വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസറുടെ (അലോപ്പതി) ഒഴിവുണ്ട്. യോഗ്യത എം ബി ബി എസ്. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. മാസം 57,525 രൂപ ലഭിക്കും. അഭിമുഖം ഓഗസ്റ്റ് 9 ന് രാവിലെ 11 മണിക്ക് കോളേജ് പ്രന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കും. വിവരങ്ങള്‍ക്ക് 0471 2460190.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/08/2022)
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെങ്ങാനൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ബി എഡും ഉള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. മാസം 12000 രൂപ ലഭിക്കും. അഭിമുഖം ആഗസ്റ്റ് 5 ന് രാവിലെ 10 മണിക്ക് അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കും. വിവരങ്ങള്‍ക്ക് 8547630012.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/08/2022)
ഗസ്റ്റ് ലക്ചറര്‍ നിയമനം
ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ വയലിന്‍ വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2527437
എംപ്ലോയബിലിറ്റി സ്‌കില്‍സ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 10 ന്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലുള്ള 23 ഐ.ടി.ഐകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമയാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്ലസ് ടു, ഡിപ്ലോമ തലത്തില്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നിര്‍ബന്ധം. മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 10 ന് രാവിലെ 10 ന് കോഴിക്കോട് എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍(എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം) നടക്കുന്ന കൂടിക്കാഴ്ചക്ക് നേരിട്ടെത്തണമെന്ന് ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2461898.
ബന്ധപ്പെട്ട വാർത്തകൾ: ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിൽ കണ്ടന്റ് എഡിറ്റർമാരുടെ ഒഴിവുകൾ
അധ്യാപക നിയമനം
കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ (കെമിസ്ട്രി വിഷയത്തില്‍) താല്‍ക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 3 ന് രാവിലെ 9 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 04936 284445.
ഇന്‍സ്ട്രക്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ ഐ.ടി.ഐകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.എ, ബി.ബി.എ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, രണ്ട് വര്‍ഷ പരിചയത്തോടു കൂടി ഡി.ജി.ടി സ്ഥാപനങ്ങളില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ഹ്രസ്വകാല ടി.ഒ.ടി കോഴ്‌സ് ചെയ്തിട്ടുള്ള ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്ലസ്ടു, ഡിപ്ലോമ തലത്തിലോ അല്ലെങ്കില്‍ അതിനു മുകളിലോ ഇംഗ്ലീഷ്, കമ്യൂണിക്കേഷന്‍ സ്‌കില്‍സും കൂടാതെ ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. മണിക്കൂറിന് 240 രൂപയാണ് പ്രതിഫലം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 10ന് രാവിലെ 10ന് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ.ഐ.ടി.ഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. ഫോണ്‍: 0495 2461898.
ഗസ്റ്റ് ലക്ചറര്‍ നിയമനം
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ഗസ്റ്റ് (ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍) ഇന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, (ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍) ഇന്‍ ഇലക്ട്രോണിക്‌സ്, ലക്ചറര്‍ ഇന്‍ കോമേഴ്‌സ്, ഡെമോന്‍സ്‌ട്രേറ്റര്‍ - ഇന്‍ കമ്പ്യൂട്ടര്‍, എഞ്ചിനീയറിങ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. ഇലക്ട്രോണിക്‌സ് വിഭാഗത്തിലേക്ക് ഓഗസ്റ്റ് മൂന്നിനും ലക്ചറര്‍ ഇന്‍ കോമേഴ്‌സ് ഡെമോന്‍സ്‌ട്രേറ്റര്‍ - ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് ഓഗസ്റ്റ് നാലിന് രാവിലെ 9.30 നുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0483-2750790.