര്‍ത്തിക്കുന്ന ഐ. ടി. ഐ യില്‍ പ്ലംബര്‍ ട്രേഡിലേക്ക് അഡീഷണല്‍ അപ്രന്റീസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഇന്റര്‍വ്യു നാളെ (മാര്‍ച്ച് 2) രാവിലെ 11 ന് ഓഫീസില്‍ വെച്ച് നടക്കും. പ്ലംബര്‍ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍.ടി.സി) ആണ് യോഗ്യത. പ്രതിമാസം 5700 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. കാലാവധി ഒരു വര്‍ഷം. കൂടുതല്‍ വിവരങ്ങള്‍ 04933-226068, 8111931245, 9496218456 എന്നീ നമ്പറുകളില്‍ ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/02/2023)
ബാര്‍ബര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രി വികസന സമിതിക്കു കീഴില്‍ ബാര്‍ബര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍: എസ്.എസ്.എല്‍.സി, ബാര്‍ബര്‍ പ്രവൃത്തിയില്‍ പരിചയം, കേരള സ്റ്റേറ്റ് ബാര്‍ബര്‍ & ബ്യൂട്ടീഷ്യന്‍ അസോസിയേഷനില്‍ അംഗത്വം ഉണ്ടായിരിക്കണം. പ്രായം: 2023 ജനുവരി ഒന്നിന് 18 വയസ് തികയണം. 36 വയസ്സ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്്‌ചേഞ്ചില്‍ മാര്‍ച്ച് എട്ടിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458.
അങ്കണവാടി വര്‍ക്കര്‍ ഒഴിവ്
നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിലുള്ള ചേന്ദമംഗലം പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരുടേയും അങ്കണവാടി ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി ചേന്ദമംഗലം പഞ്ചായത്തില്‍ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായം 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കേണ്ടതും 46 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ 2023 മാര്‍ച്ച് 15 വൈകിട്ട് അഞ്ച് വരെ നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട്, ചേന്ദമംഗലം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ത്ത് പറവൂര്‍ സിവില്‍ സ്റ്റേഷന്‍ 2-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2448803.
ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ മെഡിക്കൽ ഓഫിസർമാരുടെ ഒഴിവുകൾ
വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷ്യനെ നിയമിക്കുന്നതിന് മാർച്ച് 10 രാവിലെ 10.30 ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in.
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
നെട്ടൂര്‍ എ.യു.ഡബ്ല്യു.എം(AUWM) ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിലേക്ക് എംഎസ്‌സി മൈട്രോബയോളജി പാസായ എന്‍എബിഎല്‍(NABL) ലാബുകളില്‍ പ്രവര്‍ത്തിപരിചയമുളള ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതന അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 4 ന് 10:30ന് നേരിട്ട് ഈ സ്ഥാപനത്തില്‍ ഹാജരാകണം. വിലാസം: സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ്, നെട്ടൂര്‍ പി.ഒ, കൊച്ചി-682040. ഫോണ്‍: 0484 2960429
ഗസ്റ്റ് അധ്യാപക നിയമനം
ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ മെഡിക്കൽ എൻജിനീയറിംഗ് എൻട്രൻസ് ക്രാഷ് കോഴ്സുകളിലേക്ക് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത : ബിരുദാനന്തര ബിരുദം (SET/NET അഭികാമ്യം). പ്രതിഫലം മണിക്കൂറിന് 500 രൂപ. പ്രതിമാസം പരമാവധി 15000 രൂപ. അപേക്ഷകർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2023 മാർച്ച് 15 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 6238965773.
അങ്കണവാടി വർക്കർ, ഹെൽപ്പർ
ഇരിക്കൂർ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ എരുവേശ്ശി, മലപ്പട്ടം, മയ്യിൽ, പയ്യാവൂർ ഗ്രാമപഞ്ചായത്തുകളുടെയും ശ്രീകണ്ഠാപുരം നഗരസഭയുടെയും പരിധിൽ താമസിക്കുന്ന 18നും 46നും ഇടയിൽ പ്രായമുളള വനിതകളിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായവർക്ക് വർക്കർ തസ്തികയിലേക്കും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ശ്രീകണ്ഠാപുരത്തുള്ള ഇരിക്കൂർ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും അതത് ഗ്രാമപഞ്ചായത്ത്/ നഗരസഭ ഓഫീസുകളിലും ലഭിക്കും. അപേക്ഷ മാർച്ച് 15ന് വൈകിട്ട് അഞ്ച് മണിക്കകം ഇരിക്കൂർ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0460 2233416.