1. News

ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി ആകെ 157 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഗ്രൂപ്പ് ബി, സി തസ്തികകളിലാണ് ഒഴിവുകൾ. സ്ത്രീകൾക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://rectt.bsf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Meera Sandeep
BSR Recruitment 2023: Apply online for various posts
BSR Recruitment 2023: Apply online for various posts

ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  വിവിധ തസ്തികകളിലായി ആകെ 157 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഗ്രൂപ്പ് ബി, സി തസ്തികകളിലാണ് ഒഴിവുകൾ. സ്ത്രീകൾക്കും അവസരമുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് https://rectt.bsf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/02/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾ മാർച്ച് 12നകം ഓൺലൈനായി അപേക്ഷകൾ അയക്കേണ്ടതാണ്.

ഒഴിവുകളുടെ വിശദവിവരങ്ങൾ

- ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയിൽ 23 ഒഴിവുകൾ. തസ്തികകൾ: ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്), സബ് ഇൻസ്പെക്ടർ (വർക്സ്), ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ).

ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിൽ മെഡിക്കൽ ഓഫിസർമാരുടെ ഒഴിവുകൾ

- ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയിൽ 40 ഒഴിവുകൾ. തസ്തികകൾ: എഎസ്ഐ, എച്ച്സി പമ്പ് ഓപ്പറേറ്റർ, കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ, മെക്കാനിക്, ലൈൻമാൻ).

- എസ്എംടി വർക്‌ഷോപ്പ് വിഭാഗത്തിൽ ഗ്രൂപ്പ് ബി, സി തസ്തികകളിൽ 30 ഒഴിവുകൾ. തസ്തികകൾ: എസ്ഐ (വെഹിക്കിൾ മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻ, സ്റ്റോർ കീപ്പർ), കോൺസ്റ്റബിൾ (ഫിറ്റർ, വെൽഡർ, പെയിന്റർ, വെഹിക്കിൾ മെക്കാനിക്, ബിഎസ്ടിഎസ്, എസ്കെടി)

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/02/2023)

- പാരാമെഡിക്കൽ വിഭാഗത്തിൽ ഗ്രൂപ് ബി, സി തസ്തികകളിൽ 64 ഒഴിവുകൾ. തസ്തികകൾ: എഎസ്ഐ (ഡെന്റൽ ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ), ഹെഡ് കോൺസ്റ്റബിൾ (ജൂനിയർ എക്സ്‌–റേ അസിസ്റ്റന്റ്), കോൺസ്റ്റബിൾ (ടേബിൾ ബോയ്), വാർഡ് ബോയ്, ആയ.

പ്രായപരിധി:

ഗ്രൂപ്പ് ബി തസ്തികകൾക്ക് 30

ഗ്രൂപ്പ് സി തസ്തികകൾക്ക് 18–25.

English Summary: BSR Recruitment 2023: Apply online for various posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds