വാക്ക് ഇൻ ഇന്റർവ്യൂ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴുവുകളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 14, 15 തീയതികളിൽ നടത്തും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.
പി.ആർ.ഒ താത്കാലിക നിയമനം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി (കേരള)) യിൽ പബ്ലിക് റിലേഷൻ ഓഫീസറെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.
ബന്ധപ്പെട്ട വാർത്തകൾ: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ-യിൽ എം.എം.ടിഎം (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്) ട്രേഡിൽ ഈഴവ സംവരണം ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ NTC (3 വർഷത്തെ പ്രവൃത്തി പരിചയം) അല്ലെങ്കിൽ NAC (ഒരു വർഷത്തെ പ്രവൃത്തി പരിചയവും) ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം മാർച്ച് ആറിന് നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.
തെറാപ്പിസ്റ്റ് തസ്തികയില്‍ താല്ക്കാലിക നിയമനം
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ, വൃദ്ധജന പരിപാലന യൂണിറ്റുകളിലെ ഒഴിവുള്ള തെറാപ്പിസ്റ്റ് തസ്തികകളിലേയ്ക്ക് ദിവസവേതന വ്യവസ്ഥയില്‍ താല്ക്കാലിക നിയമനം നടത്തുന്നു. മാര്‍ച്ച് 06 10.30 ന് കുയിലിമല ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വച്ചാണ് കൂടികാഴ്ച. പ്രതിദിന വേതനം 755 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 20385 രൂപ യോഗ്യത ഡി.എ.എം.ഇ അംഗീകൃത ഒരു വര്‍ഷ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്. യോഗ്യത, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിശോധനയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0486 2232318.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/03/2023)
വാക് ഇന്‍ ഇന്റര്‍വ്യൂ: അഗദതന്ത്ര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍
തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ അഗദതന്ത്ര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒരു ഒഴിവ്. ഈ തസ്തികയിലേക്ക് വാക്-ഇന്‍-ഇന്ററര്‍വ്യൂ നടത്തി കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുളള കാലാവധി പരമാവധി ഒരു വര്‍ഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരെയോ ആയിരിക്കും. യോഗ്യത ആയുര്‍വേദത്തിലെ അഗദതന്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ തൃപ്പൂണിത്തുറ ഗവ ആയുല്‍വേദ കോളേജില്‍ മാര്‍ച്ച് എട്ടിന് രാവിലെ 11-ന് കൂടിക്കാഴ്ചയ്ക്ക് പ്രിന്‍സിപ്പല്‍മുമ്പാകെ ബയോഡാറ്റ, ജനനിതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
വാക് ഇന്‍ ഇന്റര്‍വ്യൂ: ശല്യതന്ത്ര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍
തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ ശല്യതന്ത്ര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒരു ഒഴിവ്. ഈ തസ്തികയിലേക്ക് വാക്-ഇന്‍-ഇന്ററര്‍വ്യൂ നടത്തി കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുളള കാലാവധി പരമാവധി ഒരു വര്‍ഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരെയോ ആയിരിക്കും. യോഗ്യത ആയുര്‍വേദത്തിലെ ശല്യതന്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ തൃപ്പൂണിത്തുറ ഗവ ആയുല്‍വേദ കോളേജില്‍ മാര്‍ച്ച് എട്ടിന് രാവിലെ 11-ന് കൂടിക്കാഴ്ചയ്ക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ബയോഡാറ്റ, ജനനിതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ജോലി ഒഴിവ്
തൃശൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ജനറല്‍ മാനേജര്‍ (ബിസിനസ്) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ്്. യോഗ്യത: ബിസിനസ് അഡ്മിനിസ്‌ട്രേഷനിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഏതെങ്കിലും സര്‍ക്കാര്‍ / അംഗീകൃത സ്ഥാപനത്തില്‍ ഉത്തരവാദിത്തപ്പെട്ട തസ്തികയിലുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. ശമ്പള സ്‌കെയില്‍ : 108800-224000 പ്രായം 01/01/2023 ജനുവരി ഒന്നിന് 50 വയസ് കഴിയാന്‍ പാടില്ല.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 12 നു മുമ്പ് ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ / ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
ഫിനാൻസ്/ അക്കൗണ്ട്‌സ് മാനേജർ ഒഴിവ്
കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജർ ഫിനാൻസ്/ അക്കൗണ്ട്‌സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എ.സി.എ അല്ലെങ്കിൽ എ.ഐ.സി.ഡബ്‌ള്യൂ.എ സി.എം.എ ഇന്റർ യോഗ്യത നേടിയ ശേഷം ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് മേഖലകളിൽ വൻകിട ഇടത്തരം വ്യവസായ രംഗത്ത് അഞ്ച് വർഷം പ്രവൃത്തി പരിചയം എം.കോമും വൻകിട/ ഇടത്തരം വ്യവസായ രംഗത്തെ ഫിനാൻസ്/ അക്കൗണ്ട്‌സ് മേഖലയിൽ ഏഴ് വർഷം പ്രവൃത്തി പരിചയം (ഇതിൽ അഞ്ച് വർഷം മാനേജർ/ ഓഫീസർ കേഡറിൽ ആയിരിക്കണം. പ്രതിമാസ ശമ്പളം 25000 രൂപ. 2022 ജനുവരി ഒന്നിന് 41 വയസ് കഴിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് സഹിതം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.